അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ വന്നാല്‍ ബാക്കിയുള്ളവര്‍ എടുത്തേക്കും! സായിയുടെ നീക്കത്തിന് പിന്നിലെ ലക്ഷ്യമിത്
തുടക്കം മുതല്‍ സംഭവബഹുലമായ നിമിഷങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്. രണ്ട് ആഴ്ച കൂടി ബാക്കി നില്‍ക്കെ വീട്ടില്‍ നിന്നും പണപ്പെട്ടിയും എടുത്ത് സായി കൃഷ്ണ പുറത്തായിരിക്കുകയാണ്. എല്ലാ സീസണിലും ഇതുപോലെ പണപ്പെട്ടി കൊടുക്കാറുണ്ടെങ്കിലും കഴിഞ്ഞ സീസണ്‍ മുതലാണ് അത് ഓരോരുത്തര്‍ എടുത്ത് തുടങ്ങിയത്.
ഈ സീസണില്‍ ആദ്യ പെട്ടി അഞ്ച് ലക്ഷത്തിന്റേതാണ് വന്നത്. അത് വന്ന് മിനുറ്റുകള്‍ക്കുള്ളില്‍ സായി എടുക്കുകയായിരുന്നു. ഇത്രയും പെട്ടെന്ന് പെട്ടിയുമെടുത്ത് സായി പുറത്തേക്ക് പോയത് മത്സരാര്‍ഥികളെ പോലും ഞെട്ടിച്ചു. സായിയ്ക്ക് ആവശ്യങ്ങള്‍ ഇല്ലായിരുന്നിട്ടും അതെടുക്കാന്‍ റിഷി അടക്കമുള്ളവര്‍ കാത്തിരിക്കുകയായിരുന്നു.

എന്നിട്ടും സായി എന്തിനിത് ചെയ്തു എന്ന ചോദ്യമാണ് ഉയരുന്നത്. സത്യത്തില്‍ സായിയുടെ ആ നീക്കത്തിന് പിന്നില്‍ പല ലക്ഷ്യങ്ങളും ഉണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ നടക്കുന്ന പ്രധാന ചര്‍ച്ചയും ഇതാണ്. വിശദമായി വായിക്കാം...
'നോറ ഇന്നലെ ജിന്റോയോട്: നിങ്ങള്‍ക്ക് എന്ത് തോന്നി സായി പണപ്പെട്ടി എടുത്തു പോയപ്പോള്‍. ജിന്റോ : അത്ര പെട്ടെന്ന് എടുക്കേണ്ടായിരുന്നു. പോകണ്ടായിരുന്നു എന്ന് തോന്നി. നോറ പറയുന്നു എനിക്ക് വേറെ ചിലത് തോന്നി. എനിക്ക് അത് കിട്ടി എന്ന് ജിന്റോയും.
ജിന്റോ കപ്പ് അടിക്കില്ല. അയാള്‍ക്കുള്ള പണി ഞാന്‍ കൊടുക്കും എന്ന് ബിഗ് ബോസില്‍ ഇരുന്ന് കൊണ്ട് ആണ് സായി പറഞ്ഞത്. അവന്‍ ഉദ്ദേശിച്ച കുരുട്ട് ബുദ്ധിയില്‍ തെളിഞ്ഞ കളി ആ ഹൗസില്‍ വെച്ച് നടക്കില്ല. നന്ദനയെ പണത്തിന്റെ പേരില്‍ പ്രലോഭപ്പിച്ചു അവളുടെ ഗെയിം പണപ്പെട്ടിയിലേക്ക് മാത്രം ഒതുക്കി സായി.
അഭിഷേകിനെ ടിക്കറ്റ് ടു ഫിനാലെയില്‍ ഹെല്‍പ് ചെയ്ത് അതിന്റ തിളക്കവും നഷ്ടപ്പെടുത്തി. ജാഫറിന്റെ ഏജന്റ് ആയി വന്നു ജാസ്മിനെ പുറത്തെ കാര്യങ്ങള്‍ അറിയിച്ചതും സ്വന്തം അച്ഛനെ സമൂഹതിന് മുന്നില്‍ വില്ലന്‍ ആക്കിയതും ഇതേ സായി ആണ്.

5 ലക്ഷത്തില്‍ കൂടുതല്‍ വെച്ചാല്‍ സ്വന്തമായി വീടെന്ന സ്വപ്നം ഉള്ള റിഷിയും സിജോയും ചിലപ്പോള്‍ നോറ വരെയും ആ പണം എടുത്തേക്കാം. സായി പിന്നെ ജനവിധി നേടി തോറ്റു തുന്നം പാടി ബിഗ് ബോസില്‍ നിന്ന് പുറത്താകും.
ജിന്റോയ്ക്കെതിരെ കള്ള കഥകള്‍ മെനയാന്‍ ഉള്ള സമയം നഷ്ടപ്പെടുത്താതെ നല്ലവന്‍ ആകാന്‍ ആണ് ഞാന്‍ വന്നത് അത് ആയി എന്ന് പറഞ്ഞു. നന്ദനയ്ക്ക് വേണ്ടി എന്ന പോലെ പണപ്പെട്ടി എടുത്തു സായി ഇറങ്ങി.
ഇനി ജിന്റോയ്ക്ക് മേലെ ഉണ്ടാക്കി പടച്ചു വിടുന്ന ഓരോ ഫേക്ക് അലിഗേഷനിലും സായിയുടെ കറുത്ത കരങ്ങള്‍ ഉണ്ടാകും. അത് ഉറപ്പാണ്. കാരണം ജിന്റോ ഒരിക്കലും ബിഗ് ബോസ് വിന്‍ ചെയ്യരുത് എന്ന് ആ ഹൗസില്‍ രണ്ടേ രണ്ടാള്‍ക്കാര്‍ക്ക് ആണ് ഏറ്റവും അധികം ഉള്ളത്..
ഒന്ന് ജാസ്മിന്‍ മറ്റൊന്നു ജാസ്മിന്റെ സഹായി സായി. ജിന്റോ എന്ന വ്യക്തിയെ എത്രത്തോളം താറടിക്കുമോ അത്രേം ജാസ്മിന്‍ പിആര്‍ ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. കാരണം ഈ മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ജാസ്മിന്‍ പിആറിനെ പോലെ ടോക്‌സിക് ആള്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല..' എന്നും പറഞ്ഞാണ് ആരാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications