പെണ്ണുങ്ങളുടെ പോരാട്ടവും ഉണ്ടായിരുന്നു! ജാസ്മിനെ വിറപ്പിച്ച അന്‍സിബയുടെ വഴക്കിനെ പറ്റി കുറിപ്പ് വൈറലാകുന്നു

ശക്തരായ മത്സരാര്‍ഥികളുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. സീരിയല്‍, സിനിമാ മേഖലയില്‍ നിന്നും പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളും ഇത്തവണ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. നടി അന്‍സിബയാണ് ഈ സീസണിലെ ആദ്യ മത്സരാര്‍ഥിയായി വീടിനകത്തേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാലിന്റെ മകളായി ദൃശ്യം സിനിമയില്‍ അഭിനയിച്ചാണ് അന്‍സിബ ജനപ്രീതി നേടുന്നത്.

സിനിമയുടെ രണ്ടാം ഭാഗത്തിലും നടി ഉണ്ടായിരുന്നു. അങ്ങനെ ശ്രദ്ധേയായ നടി ബിഗ് ബോസിനകത്തേക്ക് വന്നിട്ടും കാര്യമായൊരു തരംഗമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നത് പ്രേക്ഷകരെയും നിരാശയിലാക്കിയിരുന്നു. എന്നാല്‍ അന്‍സിബയുടെ തഗ്ഗ് ഡയലോഗുകളടക്കം വന്നൊരു പ്രശ്‌നം വീടിനകത്ത് ഉണ്ടായിരുന്നുവെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍.

ansiba-jamine

ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലൂടെയാണ് ജാസ്മിനും അന്‍സിബയും തമ്മില്‍ നടന്ന പ്രശ്‌നത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ജാസ്മിന്റെ വഴക്കുകളും സംസാരവുമൊക്കെ പല തവണ പുറത്ത് വന്നിട്ടുണ്ടെങ്കിലും അന്‍സിബയുടേതായി ഒരു കാര്യവും വന്നിട്ടില്ല. മാത്രമല്ല ഒരു വിഷയത്തിലും താരം ഇടപെടാത്തത് ആരാധകരെയും നിരാശപ്പെടുത്തി. എന്നാല്‍ അങ്ങനൊരു സംഭവം നടന്നത് എപ്പിസോഡില്‍ കാണിച്ചിട്ടില്ലെന്നാണ് ഒരാള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

'ഈ സീസണിലെ ബിഗ് ബോസ് മെയിന്‍ എപ്പിസോഡിലും പ്ലസിലും, ലൈവില്‍ വരുന്ന ചില പ്രധാന ഭാഗങ്ങള്‍ ഇല്ലാത്തത് ആരേലും ശ്രദ്ധിച്ചോ? ചിലപ്പോള്‍ എല്ലാ കണ്ടെന്റും കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കാത്തത് ആണോ എന്തോ?

ഇന്നലെ അന്‍സിബയും ജാസ്മിനും നേര്‍ക്ക് വന്ന ഒരു ഇന്ററസ്റ്റിങ് മൊമന്റ് ലൈവില്‍ കണ്ടിരുന്നു. (എപ്പിസോഡില്‍ വന്നില്ലെന്നാണ് ഓര്‍മ്മ) ഗേള്‍സ് കുറച്ചു പേര് ഇരുന്നു സംസാരിക്കുന്നു. ജാസ്മിന്‍ സംസാരിക്കുമ്പോള്‍ അന്‍സിബ എന്തോ പറയാന്‍ വരുമ്പോള്‍, പുള്ളിക്കാരിയെ അത് സമ്മതിക്കാതെ ജാസ്മിന്‍ തുടരുന്നു.

ansiba-jamine

ശേഷം ഞാനും സംസാരിക്കട്ടെ എന്ന് അന്‍സിബ പറയുമ്പോ, ഞാന്‍ കരുതി നിങ്ങള്‍ക്ക് ഒന്നും പറയാന്‍ കാണില്ല എന്നെന്തോ ജാസ്മിന്‍ ഉത്തരം കൊടുക്കും. അവിടുന്ന് അങ്ങോട്ട് അന്‍സിബയുടെ ഊക്ക് ആയിരുന്നു. നിനക്കൊരു വിചാരം ഉണ്ട്, ഇവിടെ ബാക്കി ആള്‍ക്കാര്‍ക്ക് ഒന്നും സംസാരിക്കാന്‍ അറിയില്ല.. എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ പറഞ്ഞു. കൂടെ അപ്‌സരയും ചേര്‍ന്നു എന്നാണ് ഓര്‍മ്മ.

മൊത്തത്തില്‍ അവിടെ ഇരുന്ന ഗേള്‍സ് മൊത്തം ജാസ്മിനിട്ടു വയറ് നിറച്ച് കൊടുത്തു. ശേഷം, പുള്ളിക്കാരി അവിടെ നിന്ന് നൈസായി സ്‌കൂട്ട് ആയി പോയി. ഇന്നലെ എപ്പിസോഡില്‍ ഇത് മിസ് ആയെന്നാണ് തോന്നുന്നത്'. എന്നാണ് വൈറലാകുന്ന കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ അന്‍സിബയടക്കം ചിലര്‍ കളമറിഞ്ഞ് നില്‍ക്കാന്‍ പോവുന്നതേയുള്ളുവെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യത്തെ ദിവസങ്ങളില്‍ വളരെ മൗനമായി നില്‍ക്കുന്നവര്‍ ഇനിയുള്ള ദിവസങ്ങളില്‍ ഗംഭീര പ്രകടനവുമായി വന്നേക്കാം. മാത്രമല്ല സിനിമാതാരമെന്ന നിലയില്‍ ഒത്തിരി ആളുകളുടെ ശ്രദ്ധ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന തോന്നലാവാം അന്‍സിബയുടെ പതുക്കെയുള്ള ഈ തുടക്കത്തിന് കാരണമെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X