സ്വന്തം ഭാര്യയെ ആ വിഷയത്തില്‍ വലിച്ചിട്ടു! നടിമാരുടെ പിന്നില്‍ നിന്നും മാറുന്നില്ല, രതീഷിനെതിരെ വിമര്‍ശനം
ഗെയിമിന് വേണ്ടി ഏതറ്റം വരെയും പോകാം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസിലെ ചില മത്സരാര്‍ഥികള്‍. ഒരു കണ്ടന്റ് വര്‍ക്കാവുന്നില്ലെന്ന് മനസിലായ ഉടനെ അടുത്ത സ്ട്രാറ്റര്‍ജി പിടിക്കുകയാണ് രതീഷ് കുമാര്‍. ആദ്യ ദിവസങ്ങളില്‍ തന്നെ അനാവാശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് വഴക്കുണ്ടാക്കിയാണ് രതീഷ് ശ്രദ്ധേയനാവുന്നത്.
പിന്നാലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍ മണിയെ തോണ്ടി ചെന്ന് വഴക്കുണ്ടാക്കി. ഏറ്റവുമൊടുവില്‍ ജാനു കെട്ടിപ്പിടിച്ചത് ഇഷ്ടപ്പെട്ടില്ലെന്ന വാദവുമായിട്ടാണ് രതീഷ് വന്നത്. വേറെ ആരെങ്കിലുമാണ് കെട്ടിപ്പിടിച്ചതെങ്കില്‍ തനിക്ക് കുഴപ്പമില്ലായിരുന്നുവെന്നും ജാന്‍ മണിയായത് കൊണ്ടാണ് ഇഷ്ടക്കേട് വന്നതെന്ന് രതീഷ് പറഞ്ഞത് ആരാധകരെയും ചൊടിപ്പിച്ചിരിക്കുകയാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയ നിറയെ രതീഷിനെതിരായിട്ടുള്ള കമന്റുകള്‍ നിറയുകയാണ്.

ജാന്‍ മണി കെട്ടിപിടിച്ചതാണ് രതീഷ് അണ്ണന് പ്രശ്നം. ഇതിപ്പോള്‍ ശരണ്യയോ യമുനയോ അപ്‌സരയോ ആയിരുന്നേല്‍ അണ്ണന്‍ കുളിരു കോരിയേനെ... എന്നാണ് ഒരാള്‍ പറയുന്നത്. നടി ശ്രീതു വല്ലോം ആരുന്നേല്‍ അണ്ണന്‍ വീട്ടുകാരെ വരെ ഉപേക്ഷിച്ചേനേം.
രാവിലെ നടന്ന കാര്യം അതെല്ലാം കഴിഞ്ഞ്, ജസ്റ്റ് സ്‌ക്രീന്‍ സ്‌പേസിന് വേണ്ടി ഒന്നര മണിക്കൂര്‍ കഴിഞ്ഞ് സ്വന്തം ഭാര്യയെ വരെ വലിച്ചു ആ വിഷയത്തില്‍ ഇട്ടു സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാകുന്ന ഇങ്ങേരെ വാഴ എന്നല്ല വാണം എന്നു വേണം പറയാന്‍. എന്നിട്ട് ലാസ്റ്റ് പറയുന്നത് ഞാന്‍ വില്ലനാണെന്നും അങ്ങനെ കത്തട്ടെ എന്നും.
മാത്രമല്ല അതിന് അയാള്‍ ക്ലാരിഫിക്കേഷന്‍ പറഞ്ഞതാണ് അതിലും രസകരം. ഇന്നലെ വരെ കുഴപ്പം ഇല്ലായിരുന്നു. ഇന്ന് വേറെ ട്രാക്കില്‍ ഗെയിം കൊണ്ടുപോകുന്നത് കൊണ്ടാണെന്ന്. ശരിക്കും ഗെയിമിന് വേണ്ടി എന്തും മാറ്റി പറയുന്ന അദ്ദേഹത്തെ ഓന്ത് എന്നാണ് വീട്ടിലുള്ളവരെല്ലാം വിളിക്കുന്നത്.. എന്നിങ്ങനെ രതീഷിനെതിരെ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.
സത്യത്തില്‍ ഇതിലൂടെ അയാള്‍ ഉദ്ദേശിച്ച കാര്യം നടന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇയാള്‍ എന്തൊരു വെറുപ്പിക്കലാണ്, ഇയാള്‍ക്ക് ഒന്ന് വായടച്ചു കൂടെ. രതീഷിനെ ഈ ആഴ്ച തന്നെ പറഞ്ഞു വിടുമോ ബിഗ് ബോസ്? ഇയാള്‍ ഇല്ലെങ്കില്‍ ഈ സീസണ്‍ രാവിലെ എഴുന്നേല്‍ക്കുന്നു, പാട്ട് വന്നാല്‍ ഡാന്‍സ് കളിക്കുന്നു, ഫുഡ് ഉണ്ടാകുന്നു, ഗെയിം ഒണ്ടേല്‍ കളിക്കുന്നു, ഇല്ലേല്‍ പല പല മൂലയില്‍ ആയി ഇരുന്നു സംസാരിക്കുന്നു രാത്രി ഉറങ്ങുന്നു.

ശരിക്കും രണ്ടു ദിവസമായി ഒന്നുകില്‍ ഇയാള്‍ ഉണ്ടാകുന്ന ബഹളം അല്ലെങ്കില്‍ ഇയാള്‍ക്ക് വേണ്ടി ഉണ്ടാകുന്ന ബഹളം അല്ലെങ്കില്‍ ഇയാള്‍ ഇട്ടു കൊടുത്തതും തുടര്‍ന്ന് ഉണ്ടാക്കിയ ബഹളം അതും അല്ലെങ്കില്‍ ഇയാളുടെ കുറ്റം പറഞ്ഞു ഗ്രൂപ്പ് കളിക്കുന്നവരുടെ ബഹളം.... ഇതല്ലേ അവസ്ഥ ഒന്ന് ശ്രദ്ധിച്ചു നോക്ക്. നെഗറ്റീവോ പോസിറ്റീവോ എന്താണെങ്കിലും അയാളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ഓണ്‍ ആകുന്നതെന്നാണ് ചിലര്‍ പറയുന്നത്.
ഡോ. രജിത് കുമാര്‍, ഫിറോസ് ഖാന്‍, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, അഖില്‍ മാരാര്‍ എന്നിങ്ങനെ മുന്‍ സീസണുകളിലെ ശക്തരായ മത്സരാര്‍ഥികളുടെ പാത പിന്തുടരനാണ് രതീഷ് കുമാറും ശ്രമിക്കുന്നത്. സത്യത്തില്‍ ഇവരുടെ എല്ലാവരുടെയും സ്വഭാവം അദ്ദേഹമൊരാള്‍ തന്നെ മാറ്റി എടുക്കുന്നു എന്നതാണ് ശ്രദ്ധേയം.
നിലവില്‍ സോഷ്യല്‍ മീഡിയയിലുള്ള ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ നിറയെ രതീഷിനെ കുറിച്ചുള്ള പോസ്റ്റുകളും കമന്റുകളുമാണ്. ബിഗ് ബോസിനകത്തും പുറത്തും നിറഞ്ഞ് നില്‍ക്കുക എന്ന ഉദ്ദേശം അദ്ദേഹത്തിന് സാധിച്ചു.


Click it and Unblock the Notifications