അഹങ്കാരം കാണിച്ചു, കരിയർ തകർത്ത് കൈയിൽ കൊടുത്ത് സൽമാൻ; ജാസ്മിനെ തീർത്തേനെ; അന്ന് സംഭവിച്ചത്
ബിഗ് ബോസ് ആറാം സീസണിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ജാസ്മിൻ ജാഫറിന്റെ പെരുമാറ്റമാണ്. സഹമത്സരാർത്ഥികളോട് ബഹുമാനമില്ലാതെയാണ് ജാസ്മിൻ സംസാരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. അൻസിബ, ജിന്റോ, നോറ തുടങ്ങിയവരോട് മോശമായി ജാസ്മിൻ സംസാരിച്ചു. വീക്കെന്റ് എപ്പിസോഡിൽ ഷോ ഹോസ്റ്റായ മോഹൻലാലിനോടും ബഹുമാനക്കുറവ് കാണിച്ചെന്ന് വിമർശനമുണ്ട്. മോഹൻലാൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
മുറിയിൽ വസ്ത്രങ്ങൾ വലിച്ച് വാരി ഇട്ടതിൽ ഉപദേശിച്ചതായിരുന്നു മോഹൻലാൽ. എന്നാൽ ജാസ്മിന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു. മോഹൻലാൽ ജാസ്മിനെ ശകാരിച്ചതുമില്ല. മോഹൻലാൽ ജാസ്മിനോട് സൗമ്യമായി സംസാരിക്കേണ്ടിയിരുന്നില്ലെന്ന് പ്രേക്ഷകർ പറയുന്നു. ബിഗ് ബോസ് ഹിന്ദിയുടെ അവതാരകൻ സൽമാൻ ഖാനായിരുന്നു ഈ സ്ഥാനത്തെങ്കിൽ ജാസ്മിൻ ആ നിമിഷം പുറത്തായേനെ എന്നും ഇവർ ചൂണ്ടിക്കാട്ടി.

സൽമാന്റെ കാര്യം പ്രേക്ഷകർ പെരുപ്പിച്ച് പറഞ്ഞതല്ല. യഥാർത്ഥത്തിൽ ബിഗ് ബോസ് ഹിന്ദിയിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. പത്താം സീസണിൽ പ്രിയങ്ക ജഗ എന്ന മത്സരാർത്ഥിയും സൽമാനും തമ്മിലാണ് പ്രശ്നമുണ്ടായത്. സഹ മത്സരാർത്ഥികളോട് വളരെ മോശമായി പെരുമാറിയ വ്യക്തിയാണ് പ്രിയങ്ക ജഗ. ആദ്യ ആഴ്ചയിൽ പ്രിയങ്ക പുറത്തായതുമാണ്. എന്നാൽ വൈൽഡ് കാർഡ് എൻട്രിയായി പ്രിയങ്ക ജഗ വീണ്ടും എത്തി. ഷോയിൽ സഹമത്സരാർത്ഥികളുമായുണ്ടായ വഴക്ക് സംസാരിക്കവെ പ്രിയങ്ക ദേഷ്യപ്പെട്ടു.
എനിക്കീ ഷോയിൽ തുടരാൻ താൽപര്യമില്ല. വീണ്ടും വീണ്ടും എന്തിനാണ് തന്നെ വിളിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. സൽമാൻ സംസാരിക്കുമ്പോഴെല്ലാം ദേഷ്യത്തോടെയാണ് പ്രിയങ്ക മറുപടി നൽകിയത്. തന്റെ സീറ്റിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. സീറ്റിൽ ഇരിക്കാൻ സൽമാൻ നിർദ്ദേശിച്ചിട്ടും ഇവർ ആദ്യം തയ്യാറായില്ല. നിന്റെ ഡ്രാമ എന്റെയടുത്ത് വേണ്ടെന്ന് പറഞ്ഞ സൽമാൻ പ്രിയങ്കയെ ഇരുത്തി ബിഗ് ബോസ് വീട്ടിനുള്ളിൽ ഇവർ അസഭ്യം പറഞ്ഞ സന്ദർഭങ്ങൾ വീഡിയോയിൽ കാണിച്ചു.

ഇതിന് ശേഷം പ്രിയങ്ക എന്റെ വീട്ടിൽ നിന്ന് പുറത്ത് പോകൂയെന്നും ദേഷ്യത്തോടെ പറഞ്ഞു. മറ്റ് മത്സരാർത്ഥികളെല്ലാം ഇത് കേട്ട് കൈയടിച്ചു. പ്രിയങ്കയെ ഇനിയൊരിക്കലും ഈ ഷോയിലേക്ക് കൊണ്ട് വരരുതെന്ന് കളേഴ്സ് ടിവിയോട് അഭ്യർത്ഥിക്കുന്നു. പ്രിയങ്ക ജഗ തിരിച്ച് വന്നാൽ ഈ ഷോയിൽ മാത്രമല്ല കളേഴ്സ് ടിവിയുമായി താൻ സഹകരിക്കില്ലെന്ന് സൽമാൻ ഖാൻ പറഞ്ഞു. പിന്നീട് പ്രിയങ്കയെ ലൈം ലൈറ്റിൽ അധികം കണ്ടിട്ടില്ല. പ്രിയങ്കയുടെ മോശമായ പെരുമാറ്റം കാരണം സഹമത്സരാർത്ഥികൾ സഹികെട്ട സമയത്താണ് സൽമാൻ ഇടപെട്ടതും തക്കതായ ശിക്ഷ നൽകിയതും.
പൊതുവെ ദേഷ്യക്കാരനായ സൽമാന് മുന്നിൽ ബിഗ് ബോസ് ഹിന്ദിയിലെ പല മത്സരാർത്ഥികൾക്കും മുട്ട് വിറച്ചിട്ടുണ്ട്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരനാണ് സൽമാൻ. ജാസ്മിന്റെ ദേഷ്യ പ്രകടനം സൽമാന്റെ മുന്നിലായിരുന്നെങ്കിൽ ജാസ്മിൻ ഇപ്പോൾ തിരിച്ച് വീട്ടിൽ എത്തിയേനെയെന്ന് പ്രേക്ഷകർ പറയുന്നു. ഗബ്രി, പുറത്തായ മത്സരാർത്ഥി ജാന്മണി എന്നിവരും സഹ മത്സരാർത്ഥികളോട് മോശമായി സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications