ഈ സീസണിലെ വിന്നർ ജാസ്മിനാണ്! സര്‍വൈവൽ മിടുക്ക് ടെസ്റ്റ് ചെയ്യാനുള്ള റിയാലിറ്റി ഷോ ആണെന്ന് പ്രേക്ഷകർ
ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കില്‍ ഈ സീസണില്‍ ബിഗ് ബോസ് വിന്നറാവുന്നത് ജാസ്മിന്‍ ആയിരിക്കുമെന്ന് പലപ്പോഴായി പ്രേക്ഷകര്‍ പറയാറുള്ളതാണ്. 50 ദിവസം കഴിഞ്ഞതോടെ ഗബ്രി മത്സരത്തില്‍ നിന്ന് പുറത്തായി. ഇതോടെ ഗബ്രിയുമായി ഉണ്ടായിരുന്ന ജാസ്മിന്റെ കോംബോയും അവസാനിച്ചു. എന്നാല്‍ അതുവരെ ഉണ്ടായിരുന്ന ഗബ്രിയുമായിട്ടുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ ജാസ്മിന്‍ തയ്യാറായില്ല.
കഴിഞ്ഞ എപ്പിസോഡില്‍ ജാസ്മിന്റെ വീട്ടുകാര്‍ ഷോയിലേക്ക് വരികയും മകള്‍ക്ക് വേണ്ട ഉപദേശം നല്‍കുകയും ചെയ്തിരുന്നു. ഗബ്രിയുടെ ഓര്‍മ്മകളില്‍ നിന്ന് മകളെ പുറത്തു കൊണ്ടുവരാനാണ് ജാസ്മിന്റെ പിതാവ് ശ്രമിച്ചത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഒറ്റയ്ക്ക് കളിച്ചാലും കൂട്ടമായി കളിച്ചാലും ഇനി ബിഗ് ബോസിനകത്ത് ജാസ്മിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പറയുകയാണ് ആരാധകര്‍.

മാനസികമായി തകര്‍ന്നു പോകുന്ന പല സാഹചര്യങ്ങളില്‍ നിന്നും വളരെ അനായാസം പുറത്തുവരാന്‍ ജാസ്മിന് സാധിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചു ഈ സീസണില്‍ വിന്നര്‍ ആവാനുള്ള യോഗ്യത ജാസ്മിന്‍ ഉണ്ടെന്ന് പറയുകയാണ് ഒരു ആരാധിക.
'ആരാണ് ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആകാന്‍ യോഗ്യത ഉള്ളയാള്‍? നമ്മുടെ പുരോഗമിച്ചു വരുന്ന സമൂഹത്തിലെ പ്രേക്ഷകരുടെ ചോയ്‌സ് ആകാന്‍ അര്‍ഹത ഉള്ളയാള്‍. എന്റെ ഉത്തരം : ജാസ്മിന്‍ ജാഫര്‍...
ബിഗ് ബോസ് എന്നത് നിങ്ങളുടെ സര്‍വൈവല്‍ മിടുക്ക് ടെസ്റ്റ് ചെയ്യാനുള്ള റിയാലിറ്റി ഷോ ആണ്. അവിടെ അവര്‍, കോണ്ടെസ്റ്റാന്‍സിന്റെ മനസ്സില്‍, വെളിച്ചം കൊണ്ടും നിറങ്ങള്‍ കൊണ്ടും അടച്ചിടല്‍ കൊണ്ടും പുതിയ ഒരു കൃത്രിമ ലോകം തീര്‍ക്കുന്നു. മത്സരാര്‍ഥികള്‍ അവിടെയുള്ള ലോകത്തിലെ സ്വപ്നങ്ങള്‍ മാത്രം കാണുന്നു, ഭാവി എന്താകുമെന്നറിയാതെ അതിനകത്ത് റിലേഷന്‍ഷിപ്പുകളില്‍പ്പെടുന്നു.
ജാസ്മിന്‍ ഏറ്റവും നന്നായിട്ടാണ് ആ ലോകത്ത് ജീവിക്കുന്നത്. ഒരു ഹീറോയെ പോലെ, അവള്‍ അവിടം രസകരമാക്കുന്നു. ചുറ്റുമുള്ളവരുടെ ചുണ്ടിലേക്ക് രസത്തിന്റെ ചിരി പടര്‍ത്തുന്നു. അവള്‍ സൈഡ് ആയാല്‍ ലൈവ് രസകരമല്ലാതാകും. ടാസ്‌കുകളില്‍ ഏറ്റവും ഉത്സാഹത്തോടെ ലീഡര്‍ ആയി പങ്കെടുക്കുന്നു.
തനിക്കെതിരെ വരുന്ന കളികളോട് നിവര്‍ന്നു നിന്ന് നേരെ പോരാടുന്നു. അനാവശ്യമായ പകയോ പ്രതികാരമോ ഉള്ളില്‍ സൂക്ഷിച് മനസ്സ് മലീമസമാക്കാതെ അപ്പോള്‍ തന്നെ പറഞ്ഞു തീര്‍ക്കുന്നു.

23 വയസില്‍ സ്വന്തമായി കുടുംബം പൊറ്റുന്നവള്‍ ആയിട്ടും അച്ഛനും അമ്മയ്ക്കും മുന്നില്‍ കുട്ടിത്തം പോയിട്ടില്ലാത്ത കുഞ്ഞായി മാറുന്നു പക്വത കൈവിടാതെ തന്നെ. അകത്തും പുറത്തും അവളെയും ആ ലോകത്ത് അവള്‍ക്ക് കിട്ടിയ കൂട്ടുകാരനെയും അങ്ങേ അറ്റം വേട്ടയാടിയിട്ടും ഫ്രണ്ട്ഷിപ്പിന് വാല്യൂ കൊടുത്തവള്‍ ആണ് ജാസ്മിന്‍. ഓരോ തവണ വീഴുമ്പോഴും എല്ലാം മറന്നു എണീറ്റോടുവാനുള്ള അമിത ഊര്‍ജം അവളില്‍ ഉണ്ട്.
ഏറ്റവും ഒടുവിലുള്ള റാങ്കിങ് ടാസ്‌കില്‍ പോലും ഉള്ളിലേക്ക് ബാധിക്കാതെ ഫ്രണ്ട്ഷിപ്പിനെയോ ഇമേജിനെയോ നോക്കാതെ സ്വാതന്ത്ര്യമായി detached ആയി തീപ്പൊരിയായി വാദിച്ച രണ്ടു മൂന്നു പേരില്‍ മുന്‍പില്‍ അവള്‍ തന്നെ. എന്നിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അതെ രീതിയില്‍ ബന്ധങ്ങള്‍ അകത്തു തുടരുവാന്‍ അവള്‍ക്കു കഴിയുന്നുണ്ട്.
'ഒന്നാം സ്ഥാനത്തു നില്‍ക്കുന്നോ ജാസ്മിന്‍ 'എന്ന് ചോദിച്ചപ്പോള്‍' എനിക്കിനിയും ചെയ്യാനുണ്ട് അവിടെ എത്താന്‍ എന്ന വാക്കിലുണ്ട് അവളില്‍ അവള്‍ക്കുള്ള വിശ്വാസ്യത. ആ ലോകത്ത് ഇത്രയും സുന്ദരമായി അതിജീവിക്കുന്ന അവള്‍ക്കല്ലാതെ വേറെ ആര്‍ക്കാണ് ആ കപ്പിന് അര്‍ഹത?' എന്നും പറഞ്ഞാണ് ആരാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications