ജാസ്മിന്‍ അവളുടെ നല്ലതും ചീത്തതുമായ എല്ലാ വശങ്ങളും കാണിച്ചു! തളരാതെ നില്‍ക്കുന്ന പെണ്ണൊരുത്തി; കുറിപ്പ്

ആറാമതും മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് ഷോ അവസാനിക്കുകയാണ്. അടുത്ത ഞായറാഴ്ച ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് ഇതുവരെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയാന്‍ സാധിച്ചത്. കഴിഞ്ഞ എപ്പിസോഡുകളില്‍ നോറയും സിജോയും പുറത്ത് പോയതോടെ ഇനി ആറ് പേരാണ് വീടിനകത്ത് അവശേഷിക്കുന്നത്.

ഇവരില്‍ ഫൈനല്‍ ഫൈവ് ആരൊക്കെയാവും എന്നതാണ് ഇനി അറിയാനുള്ളത്. മിഡ് വീക്ക് എവിക്ഷന്‍ നടത്തി ഋഷി കൂടി മത്സരത്തില്‍ നിന്നും പുറത്തായതായിട്ടാണ് വിവരം. അങ്ങനെയെങ്കില്‍ ജാസ്മിനടക്കമുള്ളവര്‍ ഫൈനല്‍ ഫൈവിലേക്ക് എത്തിയെന്ന് ഉറപ്പിക്കും. സത്യത്തില്‍ ഈ സീസണ്‍ അറിയപ്പെടാന്‍ പോകുന്നത് ജാസ്മിന്റെ പേരിലാണെന്നാണ് ആരാധകര്‍ പറയുന്നത്.

jasmine

തുടക്കം മുതല്‍ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍. ഇപ്പോഴും ജാസ്മിനെതിരെയാണ് വളരെ മോശമായിട്ടുള്ള കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നതും. പുറത്ത് തനിക്ക് നെഗറ്റീവ് കമന്റാണ് കിട്ടിയതെന്ന കാര്യം അവര്‍ ഏകദേശം മനസിലാക്കി. എന്നിട്ടും പിടിച്ച് നില്‍ക്കുകയാണ്.

ഇതോടെ ശരിക്കും സര്‍വൈവ് ചെയ്തത് ജാസ്മിനാണെന്ന് പറയുകയാണ് ആരാധകര്‍. മറ്റുള്ളവരെ അപേക്ഷിച്ച് തന്റെ നല്ലതും മോശവുമായ വശങ്ങള്‍ കാണിച്ചിട്ടുള്ളത് ജാസ്മിന്‍ മാത്രമാണ്. അങ്ങനെയെങ്കില്‍ ഫൈനല്‍ ഫൈവും കടന്ന് ബിഗ് ബോസ് വിന്നര്‍ എന്ന നേട്ടം ജാസ്മിനുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഒരു ആരാധകന്‍ പറയുന്നത്.

'ബിഗ് ബോസ് സീസണ്‍ സിസിലെ യഥാര്‍ത്ഥ സര്‍വൈവര്‍. ജാസ്മിന്‍ അവളുടെ നല്ലതും ചീത്തതുമായ എല്ലാ വശങ്ങളും കാണിച്ച് തന്നെയാണ് ഈ ഷോ സര്‍വൈവ് ചെയ്തു വന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സ് അത് ഏതുകാലത്തും അറിയപ്പെടാന്‍ പോകുന്നത് ജാസ്മിന്‍ ജാഫര്‍ എന്ന വ്യക്തിയുടെ പേരില്‍ തന്നെയായിരിക്കും.

ആ ഷോയില്‍ ഉള്ള മറ്റു മത്സരാര്‍ത്ഥികളും ഗെയിം കളിച്ചത് നിന്നെ ചുറ്റിപ്പറ്റി മാത്രമാണ്. മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത അത്ര സൈബര്‍ അറ്റാക്ക് നേരിട്ടിട്ടും ഷോയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ പല രാജാക്കന്മാരും പിന്മാറി ഓടിയിട്ടും വീട്ടിലുള്ള 90% ആളുകളും അവള്‍ക്കെതിരെ ഗെയിം കളിച്ചിട്ടും തളരാതെ പിടിച്ചു നിന്ന പെണ്ണൊരുത്തി.

jasmine

ഭൂരിഭാഗം വരുന്ന സദാചാരവാദികള്‍ ഫൈനലില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞിട്ടും നീ ഇന്ന് അവിടെ നില്‍പ്പുണ്ടെങ്കില്‍ നമ്മുടെ സമൂഹവും മാറി തുടങ്ങി എന്നുള്ളതിന്റെ നല്ലൊരു ഉത്തമ ഉദാഹരണമാണത്.

ഞാന്‍ ഉള്‍പ്പെടെയുള്ള പലരുടെയും വലിയ ഒരു ആഗ്രഹമായിരുന്നു ഫൈനില്‍ ഫൈവില്‍ ജാസ്മിനും എത്തിച്ചേരുക എന്നുള്ളത്. അത് എന്തായാലും സാധിക്കാന്‍ പോകുന്നു. ബാക്കിയുള്ള സ്ഥാനങ്ങള്‍ കൂടി പിന്നിട്ട് ഒന്നാം സ്ഥാനവും ജാസ്മിന് തന്നെ കിട്ടട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു..' എന്ന് പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിരന്തരം വിമര്‍ശിക്കപ്പെട്ടിട്ടും പിന്നോട്ട് പോകാതെ മുന്നോട്ട് കുതിക്കുകയാണ് ജാസ്മിന്‍. പുറത്ത് നെഗറ്റീവ് വന്നിട്ടും ഏറ്റവും കൂടുതല്‍ വോട്ടുകളും ജാസ്മിനാണ്. ഇത്തവണ പ്രവചനങ്ങളൊക്കെ കാറ്റില്‍ പറത്തി കൊണ്ടുള്ള വിസ്മയം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X