ഒരു വിഭാഗം അയാളെ പുച്ഛിക്കുകയും വെറുക്കുകയും ചെയ്യും! ബിഗ് ബോസിന്റെ ഗെയിം ചെയിഞ്ചര്‍ രതീഷായിരിക്കും
ആറാം തവണയും ബിഗ് ബോസ് മലയാളത്തില്‍ തരംഗമായിരിക്കുകയാണ്. ഇത്തവണ തുടക്കം മുതല്‍ തരംഗമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മത്സരാര്‍ഥികളെല്ലാവരും. അതിലേറ്റവും ശ്രദ്ധേയം രതീഷ് കുമാറിന്റെ ഗെയിം പ്ലാനാണ്. ആളുകളെ വെറുപ്പിച്ചും ബഹളമുണ്ടാക്കിയും ആദ്യ ദിവസം മുതല്‍ രതീഷ് ശ്രദ്ധേയനായിരുന്നു.
ഇപ്പോഴിതാ പുതിയ സീസണിലെ മത്സരാര്‍ഥിയുടെ പ്രകടനത്തെ പറ്റിയും മറ്റുമായി ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഈ സീസണില്‍ ഗെയിം ചെയിഞ്ചറാവാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയെ കുറിച്ചും മുന്‍സീസണുകളിലെ താരങ്ങളെ കുറിച്ചുമൊക്കെയാണ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്.

ബിഗ് ബോസിന്റെ ഒരു സൈക്കോളജി അനുസരിച്ച്, ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വെറുക്കപെടുന്ന ആളാവും ഒരു 20 -25 ദിവസമൊക്കെ കഴിയുമ്പോള്‍ മാസ്റ്റര്‍ പ്ലയെര്‍ ആയിട്ട് പൊങ്ങി വരുന്നത്.
ഡബ്ല്യൂ ഡബ്ല്യൂ ഇ ഒക്കെ ചെറുപ്പം മുതല്‍ കാണുന്നവര്‍ക്ക് അറിയുന്ന ഒരു സൈക്കോളജി ഉണ്ട്... You need to hate the person to the core, to start loving him to his roots... ഒരു മനുഷ്യനെ കാമ്പോളം നിങ്ങള്‍ വെറുത്താല്‍, പിന്നെ നിങ്ങള്‍ ആയാളെ വേരോളം സ്‌നേഹിക്കും...
റോബിന്‍, ഡോ. രജിത് കുമാര്‍, അഖില്‍ മാരാര്‍ ഒക്കെ ഇങ്ങനെ ഫില്‍റ്റര്‍ ചെയ്തു പതപോലെ മുകളിലേക്ക് പൊങ്ങി വന്നവര്‍ ആണ്. കഴിഞ്ഞ വര്‍ഷം ലോഞ്ച് ഇവന്റിന് മാരാരെ കണ്ടപ്പോള്‍ സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ 'അണ്ണന്‍ വന്തിട്ടെന്നു സൊല്ല് ' എന്നും പറഞ്ഞിട്ട് ഒരു കട്ട സര്‍ക്കാസം പോസ്റ്റ് ഇട്ട ഒരാളായിരുന്നു ഞാന്‍. അന്ന് ഏറ്റവും കൂടുതല്‍ അഖിലിനെ കളിയാക്കി പോസ്റ്റ് ഇട്ടത് ഞാനായിരുന്നു.
എന്നാല്‍ ആ വെറുപ്പ്, വെണ്ണ കടഞ്ഞെടുക്കുന്നത് പോലെ, സ്‌നേഹമായി മുകളിലേക്ക് പൊങ്ങി വന്നു. ഈ ഞാന്‍ തന്നെ പിന്നീട് 2 അഖില്‍ മാരാര്‍ ആര്‍മി ഗ്രൂപ്പിന്റെ അഡ്മിന്‍ ആയിരുന്നു. ബിഗ് ബോസ് സൈക്കോളജി നല്ലപോലെ അറിയുന്നത്‌കൊണ്ട് ഞാന്‍ പറയുന്നു. Ratheesh is gonna be the game changer this season...

ഒരു വിഭാഗം അയാളെ പുച്ഛിക്കുകയും വെറുക്കുകയും ചെയ്യും. അയാള്‍ എത്ര ടോക്‌സിക് ആണെന്ന് എനിക്ക് അറിയില്ല.. അല്‍പം ടോക്‌സിക് ആയ ആളുകള്‍ മാത്രമേ ബിഗ് ബോസില്‍ ജയിച്ചിട്ടുള്ളു. മണിക്കുട്ടന്‍ ഒരു അപവാദമാണ്. ദില്‍ഷ ജയിച്ചത് എങ്ങനെയാണെന്ന് എല്ലാര്‍ക്കും അറിയാം. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല.
ബിഗ് ബോസ് ജയിക്കാന്‍ ഒരു കില്ലര്‍ ഇന്‍സ്റ്റീന്‍ക്ട് വേണം. അതുണ്ടാവുമ്പോള്‍ ടോക്‌സിക് സ്വഭാവം ബൈ പ്രോഡക്റ്റ് ആയി തന്നെ വരും. രണ്ടു പേര് ഒരേ സമയം ഒരു ചതുപ്പില്‍ താഴുമ്പോള്‍, ഒരാള്‍ എങ്കിലും മറ്റവന്റെ തലയ്ക്കു ചവിട്ടി രക്ഷപെടാന്‍ ശ്രമിക്കും. അത്രേ ഉള്ളു ബിഗ് ബോസും...
ചാവാന്‍ പോകുമ്പോള്‍ മനുഷ്യന്റെ മോറാലിറ്റിയും മറ്റു പുരോഗമന വാദങ്ങളും ഒക്കെ കാറ്റില്‍ പറക്കും. മനുഷ്യന്‍ സ്വാര്‍ത്ഥനാകും. അവന്റെ നിലനില്‍പ്പിനു വേണ്ടി അവനു പലതും ചെയ്യേണ്ടി വരും. അതാണ് ഈ ഗെയിം. അത് മനസിലാക്കിയാല്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ഫാന്‍സ് തന്നെ ഒരു കൂട്ടം അയാള്‍ ടോക്‌സിക് ആണേ, അയാള്‍ സ്ത്രീവിരുദ്ധന്‍ ആണേ, അയാള്‍ അമ്മാവന്‍ ആണേ എന്നൊക്കെ കരഞ്ഞോണ്ടിരിക്കും.
മുകുന്ദന്‍ ഉണ്ണിയെ പോലെ ആയാലേ ഈ കാലത്ത് ജീവിക്കാന്‍ പറ്റൂ. അല്ലെങ്കില്‍ നിങ്ങള്‍ മദര്‍ തെരെസയോ ഗാന്ധിജിയെ വിവേകാനന്ദനോ ആവണം.


Click it and Unblock the Notifications