അറിയാതെ പോലും ഹിന്ദി ബിഗ് ബോസ് കാണരുത്! അവിടുത്തെ ലിപ് ലോക്ക് കണ്ട് ഞെട്ടും, വിമര്‍ശകരോട് ബിബി ആരാധകര്‍
ബിഗ് ബോസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയവരാണ് പേളിയും ശ്രീനിഷും. ഇരുവരുടെയും പ്രണയവും പിന്നീടുള്ള ജീവിതവും തരംഗമായതിനാല്‍ ഓരോ സീസണിലും ലവ് സ്ട്രാറ്റജി ഉണ്ടാവാറുണ്ട്. ഏറ്റവും പുതിയതായി ഗബ്രിയും ജാസ്മിനും കോംബോ തുടങ്ങിയതാണ് അകത്തും പുറത്തും വലിയ ചര്‍ച്ചയാകുന്നത്.

ഗെയിമിന് വേണ്ടിയുള്ള ഇരുവരുടെയും പ്രകടനത്തിന് വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്. രണ്ടാളും ഉമ്മ വെച്ചു, ഒന്നിച്ച് കിടന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ ഇതൊക്കെ സര്‍വ്വസാധാരണമായ കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തില്‍ മാത്രമേ ഇത്രയും സദാചാരവാദികളുടെ ആക്രമണം ഉണ്ടാവുകയുള്ളു.
കാരണം മറ്റുഭാഷകളില്‍ ഇതിനെക്കാളും മോശമായ കാര്യങ്ങള്‍ നടക്കുന്നതിനെ പറ്റിയാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വരുന്ന എഴുത്തുകളില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല ജാസ്മിനെയും ഗബ്രിയെയും വിമര്‍ശിക്കുന്നവര്‍ ഹിന്ദി ബിഗ് ബോസ് ഒന്നും അറിയാതെ പോലും കാണാന്‍ പോവരുതെന്നും ഓര്‍മ്മിപ്പിക്കുകയാണ് ആരാധകര്‍.
വിശ്വാസത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടു, ഡാന്‍സര്‍ ആയതിനാല്‍ സിനിമ നഷ്ടമായി: ഷംന കാസിം
'ജബ്രികള്‍ അഥവാ ജാസ്മിന്‍ & ഗബ്രിയേല്‍. 70-80 വസന്തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാലും ഇക്കിളി വാര്‍ത്തകള്‍ക്കായി നെട്ടോട്ട മോടുന്ന ഓണ്‍ലൈന്‍ മാമകള്‍ സുവര്‍ണ്ണാവസരം ഉപയോഗിച്ചതിനാലും ഷോയുടെ തുടക്കം മുതലേ സോഷ്യല്‍ മീഡിയയില്‍ കട്ട നെഗറ്റീവ് ഇമേജ് കിട്ടിയവര്‍.
ഇനി ഇവര്‍ ചെയ്ത മഹാപാപം എന്താണെന്ന് വച്ചാല്‍ ഇവര്‍ കൂടുതല്‍ സമയം ഒരുമിച്ച് ഇരിക്കുന്നു. കയ്യില്‍ പിടിക്കുന്നു. കെട്ടിപ്പിടിക്കുന്നു. ഉമ്മ വെക്കുന്നു എന്നൊക്കെയാണ്. വസന്തങ്ങളെ, നിങ്ങളെ മറ്റ് ഭാഷകളിലെ ബിഗ്ബോസ് കാണാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. അഞ്ച് മിനിറ്റ് പോലും നിങ്ങള്‍ക്കത് കണ്ടിരിക്കാനാവില്ല. അതിനും മുന്നേ സദാചാര മൂലക്കുരു പൊട്ടി ഒലിച്ച് നാറാന്‍ തുടങ്ങും. നിങ്ങള്‍ക്ക് വേണ്ടത് കുടുംബവിളക്ക് മോഡല്‍ ആണെങ്കില്‍ സീരിയല്‍ തന്നെ കാണുന്നത് ആവും നല്ലത്.
ഇനി ജബ്രികളുടെ ഇതുവരെ ഉള്ള ഗെയിം ഒന്ന് നോക്കാം.
കഴിഞ്ഞ ദിവസം രാത്രി, ഈദ് സ്‌പെഷ്യല്‍ ഡാന്‍സ് പ്രാക്റ്റീസിനായി ജാസ്മിന്‍, നോറ, അന്‍സിബ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ടീം ഫോം ചെയ്യുന്നു. ജാസ്മിന്‍ ബുദ്ധിപൂര്‍വ്വം ഡാന്‍സ് കളിക്കാന്‍ അറിയുന്നവരെയും കമാന്‍ഡിങ് പവര്‍ ഉള്ള സിബിനെയും ചേര്‍ത്ത് ടീം ഉണ്ടാക്കിയപ്പോള്‍ മറ്റേ രണ്ട് ടീമും അത് കോമഡി ആക്കി മാറ്റുന്നു. സിബിന്റെ കൊറിയോഗ്രാഫിയില്‍ ജാസ്മിന്റെ ടീം രസകരമായി പ്രാക്ടീസ് ചെയ്യുന്നു.
പിന്നെ അപ്‌സരയെ ജാസ്മിന്‍ എന്തിനാണ് പവര്‍ റൂമിലേക്ക് സെലക്ട് ചെയ്തതെന്ന് എല്ലാവര്‍ക്കും സംശയം ആയിരുന്നു. പുറത്ത് നിന്ന് വന്ന വൈല്‍ഡ് കാര്‍ഡ് അടക്കം എല്ലാവര്‍ക്കും ഇഷ്ടമുള്ള സ്ത്രീ മത്സരാര്‍ഥി ആയിരുന്നു അപ്‌സര. ജാസ്മിന്റെ മുന്നിലെ ശക്തയായ എതിരാളി. എന്നാല്‍ പവര്‍ റൂമില്‍ കയറിയത് മുതല്‍ അപ്‌സരക്ക് നെഗറ്റീവ് കൂടി വരികയാണ്. ഈ ആഴ്ച്ച കഴിയുന്നതോടെ അപ്‌സരക്ക് ഉണ്ടായിരുന്ന ഹൈപ്പ് ഇല്ലാതെ ആവും.
അടുത്തത്, ടീം സെലക്ഷന്‍. ജിന്റോ vs നോറ ഫൈറ്റ് കത്തി നില്‍ക്കവേ രണ്ട് പേരെയും ഒരു ടീമില് ഇടുന്നു. അവരുടെ ഫൈറ്റ് അതോടെ അവസാനിക്കുന്നു. ശരണ്യ, ഋഷി തമ്മില്‍ ചേരാതെ ഇരിക്കുമ്പോളാണ് അവരെയും ഒരു ടീമില് ഇടുന്നത്. അങ്ങനെ തമ്മില്‍ അടിച്ച് കണ്ടന്റ് ഉണ്ടാക്കാന്‍ സാധ്യത ഉള്ളവരെ എല്ലാം ഒരു ടീമില് ആക്കിയതോടെ കഴിഞ്ഞ ആഴ്ചയില്‍ നിന്ന് ഫൈറ്റ് നന്നായി കുറഞ്ഞു.

കഴിഞ്ഞ ആഴ്ച്ച പവര്‍ റൂമിലേക്ക് ഉള്ള ചലഞ്ച് ടാസ്‌ക്ക് തുടങ്ങിയപ്പോള്‍ മുതല്‍ ജബ്രികള്‍ പ്ലാനിങ്ങോടെ കളിച്ചതിനാല്‍ ആണ് ജാസ്മിന്‍ ക്യാപ്റ്റനായും ഗബ്രി പവര്‍ ടീമിലും ഇരിക്കുന്നത്. ഇവരെ ശക്തമായി എതിര്‍ക്കുന്ന ശ്രീരേഖ പോലും ജാസ്മിന് അനുകൂലം ആയാണ് നിന്നത്. കാരണം ബാറ്ററി ലോ ടാസ്‌ക്കില്‍ ആയാലും തീറ്റ മത്സരത്തില്‍ ആയാലും ജാസ്മിനും ഗബ്രിയും നന്നായി പ്ലാന്‍ ചെയ്ത് കളിക്കുന്നത് 24*7 ലൈവ് കാണുന്ന biased അല്ലാത്ത ഏതൊരാള്‍ക്കും മനസിലാകും.
ഇനി അവസാനമായി, ഹൗസില്‍ നടന്ന ഫിസിക്കല്‍ അസോള്‍ട്ട്. റോക്കി ഒരു ഈസി ടാര്‍ഗറ്റ് ആണ്, അവനെ നോക്കി അവിടെ ഉള്ള ബോര്‍ഡ്കള്‍ വായിച്ചാലും അവന്‍ ട്രിഗ്ഗര്‍ ആകുമെന്ന് വ്യക്തമായി എല്ലാവര്‍ക്കും ജബ്രികള്‍ കാണിച്ച് കൊടുത്തു. ലാലേട്ടന്‍ വിഷ്വല്‍ കാണിച്ച അടുത്ത ദിവസം കുശാഗ്ര ബുദ്ധിക്കാരനായ സിജോ ഈ അവസരം മുതലാക്കി ടോക്‌സിക്ക് റോക്കിയെ പുറത്താക്കാന്‍ അവസരം ഒരുക്കി.
നിലവില്‍ ജബ്രികള്‍ക്ക് വെല്ലുവിളി ആയി ഹൗസില്‍ ഉള്ളത് ഡിജെ സിബിന്‍ മാത്രമാണ്. ജാസ്മിന്റെയും ഗബ്രിയേലിന്റെയും ഗെയിം സ്പിരിറ്റോ പ്ലാനിങ്ങോടെ ഉള്ള കളികളോ കാണാതെ അവര്‍ ഒരുമിച്ചു ഇരിക്കുന്നതും കയ്യില്‍ പിടിക്കുന്നതും മാത്രം കണ്ട് കുരു പൊട്ടുന്നവര്‍ ഈ പരിപാടി കാണാന്‍ പറ്റിയവരല്ല.
നിങ്ങള്‍ക്ക് വേണ്ടിയാണ് 6.30 മുതല്‍ സീരിയല്‍ ടെലികാസ്റ്റ് ചെയ്യുന്നത്. നിങ്ങള്‍ അബദ്ധത്തില്‍ പോലും ഹിന്ദി ബിഗ് ബോസ് ഒന്നും വച്ച് കാണരുത്. ആരേലും ലിപ് ലോക്ക് ചെയ്യുന്നതൊക്കെ കണ്ട് കിഡ്‌നി പൊട്ടി മരിച്ചാല്‍ ഞാന്‍ ഉത്തരവാദി അല്ലെന്നും പറഞ്ഞാണ് ബിഗ് ബോസ് ആരാധകന്‍ എഴുത്ത് നിര്‍ത്തുന്നത്.


Click it and Unblock the Notifications