ജാസ്മിനെയും ഗബ്രിയേയും പുറത്താക്കുകയാണെങ്കില്‍ ടാസ്‌ക് ആര് ചെയ്യും? വിമര്‍ശകരോട് ചോദ്യവുമായി ആരാധകര്‍
ഗബ്രി ഇല്ലായിരുന്നെങ്കില്‍ ബിഗ് ബോസില്‍ വിജയിക്കേണ്ടത് ജാസ്മിനായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്ന പ്രധാന സംഭാഷണമാണിത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ സൗഹൃദത്തിലായ താരങ്ങളാണ് ഇരുവരും. എന്നാല്‍ വളരെ പെട്ടെന്ന് ഇരുവരും ലവ് ട്രാക്കിലൂടെ പോയത് പുറത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
നിലവില്‍ ജാസ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ഒപ്പം ഗബ്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികരണവും ഉയര്‍ന്ന് വരാന്‍ തുടങ്ങി. ഇതോടെ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി കൊണ്ട് എത്തുകയാണ് ആരാധകര്‍.

ഇപ്പോള്‍ ബിഗ് ബോസ് വീടിനകത്ത് ഗെയിം കളിക്കുന്നത് മൂന്നേ മൂന്ന് പേരാണ്. ജാസ്മിനെ കരുവാക്കി ഗബ്രി അയാളുടെ ഗെയിം കളിക്കുകയാണ്. അത് മനസിലാക്കാനുള്ള വിവരമില്ലാത്തത് ജാസ്മിന്റെ കുറവുമാണ്. അങ്ങനെയുള്ളപ്പോള്‍ നല്ലോണം കളിക്കുന്ന ഗബ്രിയെ പുറത്താക്കണമെന്ന് പറയുന്നതിന്റെ ആവശ്യകത എന്താണെന്നാണ് ഒരാള്‍ ചോദിക്കുന്നത്.
'എല്ലാവരും ഒന്നടങ്കം പറയുന്നു ഗബ്രി പവര്‍ ടീമില്‍ നിന്ന് നോമിനേഷനിലേക്ക് വരട്ടെ. അവനെ വോട്ട് ചെയ്ത് പുറത്താക്കും എന്ന്. എന്റെ അറിവില്‍ നിലവില്‍ അവിടെ നന്നായിട്ട് ടാസ്‌ക് ചെയ്യുന്നത് മൂന്ന് പേരാണ്. ജിന്റോ, ജാസ്മിന്‍, ഗബ്രി.
ഇതില്‍ ജാസ്മിനെയും ഗബ്രിയേയും നിങ്ങള്‍ പുറത്താക്കുകയാണെങ്കില്‍ വേറെ ആര് ടാസ്‌ക് ചെയ്യും. ഇന്നലെ കുറച്ചു പെണ്‍കുട്ടികളുടെ കമന്റ് കണ്ടു. പാവം അഭിഷേക് ചേട്ടായി ഒന്നും മിണ്ടാണ്ട് അവിടെ ഇരുന്നിട്ടും ആ പാവത്തിനെ പിടിച്ചു പുറത്താക്കി. എന്തുകൊണ്ടും പോവേണ്ടിയിരുന്നത് റെസ്മിന്‍ ആയിരുന്നു.
അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, മിണ്ടാതെ ഒരു മൂലയ്ക്ക് പഴം വിഴുങ്ങി ഇരുന്നാല്‍ ആണോ വിന്നര്‍ ആവുക? പ്രേക്ഷകരുടെ പ്രീതി കിട്ടുക? നന്നായിട്ട് പെര്‍ഫോം ചെയ്യുന്ന രണ്ട് പേര് ഉണ്ടെങ്കില്‍ ഒരാളെ ഹീറോ ആയിട്ടും ഒരാളെ വില്ലന്‍ ആയിട്ടും വാഴിക്കും.

പെര്‍ഫോമന്‍സ് ചെയ്യുന്ന അടിസ്ഥാനത്തില്‍ ഇവരില്‍ ഒരാളെ പിടിച്ചു പുറത്താക്കിയാല്‍ പിന്നീട് ഈ കളി കാണാന്‍ എന്താണ് രസം. അവിടെ എന്തിനോ വേണ്ടി ഇരിക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന ചുരുക്കം ചിലര്‍ ഉണ്ട്.
സായി, അഭിഷേക്, നന്ദന, തുടങ്ങി ടാസ്‌കില്‍ പോലും ഇവര്‍ക്ക് വ്യക്തമായി ഒരു സ്‌ക്രീന്‍ പ്രസന്‍സ് ഇല്ല. ഇവരെ ഒന്നും പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുന്നില്ല. എല്ലാവര്‍ക്കും പുറത്താക്കേണ്ടത് ഗബ്രിയെയും ജാസ്മിനെയുമാണ്. എന്തോന്നടെ ഇത്', എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
തുടക്കം മുതല്‍ നോമിനേഷനില്‍ വരാതെ സേഫ് ഗെയിം കളിക്കുകയാണ് ഗബ്രി. പലപ്പോഴും പവര്‍ ടീമില്‍ വരുന്നതിനാലാണ് ഗബ്രി എവിക്ഷനില്‍ നിന്നും രക്ഷപ്പെടുന്നത്. അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഗബ്രിയെ പുറത്താക്കുമെന്നാണ് ചില വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ടോപ് ഫൈവില്‍ എത്താന്‍ നൂറ് ശതമാനം സാധ്യതയുള്ള മത്സരാര്‍ഥിയാണ് ഗബ്രിയെന്ന് പറയുകയാണ് ആരാധകര്‍.


Click it and Unblock the Notifications