കോലിയുടെയും ഹാര്‍ദ്ദികിന്റെയും പ്രണയം നോക്കിയാണോ അവരെ സ്‌നേഹിക്കുന്നത്? ജാസ്മിനെ പിന്തുണച്ച് ആരാധകര്‍

ബിഗ് ബോസ് മലയാളം ആറാം സീസണ്‍ അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. തുടക്കത്തില്‍ ശക്തമായ മത്സരം ആയിരുന്നെങ്കിലും ഇടയ്ക്ക് തണുപ്പന്‍ രീതിയിലേക്ക് പോയ ഷോ വീണ്ടും കുതിച്ചുയര്‍ന്നു വന്നിരിക്കുകയാണ്. നിലവില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

ആരായിരിക്കും മത്സരത്തില്‍ വിജയിക്കുന്നത് എന്നറിയാനാണ് ആരാധകരും ഫാന്‍സുകാരും ഒക്കെ കാത്തിരിക്കുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാപ്പെട്ട മത്സരാര്‍ഥിയായ ജാസ്മിന്‍ വിജയിക്കാന്‍ അര്‍ഹതയില്ലാത്ത ആളാണെന്ന് തരത്തില്‍ ചില പ്രചരണങ്ങള്‍ ഉണ്ട്.

jasmine

എന്നാല്‍ ഇത്തരത്തില്‍ ജാസ്മിനെ മോശക്കാരി ആക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയാണ് ഒരു ആരാധകന്‍. ജാസ്മിന്‍ വിജയിക്കാന്‍ യോഗ്യതയുള്ള ആളാണെന്നും ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ എഴുതിയ പോസ്റ്റിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നു...

'ഇത് പറയുന്നത് പിആര്‍ ഗുണ്ടകളോടോ, സദാചാരം വാക്കിലോ പ്രവൃത്തിയിലോ തൊട്ടു തീണ്ടിട്ടില്ലാത്ത കപട സദാചാര സ്ത്രീകളോടും സീരിയല്‍ ടൈപ്പ് കുലസ്ത്രീയെ ബിഗ് ബോസ് ഹൗസില്‍ തപ്പുന്ന സ്ത്രീകളോടും അല്ല. സ്ത്രീകള്‍ എന്ന് പ്രത്യേകം പറയുന്നു കാരണം പിആര്‍ ഗുണ്ടകള്‍ കഴിഞ്ഞാല്‍ ജാസ്മിനെ ഏറ്റവും വൃത്തികേട് പറയുന്നത് മേലെ പറഞ്ഞ ടൈപ്പ് സ്ത്രീകള്‍ ആണ്, ആ ടീംസ്. 'ഈ പോസ്റ്റില്‍ നിന്നങ്ങട് മാറി നിക്ക'' നിങ്ങള്‍ക്കു ഉള്ളതല്ല ഈ പോസ്റ്റ്.

ജാസ്മിനെ കുറിച്ച് പറയുമ്പോ ലവ് തേങ്ങ മാങ്ങ കൊണ്ടുവരുന്നവരോട് ഷോയെ ആ രീതില്‍ എടുക്കുക, ക്രിക്കറ്റ് താരങ്ങളില്‍ കോലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരൊക്കെ അവര്‍ക്ക് ലൈഫില്‍ എത്ര പ്രണയം ഉണ്ടായിരുന്നു എന്നു നോക്കി അല്ലാലോ പേഴ്‌സണല്‍ ലൈഫ് നോക്കി അല്ലാലോ ഫാന്‍ ആകുന്നത്. എന്ത് ഷോയും ഗെയിം ആയാലും ആര് അതില്‍ ബെസ്റ്റ് പെര്‍ഫോം ചെയ്യുന്നു എന്നല്ലേ നോക്കുക.

തുടക്കം മുതല്‍ ജാസ്മിനോളം വെല്ലുവിളികള്‍ നേരിട്ട മത്സരാര്‍ഥി ഇല്ല, അവളുടെ സംസാര രീതി ചിലര്‍ക്ക് പിടിക്കില്ല. അത് എല്ലാവര്‍ക്കും ഓരോ രീതി ആക്ഷന്‍സ് ആയിരിക്കില്ലേ ദേഷ്യം വരുമ്പോള്‍ അവരവരുടെ രീതിയില്‍ അല്ലേ എക്‌സ്‌പ്രെസ് ചെയ്യുക പെട്ടെന്നങ്ങ് ഒരാളുടെ സംസാരശൈലി എങ്ങനെ മാറ്റും?

ഇന്നസെന്റ് ആയി അഭിനയിക്കുവന്മാര്‍ക്ക് പറ്റും. അല്ലാത്തവര്‍ ജെനുവിന്‍ ആയവര്‍ അവരുടെ രീതില്‍ എക്‌സ്‌പ്രെസ് ചെയ്യും അത്രേള്ളൂ, അവള്‍ എല്ലാവരാലും ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. അവജ്ഞയോടെ മാത്രം അവര്‍ പെരുമാറുമ്പോളും ഒറ്റക്ക് പിടിച്ചു നിന്നു. മോഹന്‍ലാല്‍ എപ്പിസോഡില്‍ കേള്‍ക്കുന്ന ചീത്ത വേറെ.

ജാസ്മിന്‍ മറ്റുള്ളവരോട് ദേഷ്യപെടുമ്പോള്‍ മുഖം നോക്കാതെ പറയാന്‍ ഉള്ളത് പറയും എങ്കിലും മാറി നിന്നു ഒരു പറച്ചില്‍ ഇല്ല. ആ ഫൈറ്റ് കഴിഞ്ഞാല്‍ അവരോട് തന്നെ ഫ്രണ്ട്‌ലി ആയി നെക്സ്റ്റ് ഡേ സംസാരിക്കുന്നതും കാണാം. അവളുടെ അത്ര മാനസിക ബുദ്ധിമുട്ട് അവിടെ ആരും അനുഭവിച്ചിട്ടില്ല. എന്നിട്ടും അവള്‍ ഒറ്റക്ക് അതിനെ ഒക്കെ നേരിട്ടു. മാക്‌സിമം എഫേര്‍ട്ട് കൊടുത്ത് ടാസ്‌കുകളും ചെയ്തു.

എവിടെയും ജാസ്മിന്‍ എന്ന് പേരുള്ള വീഡിയോസില്‍ വ്യൂസ് കൂട്ടുന്നതുമായ കണ്ടന്റ് കൊടുത്തത് ജാസ്മിന്‍ ആണെന്നതിന്റെ തെളിവാണ്. ജിന്റോ എന്ത് വെല്ലുവിളി ആണ് അവിടെ നേരിട്ടിട്ടുള്ളത് ജാസ്മിനെ കുറെ ചീത്തവിളിച്ചപ്പോള്‍ കുറെ സദാചാരം തൊട്ടു തീണ്ടിട്ടില്ലാത്ത സ്വയംപ്രഖ്യാപിത സദാചാര ടീം പിന്നെ സീരിയല്‍ ടീം അവനെ പൊക്കി പിടിച്ചു.

അതുകൊണ്ട് മാത്രം ടോപില്‍ എത്തുന്ന അവിടെ ഉള്ളതില്‍ വച്ചു അര്‍ഹതയില്ലാത്ത മത്സരാര്‍ഥി, ടാസ്‌കിന്റെ ഇടയിലും സീരിയസ് ഡിസ്‌കക്ഷന്റെ ഇടയിലും ഉറങ്ങുന്ന ബിഗ് ബോസ് ചരിത്രത്തിലെ മടിയനും ഉഡായിപ്പും ആയ മത്സരാര്‍ഥി സഹതാപം കിട്ടുന്ന പോലെ ക്യാമറ നോക്കി നന്നായി അഭിനയിക്കും. സീരിയല്‍ ടീം അതില്‍ വീഴുകയും ചെയ്തു. ബിഗ് ബോസ് വിന്നറിന്റെ സ്ഥാനം അര്‍ഹത ഉള്ളവര്‍ക്ക് കൊടുക്കുക. അതൊരിക്കലും ജിന്റോ അല്ലെന്നാണ്,' കുറിപ്പിലൂടെ പറയുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X