എന്നേക്കാള്‍ നല്ല പെണ്ണിനെ കിട്ടും എന്ന ലൈനില്‍ തേപ്പിനുള്ള ശ്രമം നടത്തി ജാസ്മിന്‍! സായിയുടെ കളി വരുന്നേയുള്ളു
വൈല്‍ഡ് കാര്‍ഡായി ആറുപേരെ കൂടി ബിഗ് ബോസ് വീട്ടിലേക്ക് കയറ്റിയതോടെ മത്സരം മൊത്തത്തില്‍ മാറിയിരിക്കുകയാണ്. പുറത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി ഏകദേശമൊരു ധാരണ കിട്ടിയ മത്സരാര്‍ഥികള്‍ അവരുടെ ഗെയിം മാറ്റാനും ശ്രമിച്ച് തുടങ്ങി. എന്നാല്‍ പുറത്ത് പുലിയെ പോലെയുണ്ടായിരുന്ന ആള്‍ അകത്ത് എത്തിയപ്പോള്‍ പൂച്ചയായി മാറിയെന്ന പരിഹാസവും ഇതിനൊപ്പം വരുന്നുണ്ട്.
സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന യൂട്യൂബര്‍ സായി കൃഷ്ണയെ കുറിച്ചാണ് ഇത്തരത്തിലൊരു ആക്ഷേപം. സായിയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ നഷ്ടപ്പെട്ടുവെന്നാണ് ആരാധകര്‍ പറയുന്നത്. ജാസ്മിനോട് പുറത്തെ കഥകളൊക്കെ പറഞ്ഞതാണ് ഇത്തരമൊരു പരിഹാസത്തിന് കാരണം.

എന്നാല്‍ സായി മുന്‍കൂട്ടി പലതും പ്ലാന്‍ ചെയ്തിട്ടാണ് അങ്ങനൊരു നീക്കം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ സായി പറഞ്ഞതല്ലാതെ ലൈവിലൂടെ അദ്ദേഹം നടത്തിയ നീക്കത്തെ പറ്റിയാണ് ബിഗ് ബോസ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ജാസ്മിന് പുറത്ത് നടക്കുന്നതിനെ പറ്റി പറഞ്ഞ് കൊടുത്തതോടെ അവരെ തളര്‍ത്തുകയാണ് സായി ചെയ്തതെന്ന് അടക്കം നിരവധി കാര്യങ്ങളാണ് പ്രേക്ഷകര്‍ ചൂണ്ടി കാട്ടുന്നത്.
'സായി ലൈവില്‍ അര്‍ജുനോടും അപ്‌സരയോടും രണ്ടു കാര്യങ്ങള്‍ പറയുന്നത് കേട്ടു. 1. 'ഇപ്പോള്‍ ഉള്ള പവര്‍ ടീമിനെ തന്നെ നില നിര്‍ത്താന്‍ ആയിരുന്നു എന്റെ പ്ലാന്‍. കാരണം അടുത്ത ആഴ്ച ഒക്കെ നല്ല അടി വന്നേനെ. ഇനി വരുന്ന പവര്‍ ടീം ചെയ്യാന്‍ പറയുന്ന ജോലി ഒക്കെ അങ്ങ് ചെയ്‌തേക്കണം, അവര്‍ക്ക് കണ്ടെന്റ് കൊടുക്കരുത്, ഞാന്‍ ആണെങ്കില്‍ പറയുന്ന എല്ലാ ജോലിയും ചെയ്യും.'
2 'ജിന്റോയെ ക്യാപ്റ്റന്‍ ആക്കണം'. സംഭവം സായി നന്നായി ചിന്തിച്ചു പ്ലാന്‍ ചെയ്യുന്നുണ്ട്. പക്ഷെ ഇതിനൊക്കെ മറ്റൊരു വശം കൂടെ ഉണ്ട്. പവര്‍ ടീമിനെ എതിര്‍ത്താല്‍ മാത്രമേ കണ്ടെന്റ് ഉണ്ടാകൂ അത് പവര്‍ ടീമിനും എതിര്‍ക്കുന്നവര്‍ക്കും. പവര്‍ ടീം പറയുന്നതൊക്കെ അനുസരിച്ചു ജോലിയും ചെയ്തു ഇരുന്നാല്‍ കണ്ടെന്റ് ഇല്ലാതാവുന്നത് പവര്‍ ടീമിന് മാത്രം അല്ല സായിക്കും കൂടെ ആണ്.

ജിന്റോയെ ക്യാപ്റ്റന്‍ ആക്കണം എന്ന് പറയുന്നത് ക്യാപറ്റാന്‍സി ഒരു തലവേദന പിടിച്ച പണിയാണ്. സ്വയം ബ്രേക്ക് ആവാനും മറ്റുള്ളവര്‍ക്ക് ക്യാപ്റ്റനെ വെറുക്കാനും ഒരുപാടു അവസരം കിട്ടും എന്ന ചിന്തയില്‍ ആണ്. പക്ഷെ ജിന്റോയുടെ കാര്യത്തില്‍ അത് വര്‍ക്ക് ഔട്ട് ആവില്ല. ജിന്റോ സ്വയം ബ്രേക്ക് ആവില്ല. ചിലപ്പോള്‍ ഒന്ന് കരയുമായിരിക്കും, അത് കഴിഞ്ഞാല്‍ ആള് പൂര്‍വാധികം സ്‌ട്രോങ്ങ് ആയി തിരിച്ചു വരും.
ഇനി ക്യാപ്റ്റന്‍സി കാരണം വീട്ടുകാര്‍ ജിന്റോക്ക് എതിര്‍ ആയാല്‍. ജിന്റോക്ക് വേണ്ടതും അത് തന്നെയാണ്. അതുകൊണ്ട് സായിയുടെ പ്ലാന്‍ അനുസരിച്ചു ജിന്റോയെ ക്യാപ്റ്റന്‍ ആക്കിയാല്‍ ജിന്റോ സ്‌കോര്‍ ചെയ്യുകയേ ഉള്ളു. എല്ലാവരും പറയുന്ന പോലെ സായി ഒരു മോശം പ്ലെയര്‍ അല്ല. പുറത്തെ കാര്യങ്ങള്‍ വന്നു പറഞ്ഞതില്‍ ആദ്യം എനിക്കും ദേഷ്യം തോന്നിയിരുന്നു.
പക്ഷെ അത് ജാസ്മിനെ ഡൗണ്‍ ആക്കാന്‍ മനഃപൂര്‍വം പറഞ്ഞതായിട്ടാണ് ഇപ്പോള്‍ തോന്നുന്നത്. അതിനു ശേഷം ജാസ്മിന്‍ ഗെയിമില്‍ ഇല്ല. ഫുള്‍ ടൈം പുറത്തെ നെഗറ്റീവ് മാറ്റാന്‍ കണ്ണീര്‍ പരമ്പരയാണ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് നൈസ് ആയിട്ട് ഗബ്രിയോട് നീ പോയി രക്ഷപ്പെട്ടോ നിനക്ക് എന്നേക്കാള്‍ നല്ല പെണ്ണിനെ കിട്ടും എന്ന ലൈനില്‍ ഒരു അയണ്‍ വുമണ്‍ ആവാന്‍ (തേപ്പിനുള്ള) ശ്രമവും ഉണ്ട്. കാത്തിരുന്ന കാണാം സായിയുടെ കളികള്‍.'


Click it and Unblock the Notifications