ആളുകളെ കബളിപ്പിക്കുകയാണ്! ലവ് ട്രാക്കിനെ മോഹന്‍ലാലും പ്രോത്സാഹിപ്പിച്ചു, മത്സരാർഥികളെ പറ്റി കുറിപ്പ്

ബിഗ് ബോസിലെ ലവ് സ്ട്രാറ്റജി പരീക്ഷിച്ച് വിമര്‍ശനം വാങ്ങുകയാണ് ഗബ്രിയും ജാസ്മിനും. തുടക്കം മുതല്‍ വീട്ടിലെ ശക്തരായ മത്സരാര്‍ഥികളാണെന്ന് തോന്നിപ്പിച്ച ഇരുവരും ഒരുമിച്ചതോടെ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ അവതാരകന്‍ മോഹന്‍ലാല്‍ ഇക്കാര്യം നേരിട്ട് ചോദിക്കാതെ ചോദിച്ചിരുന്നു. ആര്‍ക്കോ കൊടുക്കാന്‍ വേണ്ടി ഗബ്രി ചോക്ലേറ്റ് കട്ടെടുത്തതിനെ പറ്റിയായിരുന്നു ചോദ്യം.

അതില്‍ നിന്നും നൈസായി ഗബ്രി തലയൂരിയെങ്കിലും ലവ് സ്ട്രാറ്റജിയെ പറ്റിയാണ് അദ്ദേഹം ചോദിച്ചതെന്ന് വ്യക്തമാണ്. അതേ സമയം താരങ്ങള്‍ ഈ നിലയില്‍ മുന്നോട്ട് പോയാല്‍ അത് വലിയ പരാജയമായി പോകുമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. മുന്‍പത്തെ സീസണുകളിലെ ചില മത്സരാര്‍ഥികള്‍ക്ക് വന്ന അനുഭവങ്ങള്‍ കൂടി ചേര്‍ത്ത് സോഷ്യല്‍ മീഡിയ പേജിലൂടെ ചില എഴുത്തുകള്‍ വൈറലാവുകയാണ്.

gabri

'ഈ സീസണ്‍ തുടങ്ങിയപ്പോ (തുടക്കത്തിലെ ഒന്ന്, രണ്ട് ദിവസം) നല്ല പ്രതീക്ഷയുള്ള രണ്ടു മത്സരാര്‍ഥികള്‍ ആയിരുന്നു ജാസ്മിനും ഗബ്രിയും. രണ്ട് പേരായാലും കാര്യങ്ങള്‍ പ്രൊപ്പോര്‍ ആയി പറഞ്ഞു ഫലിപ്പിക്കാന്‍ നല്ല രീതിയില്‍ കേപ്പബിള്‍ ആയി തോന്നിയിരുന്നു. എപ്പോള്‍ ഇവരുടെ ഒരു കോംബോ തുടങ്ങിയോ, അപ്പോള്‍ തൊട്ടു രണ്ടു പേരുടെയും ഗ്രാഫ് ഡൗണ്‍ ആയത് പോലെയാണ് തോന്നിയത്. പ്രത്യേകിച്ച് ജാസ്മിന്റെ.

ആളുകളെ ചുമ്മാ കബളിപ്പിക്കുന്നത് തന്നെയാണ് ഇവരുടെ പരിപാടി എന്നത് ഉറപ്പാണ്. തുടക്കത്തില്‍ തന്നെയുള്ള ഇവരുടെ ഓവര്‍ അറ്റാച്ച്‌മെന്റ് കാണുമ്പോള്‍ അത് തന്നെയാണ് തോന്നുന്നത്. ഒരു 2-3 ആഴ്ച കഴിഞ്ഞ് ആണേല്‍ പിന്നേം ഉണ്ട്. പഴയ സീസണില്‍ കേട്ടിട്ടുള്ള ഫ്രണ്ട് ആണേ, ഫ്രണ്ട് ആണേ വൈബില്‍ ഉള്ള ഡയലോഗും ഉണ്ട്.

ഗബ്രി ഇപ്പോള്‍ ഫുള്‍ ടൈം വേറെ ഏതോ ഒരു ലോകത്ത് എന്ന ഫീല്‍ ആണ്. എന്തായാലും രണ്ടു പേരും വ്യക്തിപരമായി കളിച്ചു കേറി വരണം എന്നാണ് ഒരു ബിഗ് ബോ്‌സ് ആരാധകന്‍ എന്ന നിലക്ക് തോന്നുന്നത്.

ഒരാള്‍ക്ക് ഒരു വോട്ട് എന്ന നിയമം എന്ന് വന്നോ അന്ന് മുതല്‍ പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാതായ സ്ട്രാറ്റജി ആണ് കോംബോ ഗെയിമിങ്. (ശത്രുവായി മറുവശത്ത് നില്‍ക്കുന്ന സ്ട്രാറ്റജി ഒഴികെ)

zjasmine-gabri

സീസണ്‍ 5 നല്‍കിയ പാഠം അതാണ്. അണ്ണന്‍ തമ്പി കോംബോ വിഷ്ണുവിനെ, പ്രേമ കോംബോ സാഗറിനോ സഹോദരന്‍ -സിസ്റ്റര്‍ കോംബോ ശ്രുതി ലക്ഷ്മിയ്‌ക്കോ ഒന്നും ഒരു ഗുണവും ചെയ്തില്ല.

ഒരാള്‍ക്ക് ഒരു വോട്ട് എന്നാല്‍ നിങ്ങളുടെ വ്യക്തിപരമായി ഗെയിമിനുള്ള അംഗീകാരം ആയിരിക്കും. ഈ ബേസിക് ബുദ്ധി പോലും ഇല്ലാതെ സീസണ്‍ തുടങ്ങി മൂന്നിന്റെ അന്ന് കോംബോ ഉണ്ടാക്കിയ രണ്ടു വിഡ്ഢികള്‍.

ഈ ട്രാക്ക് പരമബോര്‍ ആണെന്ന് ലാലേട്ടന്‍ ഹിന്റ് കൊടുത്താല്‍ ചിലപ്പോള്‍ രണ്ടുപേരും രക്ഷപെട്ടു പോയേക്കും. കുറഞ്ഞപക്ഷം ജാസ്മിന്‍ എങ്കിലും..' എന്നുമാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ലാലേട്ടന്‍ ഇവരുടെ ലവ് ട്രാക്കിന് പ്രോത്സാഹനം ആണ് കൊടുത്തെന്നാണ് പൊതുവായിട്ടുള്ള അഭിപ്രായം. 'ചോക്ലേറ്റ് കളവു തുടരട്ടെ' എന്ന് പറഞ്ഞാണ് ലാലേട്ടന്‍ പോയത്. അല്ലെങ്കില്‍ ചോക്ലേറ്റിന്റെ കാര്യമേ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X