കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ

ബി​ഗ് ബോസ് വീട്ടിലേക്ക് സിജോ തിരിച്ചെത്തുന്നു. നാളത്തെ എപ്പിസോഡിൽ സിജോയെ പ്രേക്ഷകർക്ക് കാണാനാകാനും. പരിക്ക് കാരണം ആഴച്കളായി ഷോയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സിജോ. അസി റോക്കി തല്ലിയതാണ് സിജോയ്ക്ക് പരിക്ക് പറ്റാനിടയായത്. ശാരീരികമായി ആക്രമിച്ചതിന്റെ പേരിൽ റോക്കിയെ പുറത്താക്കി. പിന്നാലെ ചികിത്സയ്ക്കായി സിബിനെയും മാറ്റി നിർത്തി. ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഈ സംഭവം വലിയ തോതിൽ ചർച്ചയായിരുന്നു. സിജോയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

സിജോ ഇനി തിരിച്ച് വരുമോ എന്ന ആശങ്ക പലർക്കുമുണ്ടായിരുന്നു. ഇക്കാര്യത്തിൽ സിജോയോ ബി​ഗ് ബോസോ വ്യക്ത വരുത്തിയിരുന്നില്ല. സിജോ പുറത്ത് പോയപ്പോൾ സഹമത്സരാർത്ഥികൾ കാണിച്ച മനോഭാവം മോഹൻലാൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിജോയുടെ അവസ്ഥയേക്കാൾ അസി റോക്കി പുറത്താക്കപ്പെട്ടതിലായിരുന്നു പലർക്കും വിഷമം. ഒരാൾ പോലും സിജോയുടെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് തിരക്കിയില്ലെന്ന് മോഹൻലാൽ വീക്കെന്റ് എപ്പിസോഡിൽ തുറന്നടിച്ചു.

Sijo

തിരിച്ചട് വരവിൽ സിജോ എങ്ങനെ ​ഷോയിൽ മുന്നോട്ട് പോകുമെന്നറിയാൻ പലർക്കും കൗതുകമുണ്ട്. മികച്ച ​ഗെയിമുമായി ഷോയിൽ മുന്നിട്ട് നിൽക്കവെയാണ് അപ്രതീക്ഷിതമായി സിജോയ്ക്ക് പുറത്ത് പോകേണ്ടി വന്നത്. അന്നത്തെ സാഹചര്യമല്ല ഇന്ന് ബി​ഗ് ബോസ് വീട്ടിൽ. വീട്ടിനുള്ളിൽ കോംബോകളും എതിർ ചേരുകളുമെല്ലാമുണ്ട്, മത്സരം കടുത്ത് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സിജോയുടെ റീ എൻട്രി. വീട്ടിലുള്ളവരുമായി സിജോ ഒത്ത് പോകുമോ അതോ സിജോയു‌ടെ വൺ മാൻ ഷോ ആയിരിക്കുമോ ഇനി വീട്ടിലെന്നും ചോദ്യമുണ്ട്.

പുറത്ത് നിന്ന് ഷോ കണ്ട ശേഷമായിരിക്കാം സിജോ വീണ്ടും വീട്ടിലേക്കെത്തുന്നത്. അതിനാൽ സിജോയുടെ നീക്കങ്ങൾ എന്തായിരിക്കുമെന്ന് പ്രവചനാതീതമാണ്. പുറത്തേക്ക് പോകുന്നത് വരെയും അടുത്ത സൗഹൃദങ്ങളൊന്നും സിജോയ്ക്ക് ബി​ഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നില്ല. ആരുമായി സിജോ സൗഹൃദത്തിലാകുമെന്നറിയാൻ പ്രേക്ഷകർക്കും താൽപര്യമുണ്ട്.

Sijo

ഇത്തവണത്തെ ബി​ഗ് ബോസ് സീസണിൽ പുറത്തേക്ക് പോകലും റീ എൻട്രിയുമൊക്കെ പതിവായിരിക്കുകയാണ്. ആരോ​ഗ്യ പ്രശ്നം കാരണം പൂജ താൽക്കാലികമായി പുറത്തേക്ക് പോയിട്ടുണ്ട്. മാനസികമായി തകർന്നെന്ന് പറഞ്ഞ് സിബിനും പുറത്താണുള്ളത്. ജാസ്മിൻ പനി ബാധിച്ച് കിടപ്പിലാണ്. ചിലപ്പോൾ ജാസ്മിനെയും ചികിത്സയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാൻ സാധ്യതയുണ്ട്. നേരത്തെ രസ്മിൻ പനി കാരണം പുറത്ത് പോയി വന്നതാണ്.

പുറത്ത് പോകുന്നവർ ഷോയെക്കുറിച്ചുള്ള പ്രേക്ഷക അഭിപ്രായങ്ങൾ അറിയുന്നെന്ന് ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ എപ്പിസോഡിൽ ജിന്റോ ഇതേക്കുറിച്ച് സംസാരിച്ചു. രസ്മിൻ പുറത്തെ വിവരങ്ങൾ വീട്ടിൽ വന്ന് പറഞ്ഞെന്ന് ജിന്റോയ്ക്ക് സംശയമുണ്ട്. രണ്ട് ദിവസമാണ് ബി​ഗ് ബോസിൽ നടന്ന സംഭവങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ സിജോ വരുന്ന സാ​ഹചര്യത്തിൽ പ്രേക്ഷകരും ആവേശത്തിലാണ്. പൊതുവെ റീ എൻട്രികൾ ബി​ഗ് ബോസ് മലയാളത്തിൽ അത്ര പതിവുള്ളതല്ല. എന്നാൽ സിജോ പുറത്തായ സാഹചര്യം കണക്കിലെടുത്ത് ഇദ്ദേഹം തിരിച്ച് വരണമെന്ന് ഭൂരിഭാ​ഗം പ്രേക്ഷകരും ആ​ഗ്രഹിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X