പുറത്ത് നിന്നപ്പോൾ പ്രതികരിക്കാൻ തോന്നി, ഉള്ളിലെത്തിയപ്പോഴാണ് വഴക്കുകൾക്ക് പിന്നിലെ സത്യം മനസിലായത്; നിഷാന

ബി​ഗ് ബോസ് വീട്ടിൽ നിന്നും രണ്ടാമത് പുറത്തായ മത്സരാർത്ഥിയാണ് നിഷാന. നിഷാന മത്സരാർത്ഥിയായെത്തിയപ്പോൾ തുടക്കത്തിൽ പ്രേക്ഷകർ പ്രതീക്ഷ വെച്ചെങ്കിലും മറ്റ് മത്സരാർത്ഥികൾക്കൊപ്പം പിടിച്ച് നിൽക്കാൻ നിഷാനയ്ക്ക് കഴിഞ്ഞില്ല. ടാസ്കുകളിൽ നിഷാന വീക്ക് പെർഫോമർ ആണെന്ന അഭിപ്രായം വന്നു. എന്നാൽ എവിക്ഷൻ നടന്ന ആഴ്ച മത്സരങ്ങളിൽ മികച്ച പ്രകടനം നിഷാന കാഴ്ച വെച്ചു. ഇപ്പോഴിതാ ബി​ഗ് ബോസ് വീട്ടിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നിഷാന. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് നിഷാന മനസ് തുറന്നത്.

ജെനുവിനായി നിൽക്കാൻ പറ്റുന്ന ​ഗെയിമല്ല ബി​ഗ് ബോസെന്ന് നിഷാന പറയുന്നു. എന്തിനും വേണ്ടിയും ഫേക്ക് ആകുന്നവരാണ് വീട്ടിലുള്ളത്. ​ഗെയ്മിന് വേണ്ടി എന്തും ചെയ്യുമെന്നത് അവരുടെ ക്യാരക്ടറാണ്. അവർ പുറത്ത് വന്നാലും ചിലപ്പോൾ നേട്ടത്തിന് വേണ്ടി എന്തും ചെയ്യുമായിരിക്കും. എനിക്ക് ഇന്നേ വരെ അങ്ങനെയൊരു ക്യാരക്ടർ കിട്ടിയിട്ടില്ല. എത്ര പൈസ തരാമെന്ന് പറഞ്ഞാലും എനിക്ക് എന്റെ സ്റ്റാൻഡിൽ നിൽക്കാൻ തന്നെയാണ് ഇഷ്ടം. അടിയുണ്ടാക്കേണ്ടിടത്ത് അടിയുണ്ടാക്കണം.

Nishana

വേണ്ടാത്തിടത്ത് അടിയുണ്ടാക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല. ഞാൻ നല്ല രീതിക്ക് റിയാക്‌ട് ചെയ്യുന്ന വ്യക്തിയാണ്. അല്ലെങ്കിൽ ഞാൻ ഇത്രയും യാത്രകൾ ചെയ്യില്ല. ഫാമിലിയാകുമ്പോൾ കുറെ അഡ്ജസ്റ്റ് ചെയ്യും. പുറത്ത് പോകുമ്പോൾ അറിയാത്ത ആളുകളുമായി അഡ്ജസ്റ്റ് ചെയ്യേണ്ട ആവശ്യം എനിക്കില്ല. ഇവിടെ പക്ഷെ ഒരാൾ അറിഞ്ഞ് കൊണ്ട് ചെയ്യുന്ന സമയത്ത് റിയാക്ട് ചെയ്യേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്.

​ഏഷ്യാനെറ്റിന്റെ നേരി‌ട്ടുള്ള ഇന്റർവ്യൂവിന് പോയപ്പോളും ഞാൻ പറഞ്ഞത് ബി​ഗ് ബോസ് കാണുന്ന വ്യക്തിയല്ലെന്നാണ്. മകൻ കാണാറുണ്ട്. എനിക്ക് എന്റെ പിള്ളേരുടെ ഇടയിൽ സൂപ്പർ മം ആകണമെന്ന ആ​ഗ്രഹം ഉള്ളത് കൊണ്ടാണ് ബി​ഗ് ബോസിലേക്ക് പോയതെന്നും നിഷാന വ്യക്തമാക്കി. ബി​ഗ് ബോസിൽ നിന്നും കോൾ വന്ന സമയത്ത് വേൾഡ് റൈഡിന് പോകാൻ സ്പോൺസർ വന്നാൽ ഏത് തെരഞ്ഞെടുക്കുമെന്ന് ഇന്റർവ്യൂവിന് ചോദിച്ചു. വേൾഡ് റൈഡിന് പോകുമെന്നാണ് താൻ പറഞ്ഞതെന്നും നിഷാന ഓർത്തു.

Nishana

ബി​ഗ് ബോസ് വീ‌ട്ടിൽ മത്സരാർത്ഥികൾ തമ്മിൽ നടക്കുന്ന വഴക്കിനെക്കുറിച്ചും നിഷാന സംസാരിച്ചു. അവിടെ നടക്കുന്ന പ്രശ്നങ്ങൾ ജെനുവിനാണെന്നാണ് ഞാൻ വിചാരിച്ചത്. അപ്പോൾ റിയാക്ട് ചെയ്യാൻ തോന്നും. പോയപ്പോഴാണ് കണ്ടന്റിന് വേണ്ടിയുണ്ടാക്കുന്ന പ്രശ്നങ്ങളാണെന്ന് മനസിലായത്. പിന്നെ എങ്ങനെ റിയാക്ട് ചെയ്യാൻ തോന്നും. വലിയ വഴക്കുണ്ടാക്കിയ ശേഷം തോളത്ത് കൈയിടും. പുറത്തൊരാളുമായി പ്രശ്നമുണ്ടായാൽ നമ്മൾ തോളത്ത് കൈയിട്ട് പോട്ടെടാ എന്ന് പറയില്ലല്ലോ. ഇന്നത്തെ പ്രൊമോയ്ക്കുള്ളത് കൊടുത്തു, കണ്ടന്റിനുള്ളത് നമ്മൾ കൊടുത്തു എന്നതാണ് അവിടത്തെ സെറ്റ് അപ്പെന്നും നിഷാന തുറന്നടിച്ചു.

തന്നെ മറ്റ് മത്സരാർത്ഥികൾ ​ഗെയിം പ്ലാനിലൂടെയാണ് പുറത്താക്കിയതെന്ന് തോന്നുന്നുണ്ടെന്നും നിഷാന ആരോപിച്ചു. ജിന്റോ ബ്രോ പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. നോറയും റസ്മിനും ഒരുമിച്ചാണ് കിടന്നത്. ഇവർ ഒരുമിച്ചിരുന്ന് വർത്തമാനം പറയുമ്പോൾ ഞാൻ കരുതിയത് ഫ്രണ്ട് എന്ന രീതിയിലായിരിക്കും എന്നാണ്. അവിടെ നിന്നപ്പോൾ എനിക്ക് മനസിലായത്. ജിന്റോ ബ്രോ പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ​ഗെയിം പ്ലാൻ അവിടെ നടക്കുന്നുണ്ടെന്ന് തോന്നിയത്. ഇവരൊക്കെ കൂടിയുള്ള ​ഗെയിം പ്ലാനിൽ തന്നെ പുറത്താക്കിയതാണെന്ന് സംശയമുണ്ടെന്നും നിഷാന തുറന്ന് പറ‍ഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X