നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
ബിഗ് ബോസ് ആറാം സീസൺ ആഴ്ചകൾ പിന്നിടവെ വീട്ടിനുള്ളിൽ ഗ്രൂപ്പുകൾ ഉടലെടുക്കുന്നു. വൈൽഡ് കാർഡ് മത്സരാർത്ഥികളുടെ വരവോടെ കൂടുതൽ വഴക്കുകൾ വീട്ടിൽ നടന്നതോടെയാണ് രണ്ട് ഗ്രൂപ്പുകളാണ് മത്സരാർത്ഥികൾ അറിഞ്ഞോ അറിയാതെയോ മാറുന്നത്. ഇതിനുദാഹരണമാണ് ഇന്ന് നോറയും ജിന്റോയും തമ്മിൽ വീട്ടിലുണ്ടായ പ്രശ്നം. പകൽ സമയത്ത് കുറച്ച് നേരം ഉറങ്ങിയതിന് പവർ ടീം നോറയെ ശിക്ഷിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. കിലുക്കത്തിലെ രേവതിയുടെ ക്യാരക്ടറായി പെരുമാറാനാണ് നോറയ്ക്ക് കൊടുത്ത ശിക്ഷ.
ഈ തീരുമാനത്തെ നോറ എതിർത്തു. നേരത്തെ പലരും ഈ തെറ്റ് ചെയ്തെങ്കിലും ശിക്ഷ കൊടുത്തിട്ടില്ലെന്ന് നോറ തുറന്നടിച്ചു. ജാന്മണി രണ്ട് തവണ കിടന്നുറങ്ങിയപ്പോഴും പവർ ടീം ശിക്ഷ കൊടുത്തിരുന്നില്ല. ഇതാണ് നോറ ചൂണ്ടിക്കാണിച്ചത്. പവർ ടീമിനെ നോറ ചോദ്യം ചെയ്തു. ഇതിനിടയിലേക്ക് ക്യാപ്റ്റൻ ജിന്റോ കയറി വന്നു. ശബ്ദമുയർത്തിയതോടെ താൻ പോടോ എന്ന് നോറ പറഞ്ഞു. ഇത് ഇവർ തമ്മിൽ വഴക്കിനിടയാക്കി.

ഇതോടെ ജാസ്മിൻ നോറയ്ക്കൊപ്പം നിന്ന് സംസാരിച്ചു. ജാസ്മിൻ ചൂണ്ടിക്കാണിച്ച പോയന്റുകൾ ഉൾപ്പെടുത്തിയാണ് നോറ പിന്നീട് ജിന്റോയ്ക്കെതിരെ സംസാരിച്ചത്. രണ്ട് പേരും കൂടി ജിന്റോയെ പരിഹസിച്ചു. ജിന്റോയോടുള്ള എതിർപ്പ് കാരണമാണ് നോറയ്ക്കൊപ്പം ചേർന്ന് ജാസ്മിൻ സംസാരിച്ചത്. ക്യാപ്റ്റൻ ജിന്റോയ്ക്കെതിരെയുള്ള എതിർപ്പ് ഗബ്രിയോടും നോറ പങ്കുവെക്കുന്നുണ്ട്.
ജാസ്മിനെതിരെ നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയാണ് നോറ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ തമ്മിലുള്ള അകലം കുറഞ്ഞ് വരുന്നുണ്ട്. ജാസ്മിനെ പവർ ടീം ഡെൻ റൂമിൽ ലോക്ക് ചെയ്തപ്പോൾ ജാസ്മിന് പിരീയഡസ് ആണെന്നും പുറത്ത് വിടണമെന്ന ആവശ്യം ന്യായമാണെന്നും നോറ വ്യക്തമാക്കി.

ജാസ്മിൻ, ഗബ്രി, അഭിഷേക്, അപ്സര, അർജുൻ തുടങ്ങിയവരെല്ലാം ഒരു ഗ്രൂപ്പായി രൂപപ്പെട്ട് വരുന്നുണ്ട്. പവർ ടീമിനോടുള്ള എതിർപ്പാണ് ഇവരെ ഏറെക്കുറെ ഒരുമിച്ച് നിർത്തുന്ന ഘടകം. നോറ കൂടി ഇവർക്കൊപ്പം ചേരാനുള്ള സാധ്യതയുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. സിബിനൊപ്പമാണ് ഭൂരിഭാഗം മത്സരാർത്ഥികളും ഇപ്പോഴുള്ളത്. രസ്മിൻ പനി കാരണം ചികിത്സ കഴിഞ്ഞ് വന്ന ശേഷം പഴയത് പോലെ ആക്ടീവ് അല്ലെന്നും പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്.
ജാസ്മിൻ, ഗബ്രി എന്നിവർക്കെതിരെ വീട്ടിലെ ഭൂരിഭാഗം പേരും സംസാരിക്കുന്ന സാഹചര്യമാണിപ്പോൾ. ഇത് പുറത്ത് ഇരുവർക്കും അനുകൂല തരംഗം ഉണ്ടാക്കാനും ഇടയാക്കുന്നുണ്ട്. തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ച സിബിന് ഇന്ന് വിമർശനങ്ങളേറെയാണ്. സിബിന്റെ ഗെയിം പ്ലാനുകൾ മോശമാണെന്ന് അഭിപ്രായം വരുന്നുണ്ട്. ജാസ്മിനും ഗബ്രിക്കുമെതിരെ സംസാരിച്ചാൽ വോട്ട് ലഭിക്കുമെന്ന സിബിന്റെ അമിത ആത്മവിശ്വാസമാണ് വിനയാകുന്നതെന്ന് പ്രേക്ഷകർ പറയുന്നു.


Click it and Unblock the Notifications