ഒറ്റപ്പെടുത്തുന്നതല്ല, സഹതാപ തരംഗം ഉണ്ടാക്കാൻ ശ്രമിക്കുന്നു; നോറയെ കരയിപ്പിച്ച് സഹമത്സരാർത്ഥികൾ
ബിഗ് ബോസ് വീട്ടിൽ ഇക്കഴിഞ്ഞ എപ്പിസോഡിൽ ചെറുതും വലുതുമായ തർക്കങ്ങളാണുണ്ടായത്. ഗബ്രിയും ജാന്മണിയും തമ്മിലുള്ള വഴക്കാണ് ഇതിലേറെ ചർച്ചയായത്. ജാന്മണി ഫേക്കാണെന്ന് ഗബ്രി ബിഗ് ബോസ് നൽകിയ ടാസ്കിൽ തുറന്നടിച്ചു. ഇത് ജാന്മണിക്ക് ഇഷ്ടപ്പെട്ടില്ല. പ്രകോപിതയായ ജാന്മണി വീട്ടിനുള്ളിൽ ബഹളം വെച്ചു. എപ്പിസോഡിൽ ഇത്തവണ കരഞ്ഞത് നോറയാണ്. ക്യാമറ സ്പേസിന് വേണ്ടി ഫേക്ക് ആകുന്നവരുടെ പേര് പറയാൻ ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോൾ പലരും നോറയുടെ പേര് പറഞ്ഞു.
നോറയെ ബാത്ത് റൂമിന്റെ സൈഡിൽ ഇമോഷണലി ബ്രേക്ക് ആയിരിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്, നോറ ഇമോഷനുകൾ പറയുന്നതായിരിക്കാം, പക്ഷെ ക്യാമറയുടെ അടുത്ത് എന്തൊക്കെയോ ഇമോഷണലായി ചെയ്തിട്ടുണ്ടെന്ന് ശരണ്യ തുറന്നടിച്ചു. ജാസ്മിനും ഇതേ അഭിപ്രായം പങ്കുവെച്ചു. എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന് വരുത്തി തീർത്താൻ ശ്രമിച്ച് സഹതാപ തരംഗം ഉണ്ടാക്കാൻ നോക്കുന്നെന്ന് ജാസ്മിൻ തുറന്നടിച്ചു.

ഗബ്രിയും ഇത് തന്നെ ആവർത്തിച്ചു. പിന്നീട് ഇങ്ങനെയൊരു വിമർശനം വന്നതിനെക്കുറിച്ച് അപ്സര നോറയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. നീ നിന്റെ ജോലികൾ ചെയ്യുന്നുണ്ട്, പക്ഷെ ഞങ്ങൾ ഒരുമിച്ച് കിച്ചണിൽ നിൽക്കുമ്പോൾ നിന്നെ മാത്രം മിസ് ചെയ്യുന്നു. പക്ഷെ പിന്നെ നീ വന്ന് പച്ചക്കറി കട്ട് ചെയ്ത് തന്നു. പക്ഷെ നമ്മൾ ചെയ്യുന്ന സമയത്ത് നിന്നെ കണ്ടില്ലെന്ന് അപ്സര പറഞ്ഞു. എന്നാൽ ആ വാദത്തിൽ നോറ ചോദ്യങ്ങൾ ഉന്നയിച്ചു. ഇനി തനിക്ക് പറയാൻ താൽപര്യമില്ലെന്നും കേൾക്കാൻ താൽപര്യമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും അപ്സര പറഞ്ഞു.
കിച്ചൺ ടീമിലെ മറ്റുള്ളവരും നോറയെ തള്ളിപ്പറഞ്ഞതോടെ നോറ കരഞ്ഞ് കൊണ്ട് പോയി. ജിന്റോയോയും അർജുനോടും നോറ തന്റെ വിഷമങ്ങൾ പങ്കുവെച്ചു. ഞാനിവിടെ ഒറ്റപ്പെട്ട പോലെ ഡ്രാമ കളിക്കുകയാണെന്ന് എല്ലാവരും ആരോപിക്കുന്നെന്ന് നോറ പറഞ്ഞപ്പോൾ ജിന്റോ ആശ്വസിപ്പിച്ചു. നീ ഡ്രാമ കളിക്കുകയല്ല, തോന്നിയ കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്യുന്നതെന്ന് ജിന്റോ അഭിപ്രായപ്പെട്ടു.

പുറമേക്ക് കുറേ പേർ നല്ലത് പോലെ നിന്ന് പിന്നിൽ നിന്ന് മോശം പറയുന്നു. ഇത് തന്നെ വേദനിപ്പിക്കുന്നെന്നും നോറ പറഞ്ഞു. എന്റെ ടീം എന്നെ ഒറ്റപ്പെടുത്തുന്നെന്ന് എവിടെയും പറഞ്ഞിട്ടില്ല, കിട്ടിയ വർക്ക് ചെയ്ത് പോകുകയാണ് ചെയ്യാറ്.
പക്ഷെ അവർ പറയുന്നത് ഞാൻ ടീമിൽ ഒരുമിച്ച് നിൽക്കുന്നില്ല, മറ്റുള്ളവരുടെ മുമ്പിൽ ഒറ്റപ്പെട്ടെന്ന് കാണിക്കാൻ വേണ്ടി ഡ്രാമ കളിക്കുകയാണെന്ന് പറയുന്നെന്നും നോറ കരഞ്ഞ് കൊണ്ട് പറഞ്ഞു. ഇത് കേട്ട് അർജുനോട് ജിന്റോ തന്റെ അഭിപ്രായം പറഞ്ഞു, ഇവൾ അത്യാവശ്യം കയറി വരുന്നുണ്ടെന്ന തോന്നൽ എല്ലാവർക്കുമുണ്ടെന്നാണ് ജിന്റോ അഭിപ്രായപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നോറ ബിഗ് ബോസിൽ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയത്. പവർ ടീമിനെതിരെ നോറ സംസാരിക്കുന്ന സാഹചര്യവും ഉണ്ടായി.


Click it and Unblock the Notifications