'എന്റെ തുണികൾ കാരണം കുളിക്കാത്തവർ കുളിച്ചതിൽ എനിക്ക് സന്തോഷമുണ്ട്..., ജാസ്മിനിപ്പോൾ‌ കണ്ടന്റില്ലല്ലോ'; നോറ!

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഗബ്രിയും ജാസ്‍മിനും. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രക്ഷകരും ഷോയിലെ മറ്റ് മത്സരാര്‍ഥികളും ആശയക്കുഴപ്പത്തിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലെയും ഹൗസിലെയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇരുവരുടെയും കോമ്പോ ലവ് സ്‍ട്രാറ്റജിയാണെന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു. ഷോയില്‍ നിന്ന് ഗബ്രി പുറത്തായതിന് ശേഷവും ആ ചര്‍ച്ച മത്സരാര്‍ഥികള്‍ തമ്മില്‍ തുടരുന്നത് കാണാമായിരുന്നു. ​ഗബ്രി പുറത്തായശേഷം ജാസ്മിന് നേരെ നോറയും രസ്മിനും ജിന്റോയുമെല്ലാം തിരിഞ്ഞ് കഴിഞ്ഞു.

തുടക്കത്തിൽ നല്ല സൗ​ഹൃദത്തിലായിരുന്നുവെങ്കിലും ഹൗസിൽ‌ എത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും നോറയും ജാസ്മിനും അടിച്ച് പിരിഞ്ഞു. ഇപ്പോൾ രണ്ടുപേരും പരസ്പരം കൊമ്പുകോർക്കാനും കരിവാരി തേക്കാനും കിട്ടുന്ന ഒരു അവസരവും പാഴാക്കാറില്ല. ഇപ്പോഴിതാ ജാസ്മിനും നോറയും തമ്മിൽ തുണി അലക്കുന്നതുമായി ബന്ധപ്പെട്ട് വലിയൊരു വഴക്ക് നടന്നിരിക്കുകയാണ്.

Jasmin Jaffar

പവർ ടീം അം​ഗമായ നോറ കുളി കഴിഞ്ഞശേഷം മുഷിഞ്ഞ വസ്ത്രങ്ങൾ കുളിമുറിയിലെ ബക്കറ്റിൽ കുതിർത്ത് വെച്ചു. മണിക്കൂറുകൾ ഏറെ കഴിഞ്ഞിട്ടും തുണികൾ അലക്കി ബക്കറ്റ് സഹമത്സരാർത്ഥികളുടെ ആവശ്യങ്ങൾക്കായി നൽകിയില്ല.

നോറയുടെ മുഷിഞ്ഞ വസ്ത്രങ്ങൾ കുളിമുറിയിലെ ബക്കറ്റിൽ നിറഞ്ഞിരിക്കുന്ന വിവരം ബാത്ത് റൂം ക്ലീനിങ് ടീം ക്യാപ്റ്റൻ റിഷിയെ അറിയച്ചതോടെ ഹൗസിലെ അം​ഗങ്ങളെല്ലാം ബാത്ത് റൂം ഏരിയയിലേക്ക് വരികയും ഇത് വലിയ ചർച്ച വിഷയമാക്കി മാറ്റി നോറയെ കുറ്റപ്പെടുത്തുകയും ചെയ്തു. സിജോയും ജാസ്മിനും ജിന്റോയുമെല്ലാമാണ് ഈ വിഷയത്തിൽ പ്രധാനമായും നോറയെ വിമർശിച്ച് എത്തിയത്. വളരെ കുറച്ച് കുളിമുറികളും ടോയ്ലെറ്റ് സൗകര്യവും മാത്രമാണ് മത്സരാർത്ഥികൾക്കായി ഹൗസിൽ ഒരുക്കിയിട്ടുള്ളത്.

ബക്കറ്റിൽ‌ നിറച്ച് വെച്ച നോറയുടെ തുണികൾ ഹൗസിൽ വലിയ ചർച്ചയായതോടെ ക്യാപ്റ്റൻ റിഷി ഇടപെട്ട് അതിവേ​ഗത്തിൽ കഴുകി മാറ്റാൻ നോറയ്ക്ക് നിർദേശം നൽകി. എന്നാൽ അതിനുശേഷവും തുണികൾ കഴുകാൻ ആരംഭിക്കാതെ എന്തുകൊണ്ട് തുണികൾ കഴുകാൻ വൈകി എന്നതുമായി ബന്ധപ്പെട്ട് ജിന്റോയ്ക്ക് വിശദീകരണം നൽകുകയായിരുന്നു നോറ. ഇത് ശ്രദ്ധയിൽപ്പെട്ട് അവിടേക്ക് കുളിക്കാനെന്ന വ്യാജേന ജാസ്മിൻ വന്നു.

ഉടൻ തന്നെ കുളിമുറിയിൽ കയറി നോറ വാതിൽ അടച്ചു. അതുകൊണ്ട് തന്നെ കുളിമുറിയിൽ കയറാൻ ജാസ്മിനായില്ല. കലിപൂണ്ട ജാസ്മിൻ നോറയോട് രോഷപ്രകടനം നടത്തുകയും പതിനഞ്ച് മിനിറ്റിനുള്ളിൽ‌ തുണി കഴുകി പുറത്തിറങ്ങണമെന്ന് താക്കീത് നൽകുകയും ചെയ്തു. ജാസ്മിന്റെ വാണിങ് കേട്ട് പരിഹാസ ചിരി ചിരിക്കുകയാണ് നോറ ചെയ്തത്.

Jasmin Jaffar

ഈ സംഭവങ്ങൾക്കെല്ലാം ശേഷം അൻസിബയോടും റിഷിയോടും സംസാരിച്ച നോറ സിജോയും ജാസ്മിനും ചേർന്ന് തന്നെ പ്രവോക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും അതിലൊന്നും താൻ വീഴില്ലെന്നും തന്റെ തുണികൾ കാരണം കുളിക്കാത്തവർ (ജാസ്മിൻ) കുളിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു. സിജോയ്ക്കും ജാസ്മിനും ഇപ്പോൾ ഇവിടെ കണ്ടന്റില്ലെന്നത് എല്ലാവർക്കും അറിയാം. സിജോയ്ക്ക് കണ്ടന്റില്ല.

ജാസ്മിന്റെ കണ്ടന്റ് പുറത്ത് പോയി എന്നുമാണ് മറുപടിയായി നോറയോട് അൻസിബ പറഞ്ഞത്. അൻസിബയും നോറയും രസ്മിനുമെല്ലാമാണ് ഇപ്പോൾ പവർ ടീം അം​ഗങ്ങൾ. അതേസമയം ഇപ്പോൾ ബിഗ് ബോസിലെ ഏറ്റവും രസകരമായ ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്ക്കാണ് നടക്കുന്നത്. പുറത്ത് നിന്നും എത്തുന്ന ചലഞ്ചേര്‍സിനെ ഒരു അതിഥിയെപ്പോലെ പരിപാലിക്കാന്‍ വീട്ടിലുള്ളവര്‍ ശ്രമിക്കണം എന്നതാണ് ഈ ടാസ്കിന്‍റെ അടിസ്ഥാനം.

ഇത്തരത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ ആദ്യത്തെ അതിഥിയായി എത്തിയത് സീസൺ ഒന്നിലെ വിജയി സാബുമോൻ അബ്ദുസമദാണ്. ഒട്ടനവധി ആ​രാധകരുള്ള ബി​ഗ് ബോസ് വിന്നറാണ് സാബുമോൻ.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X