ആദ്യ ദിവസം തന്നെ ​ഗബ്രിയും ജാസ്മിനും അവ​ഗണിച്ചു; പിന്നീട് കണ്ട നോറയെ വിലയിരുത്തുമ്പോൾ; കുറിപ്പ്

ബി​ഗ് ബോസ് ആറാം സീസണിൽ തുടക്കം മുതൽ ചർച്ചയാകുന്ന മത്സരാർത്ഥിയാണ് നോറ. ​കരച്ചിലും വിഷമം പറച്ചിലുമായി ആദ്യം നോറ പ്രേക്ഷക ശ്രദ്ധ നേടി. പതിയെ ശക്തയായ ​ഗെയിമറായി നോറ മാറി. സഹമത്സരാർത്ഥികളിൽ ആരുമായും നോറയ്ക്ക് വലിയ അടുപ്പമില്ല. കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. നോറ പുറത്തേക്കെന്ന് അറിഞ്ഞിട്ട് ആർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല. തിരിച്ച് വന്നതും പലർക്കും ഇഷ്ടമായില്ല. വിമർശകരും ആരാധകരും നോറയ്ക്ക് ഒരുപോലെയുണ്ട്.

നോറയെക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്ത് കൊണ്ട് നോറ മറ്റുള്ളവരെക്കാൾ അർഹത ഉള്ളവൾ ആണ്. 1. ആദ്യ വീക്ക് തന്നെ ജബ്രികൾ നോറയെ നല്ലപോലെ അവോയ്ഡ് ആക്കി വിട്ടത് നമ്മൾ വ്യക്തമായി കണ്ടതാണ്, അതിൽ പിന്നെ ഒറ്റക്ക് നിന്നൊരു പോരാട്ടം ആയിരുന്നു അത് തന്നെ അവളുടെ വിജയവും!

Norah

2. കരച്ചിൽ, ചീവീട് എന്നൊക്കെ പറഞ്ഞ് പലരും കളിയാക്കുമെങ്കിലും പറയേണ്ട കാര്യം പലരുടെയും മുഖത്തു നോക്കി തുറന്ന് പറയാനും, ടൈമിംഗ് നോക്കി കണ്ടന്റ് കൊടുക്കാനും നോറക്ക് വ്യക്തമായി അറിയാം. ഗബ്രിയേയും, ജിന്റോയെയും പുറത്താക്കി അകത്തേക്ക് കേറ്റാൻ നേരത്ത് ഒറ്റക്ക് നിന്ന് എതിർത്തത് തുറന്ന് പറയാതെ വയ്യ.

3. പലരും പറയുന്നത് ജാസ്മിന്റെ കുറ്റം മാത്രമാണ് നോറ പറയുന്നത് എന്ന്, പക്ഷെ സംഭവം നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളത്..... നോറ എന്ത് ചെയ്താലും അത് ചിക്കി ചികഞ്ഞു എടുക്കൽ ആണ് ജാസ്മിന്റെ പണി (Eg: റെസ്മിൻ പുറത്ത് പോയത് നോറയുടെ ഫ്രണ്ട്ഷിപ് കാരണം ആണെന്ന് ജാസ്മിൻ പറഞ്ഞ സന്ദർഭം ആര് കാരണം ആണെന്ന് നമുക്ക് വ്യക്തമായി അറിയാം)

Norah

4. സാബു - ശ്വേത വന്ന് ഉപദേശിച്ച സമയത്ത് ജാസ്മിൻ നോറയോട് സോറി പറഞ്ഞപ്പോൾ നോറ അക്‌സെപ്റ്റ് ചെയ്തു, നേരെ തിരിച്ചു നോറ ചെയ്തപ്പോൾ ജാസ്മിൻ അത് കേൾക്കാൻ കൂടി കൂട്ടാക്കിയില്ല. അങ്ങനെ എത്ര എത്ര കാര്യങ്ങൾ ആണ് നോറ മറ്റുള്ള പലരേക്കാൾ മുകളിൽ എത്താൻ ചാൻസ് ഉള്ളത്.

അടുത്തിടെ എടുത്തു നോക്കിയാൽ ഇന്നലെ നടന്ന സംഭവം, നോറ എന്തോ അപരാധം ചെയ്തത് പോലെയാണ് എല്ലാവരും പെരുമാറിയത്, ജാസ്മിൻ ഒക്കെ ചിരിക്കുകയായിരുന്നു. എന്തായാലും റീ എൻട്രി നല്ലൊരു പരിപാടി ആയിരുന്നു ബിഗ് ബോസ്സ് ഈ സീസണിലെ തന്നെ നല്ലൊരു പരിപാടി, ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X