'കിച്ചൺ ഡ്യൂട്ടി ചെയ്യാതെ ജാസ്മിന്റെ കുശലം പറച്ചിൽ'; നീ അനുഭവിക്കുമെന്ന് നോറയുടെ ശാപം, രസ്മിനുമായി തർക്കം'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒമ്പതാം ആഴ്ചയിലേക്ക് കടന്നു.‍ പതിനഞ്ച് മത്സരാർത്ഥികളാണ് ഇപ്പോൾ ഹൗസിൽ കപ്പിനായി മത്സരിക്കുന്നത്. ഹൗസിൽ ഈ ആഴ്ചയിലെ ഹൈലൈറ്റ് ബിബി ഹോട്ടൽ ടാസ്ക്കാണ്. സീസൺ അഞ്ചിലുണ്ടായിരുന്നത് പോലെ പുറത്ത് നിന്നും ​ഗസ്റ്റ് എത്തുന്ന ഒരു ടാസ്ക്ക് കൂടിയാണിത്. ബിബി ടാസ്ക്കിന്റെ ഭാ​ഗമായി പുറത്ത് നിന്നും ഹൗസിലേക്ക് എത്തിയ ​ഗസ്റ്റ് സീസൺ ഒന്നിലെ വിജയി സാബുമോൻ അബ്ദുസമദാണ്.

സാബുവിനെ കൂടാതെ വേറെയും ​ഗസ്റ്റുകൾ വരും ദിവസങ്ങളിൽ ഹൗസിലേക്ക് എത്തിയേക്കും. ഹോട്ടൽ ടാസ്ക്കിന്റെ ഒന്നാം ദിവസം കഴിഞ്ഞുവെങ്കിലും മറ്റുള്ള സീസണുകളിൽ നടന്നുതുപോലെ എന്റർടെയ്ൻമെന്റ് സമ്മാനിക്കാൻ ഈ സീസണിലെ മത്സരാർത്ഥികൾക്ക് കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Norah Resmin

ഹൗസിൽ‌ ഇപ്പോഴുള്ള പതിനഞ്ച് മത്സരാർത്ഥികളിൽ ഏറ്റവും ആക്ടീവായിട്ടുള്ളതും കണ്ടന്റ് തരുന്നതുമായ രണ്ട് മത്സരാർത്ഥികളാണ് ജാസ്മിൻ ജാഫറും നോറയും. തുടക്കത്തിൽ സുഹൃത്തുക്കളായിരുന്നുവെങ്കിലും ഇപ്പോൾ ഇരുവരും കടുത്ത ശത്രുതയിലാണ്. പരസ്പരം പാര പണിയാനും പണികൾ കൊടുക്കാനും ലഭിക്കുള്ള അവസരങ്ങൾ രണ്ടുപേരും പാഴാക്കാറില്ല. ​ഗബ്രി പുറത്തായശേഷം കൂട്ടില്ലാത്ത അവസ്ഥയിലാണ് ജാസ്മിൻ.

ഇപ്പോൾ രസ്മിനോടാണ് ജാസ്മിൻ കൂടുതലായും മനസ് തുറക്കാറുള്ളത്. ​ഗബ്രി സീക്രട്ട് റൂമിലാണെന്നും വൈകാതെ ഹൗസിലേക്ക് വരുമെന്നുമുള്ള പ്രതീക്ഷ‌യിലാണ് ജാസ്മിൻ. വഴക്ക് കൂടുമ്പോൾ പലപ്പോഴും ജിന്റോയോട് ജാസ്മിൻ ഇത് പറയാറുമുണ്ട്. ഇപ്പോഴിതാ നോറയും ജാസ്മിനും തമ്മിൽ നടന്ന വഴക്കാണ് വൈറലാകുന്നത്.

കിച്ചൺ ഡ്യൂട്ടിയുള്ള ജാസ്മിൻ ഭക്ഷണം തയ്യാറാക്കാതെ​ ​ഗാർഡൺ ഏരിയയിൽ ഇരുന്ന് രസ്മിനുമായി സംസാരിക്കുമ്പോൾ പവർ റൂം അം​ഗമായ നോറ അവിടേക്ക് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പവർ റൂമിലെ മറ്റൊരു അം​ഗമായ രസ്മിനോട് ഭക്ഷണം തയ്യാറാക്കാൻ ജാസ്മിനെ പറഞ്ഞയക്കാൻ നോറ ആവശ്യപ്പെട്ടു. അത് ഇഷ്ടപ്പെടാതിരുന്ന ജാസ്മിൻ നോറയെ പോടിയെന്ന് വിളിച്ചശേഷം ജോലി ചെയ്യാനായി കിച്ചണിലേക്ക് പോയി.

ജാസ്മിൻ പരിഹസിച്ചപ്പോഴും രസ്മിൻ നോക്കിനിന്നത് നോറയെ വേദനിപ്പിച്ചു. അതോടെ ഇരുവരും തമ്മിൽ തർക്കമായി. നീ എല്ലാ തോന്നിവാസത്തിനും കൂട്ടുനിൽക്കുകയാണല്ലോ. ഇപ്പോൾ എനിക്ക് നിന്നോടും അറപ്പും വെറുപ്പം തോന്നി തുടങ്ങിയിട്ടുണ്ട്. ജാസ്മിൻ എന്നെ എടീ, പോടീ എന്ന് വിളിക്കുന്നത് വലിയ ക്രഡിറ്റായിട്ടാണോ നിനക്ക് തോന്നുന്നത്.

Norah Resmin

നിന്റെ ഫ്രണ്ടല്ലേ അവൾ... നീ നന്നാക്കുമെന്നാണ് ഞാൻ വിചാരിച്ചത്. അവൾ എപ്പോഴും എടീയെന്ന് പറഞ്ഞാണ് സംസാരിക്കുന്നത്. അവൾ എന്നെ ഇൻസൾട്ട് ചെയ്യുകയാണെന്ന് നിനക്ക് മനസിലായിട്ടില്ലേ. ഞാൻ അവൾക്ക് എക്സ്ട്രാ ജോലി കൊടുത്തതല്ല. ഞാൻ പറഞ്ഞതുകൊണ്ടല്ലേ ഡ്യൂട്ടി ചെയ്യാൻ പോകാതെ അവൾ അവിടെ തന്നെ ഇരുന്നത്.

ഞാൻ മനസിൽ തട്ടി പറയുകയാണ് നീ ഈ ചെയ്തതിന് നീ അനുഭവിക്കും. എന്റെ അടുത്ത് നീ ഇനി സംസാരിക്കാൻ വരരുതെന്നാണ് രസ്മിനോട് രോഷകുലയായി നോറ പറഞ്ഞത്. എന്നാൽ ഒന്നിനോടും രസ്മിൻ പ്രതികരിച്ചില്ല. പിന്നീട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്മിൻ എത്തിയപ്പോൾ താനിപ്പോൾ ഫ്രീ അല്ലെന്നാണ് രസ്മിൻ നൽകിയ മറുപടി. ​രസ്മിനുമായി കയർത്തശേഷം ഏറെ നേരം നോറ പൊട്ടിക്കരഞ്ഞു.

പിന്നീട് അൻസിബ എത്തിയാണ് നോറയെ ആശ്വസിപ്പിച്ചത്. ഹൗസിൽ‌ ഏറ്റവും നല്ല സുഹൃത്തുക്കളാണ് നോറയും രസ്മിനും. കോമണർ മത്സരാർത്ഥിയായ രസ്മിനിൽ തുടക്കത്തിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ പിന്നീട് ജാസ്മിൻ-​ഗബ്രി കോമ്പോയുടെ കയ്യാളായി മാറിയതോടെ രസ്മിനുള്ള പ്രേക്ഷക പിന്തുണ കുറയുകയായിരുന്നു. സീസൺ ആറിൽ ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ള ഒരു മത്സരാർത്ഥി നോറയാണ്. കരച്ചിൽ‌‍ നോറയെന്നാണ് പ്രേക്ഷകർ താരത്തെ വിളിക്കുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X