'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്
ബിഗ് ബോസ് മലയാളം സീസൺ ആറ് സംഭവ ബഹുലമായ ഏഴാം എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. മോഹൻലാൽ വരുന്ന വാരാന്ത്യ എപ്പിസോഡുകളാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ എലിമിനേഷൻ പ്രോസസും നടക്കും. എല്ലാ മത്സരാർത്ഥികളുടെയും ഹൃദയമിടിപ്പ് വർധിപ്പിക്കുന്ന കാര്യമാണ് എലിമിനേഷൻ എന്നത്. ഓരോ വാരത്തിലേയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് നോമിനേഷൻ ലിസ്റ്റ് വരുന്നത്. ഇത്തവണ എട്ട് മത്സരാർത്ഥികളാണ് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
അവരിൽ ഒന്നോ, രണ്ടോ പേർ ഇന്ന് പുറത്താകും. ഇപ്പോൾ ഹൗസിൽ 19പേരാണ് മത്സരിക്കുന്നത്. ഈ സീസൺ തുടങ്ങിയപ്പോൾ മുതൽ വിവാദങ്ങളും നിരവധി തലപൊക്കിയിട്ടുണ്ട്. മത്സരാർത്ഥികൾ തമ്മിൽ തമ്മിലുള്ള വഴക്കുകളും പരാമർശങ്ങളും അവരുടെ മുൻ കാല ജീവിതവുമെല്ലാമാണ് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്.

ഇപ്പോൾ ഹൗസിലുള്ള പത്തൊമ്പത് മത്സരാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് നോറ മുസ്‌കാൻ. കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റർ ക്രിയേറ്ററാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡലിങ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ ആളാണ് നോറ. നോറ യുട്യൂബ് ചാനൽ തുടങ്ങി അധികമായില്ലെങ്കിലും ഒട്ടനവധി സബ്സ്ക്രൈബേഴ്സ് താരത്തിനുണ്ട്.
ഇൻസ്റ്റാഗ്രാമിൽ 308കെ ഫോളേവേഴ്സുള്ള നോറയ്ക്ക് ഫേസ്ബുക്കിൽ 2.2കെ ഫോളോവേഴ്സുമുണ്ട്. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. കഴിഞ്ഞ ദിവസം മോണിങ് ടാസ്ക്കിന്റെ ഭാഗമായി നോറ തന്റെ ജീവിതത്തെ കുറിച്ചും തകർന്ന ദാമ്പത്യത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരുന്നു. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ നോറ വിവാഹിതയായിരുന്നു.
ഞാൻ ഡിഗ്രി പഠിച്ചശേഷം സിവിൽ സർവീസിന് പ്രിപ്പയർ ചെയ്യുന്ന സമയത്തായിരുന്നു കോവിഡ് വന്നത്. അതിനടിയൽ തന്നെ വളരെ പെട്ടന്ന് എന്റെ വിവാഹം നടന്നു. പക്ഷെ ദാമ്പത്യം സക്സസ് അല്ലാത്തതുകൊണ്ട് വൈകാതെ വേർപിരിഞ്ഞു. അന്ന് 22 വയസായിരുന്നു പ്രായം. അത് ഫാമിലിയെ മൊത്തം വല്ലാതെ ബാധിച്ചു. മാത്രമല്ല എനിക്ക് ഡിവോഴ്സ് തരാൻ മുൻ ഭർത്താവ് തയ്യാറായിരുന്നില്ലെന്നുമാണ് തന്റെ ജീവിത കഥ വിവരിച്ച് നോറ ബിഗ് ബോസ് ഹൗസിൽ പറഞ്ഞത്.
ഇപ്പോഴിതാ നോറ ഷോയിൽ പറഞ്ഞതിൽ ചിലതെല്ലാം കള്ളങ്ങളാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരത്തിന്റെ മുൻ ഭർത്താവ്. സോഷ്യൽമീഡിയ പേജിലാണ് മുൻ ഭർത്താവ് തെളിവുകൾ അടക്കം നിരത്തി വിശദീകരണ വീഡിയോയുമായി എത്തിയത്. നോറയുടെ മുൻ ഭർത്താവിന്റെ വാക്കുകളിലേക്ക്... 'കുറേ ദിവസമായി ഞാനും എന്റെ ഫാമിലിയും പലതും ഫേസ് ചെയ്യുന്നുണ്ട്.'

'ഇതെന്റെ അഭിമാന പ്രശ്നമാണ്. ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ചാനലിലെ പോപ്പുലർ ഷോയിൽ വന്ന് ഒരു വ്യക്തി ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആളുകളെ കബിളിപ്പിക്കുന്നുണ്ട്. അതിൽ ഞാൻ ഇപ്പോൾ റിയാക്ട് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ റിയാക്ട് ചെയ്യും. ഡിവോഴ്സ് നൽകാൻ ഞാൻ തയ്യാറായിട്ടില്ലെന്നാണ് അയാൾ ഷോയിൽ പറഞ്ഞത്. ഞാൻ ഒരിക്കലും തയ്യാറാകെ ഇരുന്നിട്ടില്ല.'
'ഡിവോഴ്സിന്റെ പേപ്പർ കിട്ടിയാൽ അപ്പോൾ സൈൻ ചെയ്ത് കൊടുക്കുമെന്ന സ്ഥിതിയിലായിരുന്നു അന്ന് ആ സമയത്ത് ഞാൻ. കല്യാണം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചിരുന്നു ഇനി ഒന്നിച്ചുള്ള ജീവിതം ശരിയാവില്ലെന്ന്. അവൾ എന്റെയും വീട്ടുകാരുടെയും പേരിൽ ഭർത്താവിന്റെ പീഡനം, ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം എന്നൊക്കെ കാണിച്ച് പരാതിപ്പെട്ട് എഫ്ഐആറിട്ടു. ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും അവൾ കേസിൽപ്പെടുത്തി ഞാൻ അവർക്ക് ജാമ്യമെടുക്കേണ്ട സ്ഥിതിയാക്കി.'
'കേസ് മാത്രമല്ല അവൾ കോംപൻസേഷനും ആവശ്യപ്പെട്ടു. വലിയൊരു എമൗണ്ടാണ് സെറ്റിൽമെന്റായി ചോദിച്ചത്. അത് കൊടുക്കാൻ ഞാൻ തയ്യാറല്ല. കാരണം ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ലെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്. മാത്രമല്ല ഇതൊന്നും തെളിയിക്കാനുള്ള എവിഡൻസും അവളുടെ കയ്യിലില്ല. എന്നെ അറിയുന്നവർക്ക് ഞാൻ എന്താണെന്ന് നന്നായി അറിയാം. കല്യാണം കഴിച്ച് പെണ്ണിനെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നയാളല്ല ഞാൻ.'
'ഞാൻ ഇപ്പോൾ വീണ്ടുമൊരു വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കുകയാണ്. ആളുടെ ഭാഗത്ത് നിന്നുണ്ടായ കണ്ടീഷൻസ് എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല. അങ്ങനെ ഒരു വർഷം ഇതെല്ലാം നീണ്ടു. അവസാനം ആൾക്ക് മനസിലായി എന്റെ ഭാഗത്ത് നിന്ന കോംപൻസേഷൻ കിട്ടില്ലെന്ന്. അതോടെ മ്യൂചൽ ഡിവോഴ്സായി.'
'ഇപ്പോൾ ഇതെല്ലാം വീണ്ടും ചർച്ചയാകുമ്പോൾ എനിക്കും എന്റെ പാട്നറിന്റെ ഫാമിലിക്കും എല്ലാം എഫക്ടാകും. പിന്നെ സോഷ്യൽമീഡിയ വഴി നല്ലൊരു എമൗണ്ട് സമ്പാദിച്ച് സ്വന്തമായി വീടുണ്ടാക്കിയെന്നും ആൾ ഷോയിൽ പറഞ്ഞിരുന്നു. വീടുണ്ടാക്കാൻ ലക്ഷങ്ങൾ വേണം. പിന്നെ സോഷ്യൽമീഡിയ വഴിയാണ് പണം സമ്പാദിച്ചതെന്ന് പറയുന്നുണ്ട്.'
'ഇൻസ്റ്റഗ്രാം വഴി എത്ര സമ്പാദിക്കാൻ പറ്റുമെന്ന് നിങ്ങൾ ചിന്തിക്കൂ. ഞാനും ഇൻഫ്ലൂവൻസറാണ്. ഹ്യൂജ് എമൗണ്ടൊന്നും വരില്ല. അതുകൊണ്ട് തന്നെ ഏത് ആപ്പ് ഉപയോഗിച്ചാണ് ആൾ ഈ ഹ്യൂജ് എമൗണ്ട് സമ്പാദിച്ചതെന്ന് നിങ്ങൾ കോമൺസെൻസ് വെച്ച് ചിന്തിച്ച് നോക്കൂ.'
'അതുകൊണ്ടാണ് ആളുടെ ഉപ്പ അവൾ വാങ്ങിയ വീട്ടിൽ കയറാത്തതും ഞാൻ ആ ആപ്പ് അംഗീകരിക്കാത്തതും. ഇത് പള്ളി കമ്മിറ്റി അറിഞ്ഞു. പ്രശ്നമായി. ആ ആപ്പ് ഒഴിവാക്കി എന്റെ കൂടെ വരാൻ അവൾ തയ്യാറായിരുന്നില്ല. അതോടെ ഡിവോഴ്സിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ്', നോറയുടെ മുൻ ഭർത്താവ് പറഞ്ഞത്.


Click it and Unblock the Notifications