'ഒഫീഷ്യലായിട്ടില്ല... പക്ഷെ രണ്ട് വർഷമായി ഒരുമിച്ചാണ്... വിവാഹം ഉടൻ കാണുമെന്ന് പ്രതീക്ഷിക്കാം'; നോറ മുസ്കാൻ!
ടാഗ് ലൈനുകളിലൂടെ ഓരോ സീസണുകളുടെയും സ്വഭാവം നിര്‍വ്വചിക്കാറുണ്ട് ബിഗ് ബോസ്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നായിരുന്നു സീസണ്‍ ആറിന്റെ ടാഗ് ലൈന്‍. ആ വാക്കുകള്‍ വെറുതെയാക്കാതെ അടിമുടി മാറ്റവും കൊണ്ടുവന്നു ബിഗ് ബോസ്. ഇരുപത്തിയഞ്ച് മത്സരാർത്ഥികളാണ് ഈ സീസണിൽ മത്സരിച്ചത്. വലിയ ബഹളം വെക്കുന്നവരാണ് ശ്രദ്ധിക്കപ്പെടുകയെന്ന് ചിന്തിച്ച് ഒരു മാസത്തെ കണ്ടന്‍റ് ഒരാഴ്ചകൊണ്ട് കൊടുക്കാന്‍ ശ്രമിച്ച രതീഷ് കുമാറായിരുന്നു ഈ സീസണിലെ ആദ്യ എവിക്ഷന്‍.
അവരവരായി നില്‍ക്കുകയെന്നതല്ലാതെ മറ്റ് രക്ഷയില്ലെന്ന തിരിച്ചറിവ് മത്സരാര്‍ഥികള്‍ക്ക് വേഗത്തില്‍ത്തന്നെ ഉണ്ടായി. പ്ലാന്‍ഡ് ഗെയിമുകളൊന്നും നടക്കാതിരുന്ന അഥവാ അങ്ങനെയുള്ളവ പെട്ടെന്ന് തന്നെ പൊളിഞ്ഞുപോയ സീസണുമായിരുന്നു ഇത്. സീസണ്‍ കഴിയുമ്പോള്‍ കൃത്രിമമായ പ്രതിച്ഛായയോടെ മുന്നോട്ടുപോയെന്ന് ഒരു മത്സരാര്‍ഥിയെക്കുറിച്ചും തോന്നാത്തതും ഇക്കാരണം കൊണ്ടാണ്.

ഘടനാപരമായിത്തന്നെ മാറിയ ഹൗസില്‍ കഴിയേണ്ടിവന്ന മത്സരാര്‍ഥികള്‍ ഏത് മുന്‍ സീസണുകളിലെ മത്സരാര്‍ഥികളേക്കാള്‍ വലിയ വെല്ലുവിളിയാണ് ഇക്കുറി നേരിട്ടത്. അതിനാല്‍ത്തന്നെ ചില്ലറക്കാരല്ല ഫൈനൽ ഫൈവിലെത്തിയ അഞ്ച് മത്സരാർത്ഥികളും. ഈ സീസൺ പകുതി പിന്നിട്ടപ്പോൾ ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ പ്രവചിച്ചിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു കോഴിക്കോട് സ്വദേശിനിയായ നോറ മുസ്കാൻ.
എന്നാൽ ഗ്രാന്റ് ഫിനാലെ വീക്കിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് തന്നെ നോറ പുറത്തായി. ഇരുപത്തിയഞ്ചുകാരിയായ ബിഗ് ബോസിൽ വന്നശേഷം തന്റെ തകർന്ന വിവാഹ ജീവിതത്തെ കുറിച്ച് അടക്കം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ജെബി എന്ന് വിളിപ്പെരുള്ള ചെറുപ്പക്കാരനുമായി പ്രണയത്തിലാണ് നോറ.
കഴിഞ്ഞ ദിവസം സീസൺ ആറ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്ത് തിരികെ എത്തിയ നോറയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയതും കാമുകൻ തന്നെയായിരുന്നു. ഒഫീഷ്യലായിട്ടില്ലെന്നും പക്ഷെ രണ്ട് വർഷമായി ഒരുമിച്ചാണെന്നും വിവാഹം ഉടൻ കാണുമെന്ന് പ്രതീക്ഷിക്കാമെന്നുമാണ് നോറ കാമുകനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും സംസാരിക്കവെ പറഞ്ഞത്.
മാസ്ക്കിട്ട് മുഖം മറച്ചാണ് കാമുകൻ ക്യാമറകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം നോറയെ സ്വീകരിക്കാൻ മാതാപിതാക്കൾ എന്തുകൊണ്ട് വന്നിലെന്നതടക്കമുള്ള ചോദ്യങ്ങളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. നോറ ഷോയിലുള്ള സമയത്ത് നോറയ്ക്ക് എതിരെ ചില ആരോപണങ്ങളുമായി മുൻ ഭർത്താവ് രംഗത്തെത്തിയിരുന്നു. നോറ അശ്ലീല ആപ്പുകളിലൂടെയാണ് പണം സമ്പാദിച്ചതെന്നും അങ്ങനെയാണ് വീട് വാങ്ങിയതെന്നുമൊക്കെയായിരുന്നു മുൻ ഭർത്താവിന്റെ ആരോപണം.

ബിഗ് ബോസിൽ നിന്നും എവിക്റ്റായതിന് പിന്നാലെ നൽകിയ ഒരു അഭിമുഖത്തിൽ മുൻ ഭർത്താവിന്റെ ആരോപണങ്ങൾക്ക് നോറ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരുന്നു. ഞാൻ വീട് വച്ചത് ടാംഗോ ആപ്പിൽ നിന്ന് ലഭിച്ച പൈസ കൊണ്ടല്ല.
എനിക്ക് ടാംഗോ ആപ്പിൽ നിന്നും ഒരുപാട് പൈസ കിട്ടിയിട്ടുണ്ടായിരുന്നു. അതില്ല എന്നൊന്നും ഞാൻ പറയുന്നില്ല. ആ പൈസ മുഴുവൻ ട്രാൻസഫർ ചെയ്തത് എന്റെയൊരു ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കാണ്.
ആള് അതുംകൊണ്ടുപോയി. വീടുവച്ചത് ഉമ്മയുടെ സഹോദരിമാർ തന്ന ഗോൾഡ്, ചിട്ടി, മറ്റ് സോഷ്യൽ മീഡിയ വരുമാനങ്ങൾ ഒക്കെ കൊണ്ടാണ്. ടാംഗോ ആപ്പ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം എന്തായാലും അവിടെ ഒരു വ്യക്തിയുടെ ചോയിസ് അല്ലേ വരിക. ഞാൻ മോശമായിട്ട് ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിൽ ഫോട്ടോസും വീഡിയോസും എവിടെ എന്നാണ് നോറ മുൻ ഭർത്താവിന്റെ ആരോപണങ്ങൾ തള്ളി പറഞ്ഞത്.


Click it and Unblock the Notifications