'ജാസ്മിന്റെ ഒരുപാട് റിലേഷൻഷിപ്പ് സർവൈവൽ ഞാൻ കണ്ടിട്ടുണ്ട്, അതുകൊണ്ട് അവൾ ഇതെല്ലാം സർവൈവ് ചെയ്യും'; നോറ!
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 16ന് ആണ്. ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, റിഷി, അര്‍ജുന്‍, ശ്രീതു എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത്. ഈ സീസണില്‍ നേരത്തെ പുറത്തായ മത്സരാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോള്‍ വീട്ടില്‍ വീണ്ടും എത്തി. വിവിധ ടാസ്കുകള്‍ ഈ ആഴ്ചയില്‍ ബിഗ് ബോസില്‍ നടക്കുന്നുണ്ട്. 25 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു.
അതിൽ അവസാനം നടന്ന രണ്ട് എവിക്ഷനുകൾ നോറയുടെയും സിജോയുടെയുമായിരുന്നു. ഈ രണ്ട് എവിക്ഷനുകളും അൺഫെയറായിരുന്നുവെന്നാണ് പ്രേക്ഷകർ ഒറ്റ സ്വരത്തിൽ പറഞ്ഞത്. ഈ സീസണിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാളായിരുന്നു നോറ. അതുകൊണ്ട് തന്നെ നോറയ്ക്ക് ഒരുപാട് ആരാധകരേയും സമ്പാദിക്കാനായി.

ഷോയ്ക്കുശേഷം നാട്ടിൽ തിരികെ എത്തിയ നോറ ജാങ്കോ സ്പേസ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കിട്ടു. ഹൗസിൽ നോറ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയ മത്സരാർത്ഥികളിൽ ഒരാൾ ജാസ്മിനായിരുന്നു. ജാസ്മിനെ കുറിച്ചും തൊണ്ണൂറ് ദിവസത്തോളം നീണ്ട ബിഗ് ബോസ് ജീവിതത്തെ കുറിച്ചും നോറ വെളിപ്പെടുത്തി. എന്റെ സൗണ്ട് ഭയങ്കര ഇറിറ്റേറ്റിങ്ങാണെന്ന് ഹൗസിൽ പലരും പറഞ്ഞിട്ടുണ്ട്.
അത് കേട്ടപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു. പക്ഷെ ശ്വേത ചേച്ചി വന്നപ്പോഴും ജീത്തു ജോസഫ് സാറും ആന്റണി പെരുമ്പാവൂർ സാറും എന്റെ ശബ്ദത്തെ കോംപ്ലിമെന്റ് ചെയ്ത് സംസാരിച്ചിരുന്നു. എല്ലാവർക്കും ഷേക്ക് ഹാന്റ് കൊടുത്ത് യാത്ര പറഞ്ഞാണ് ഞാൻ ഇറങ്ങിയത്. പക്ഷെ അവർക്ക് തിരിച്ച് എന്നോട് ഒന്നും കാണിക്കാതിരുന്നതിന് എനിക്കൊന്നും ചെയ്യാൻ പറ്റില്ല.
ഞാൻ എവിക്ടാകണമെന്നാണ് അവർക്കെല്ലാം ആഗ്രഹമെന്ന് തോന്നിയിട്ടുണ്ട്. മാത്രമല്ല എന്റെ എവിക്ഷൻ പ്രഖ്യാപനം വന്നപ്പോൾ അവരെല്ലാം പോയത് സേവായ മത്സരാർത്ഥിയുടെ അടുത്തേക്കാണ്. ഞാൻ എവിക്ടാകണമെന്ന് ആഗ്രഹിച്ചിരുന്നവർ ജാസ്മിനും റിഷിയും അഭിഷേകുമാണ്. ജാസ്മിനെ എനിക്ക് പരിചയമുണ്ട് പക്ഷെ സുഹൃത്തല്ല.
ഞാൻ അവളുടെ ഫ്രണ്ടാണെന്ന് ജാസ്മിൻ പറയുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. പിന്നെ എല്ലാവരും അവളെ അറ്റാക്ക് ചെയ്യുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. പലപ്പോഴും ഗെയിമിന് വേണ്ടി ജാസ്മിൻ എന്റെ ക്യാരക്ടർ ഇല്ലാതാക്കുകയാണോയെന്ന് തോന്നിയിരുന്നു. വൈൽഡ് കാർഡ് വരുന്നത് വരെ ജാസ്മിനെ വീട്ടിൽ എല്ലാവരും പിന്തുണച്ചിരുന്നു. ഒരു ഫേവറിസം ഉണ്ടായിരുന്നു.

പിന്നെ വൈൽഡ് കാർഡ് വന്ന് പുറത്തെ കാര്യങ്ങൾ ചർച്ചയായപ്പോൾ എല്ലാവരും ജാസ്മിനെ അറ്റാക്ക് ചെയ്യാൻ തുടങ്ങി. അന്ന് ഞാൻ അവൾക്കൊപ്പം നിന്നിരുന്നു. അവൾക്ക് പുറത്ത് നെഗറ്റീവ് ഇമേജാണെന്നും അപ്പോൾ എനിക്ക് മനസിലായി. ഒന്നും അക്സപ്റ്റ് ചെയ്യാൻ ജാസ്മിൻ തയ്യാറാവാറില്ല. വാശി പിടിച്ച് അന്ന് ജയിലിൽ വെച്ച് ജിന്റോ ചേട്ടനെ ജാസ്മിൻ തല്ലിയിരുന്നു.
പക്ഷെ അവർ അത് ഗെയിം സെൻസിൽ എടുത്തു. വളരെ ഡിസ്റസ്പെക്ട് ഫുള്ളായി പെരുമാറുന്നയാളാണ് ജാസ്മിൻ. അവൾ പുറത്ത് സോൾമേറ്റുണ്ടെന്നാണ് ജാസ്മിൻ എന്നോട് ഒരിക്കൽ പറഞ്ഞത്. ഗബ്രിയാണ് സോൾമേറ്റെങ്കിൽ പുറത്ത് നിനക്കുള്ളത് ആരാണെന്നും ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോൾ പറഞ്ഞത് സോൾമേറ്റ് എന്ന രീതിയിലേക്ക് ആവരുതെന്ന് വിചാരിച്ചാണ് മുന്നോട്ട് പോകുന്നത് എന്നാണ് പറഞ്ഞത്.
പുറത്ത് വരുമ്പോൾ ജാസ്മിൻ എല്ലാം സർവൈവ് ചെയ്യും. കാരണം ഗബ്രി പോയപ്പോൾ സർവൈവ് ചെയ്യുന്നത് ഞാൻ കണ്ടതാണ്. അവളുടെ ഒരുപാട് റിലേഷൻഷിപ്പ് സർവൈവൽ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് വരുമ്പോൾ അവളുടെ സർക്കിൾ ഇല്ലെങ്കിലും അവൾ സർവൈവ് ചെയ്യും. ജാസ്മിനും ഉപ്പയും ഫോൺ വിളിച്ച് സംസാരിച്ചുവോ എന്നത് എനിക്ക് അറിയില്ലെന്നുമാണ് നോറ പറഞ്ഞത്.


Click it and Unblock the Notifications