'ഫാമിലി പോലും ഒപ്പം നിൽക്കാതിരുന്നപ്പോൾ കൂടെ നിന്നയാളാണ്, പുതിയൊരു ലൈഫ് ആൾക്കൊപ്പം തുടങ്ങാൻ ആ​ഗ്രഹമുണ്ട്'

വ്യത്യസ്തരായ 19 മത്സരാർത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. മാറ്റങ്ങളുണ്ടാകുമെന്ന് അവതാരകനായ മോഹൻലാൻ പ്രേക്ഷകരെ അറിയിച്ചിരുന്നതിന് സമാനമായാണ് ​ഗെയിം അമ്പതാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ മുന്നോട്ട് പോകുന്നത്. പതിവുപോലെ ഇത്തവണയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ബിഗ് ബോസ് ഹൗസിൽ മത്സരിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കനാണ് അതിലൊരാൾ. ഇതിനോടകം തന്നെ ഒറ്റയ്ക്ക് നിന്ന് ​ഗെയിം കളിച്ച് നോറ ആരാധകരെ സമ്പാദിച്ച് കഴിഞ്ഞു. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ വിവാഹിതയായ പെൺകുട്ടിയാണ് നോറ.

എന്നാൽ ആ വിവാഹ ജീവിതം അധികകാലം നീണ്ടുനിന്നില്ല. നോറ ബി​ഗ് ബോസിൽ വന്നശേഷം താരത്തിന്റെ മുൻകാല ജീവിതം സോഷ്യൽമീഡിയയിൽ‌ ചർച്ചയായിരുന്നു. മാത്രമല്ല തനിക്ക് ഡിവോഴ്സ് തരാൻ‌ മുൻ ഭർത്താവ് തയ്യാറായിരുന്നില്ലെന്ന് തന്റെ ജീവിത കഥ വിവരിച്ച് നോറ ബി​ഗ് ബോസ് ഹൗസിൽ പറഞ്ഞതിനുശേഷം മുൻ ഭർത്താവ് ഇതിന് എതിരെ രം​ഗത്ത് എത്തിയതും വാർത്തയായിരുന്നു.

Bigg Boss Malayalam Norah Muskaan

ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ആറിന്റെ അമ്പതാം എപ്പിസോഡിൽ താൻ ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നോറ. അമ്പതാം എപ്പിസോഡിന്റെ ഭാ​ഗമായി മത്സരാർത്ഥികൾക്ക് പുറത്ത് നിന്ന് സമ്മാനങ്ങൾ വന്നിരുന്നു. അതിൽ നോറയ്ക്ക് ലഭിച്ചത് കാമുകനൊപ്പമുള്ള ഫോട്ടോയും അദ്ദേഹത്തിന്റെ ഒരു ഹുഡ്ഡിയുമാണ്.

അത് രണ്ടും സഹമത്സരാർത്ഥികളെ കാണിച്ചുകൊണ്ടാണ് താൻ വീണ്ടും പ്രണയത്തിലാണെന്ന് നോറ പറഞ്ഞത്. ഫാമിലി പോലും ഒപ്പം നിൽക്കാതിരുന്നപ്പോൾ തന്റെ കൂടെ നിന്നയാളാണ് കാമുകൻ എന്നാണ് നോറ പറയുന്നത്. ജെ എന്ന പേരിലാണ് കാമുകനെ നോറ അഭിസംബോധന ചെയ്തത്. അദ്ദേഹത്തോടൊപ്പം പുതിയൊരു ലൈഫ് തുടങ്ങാൻ ആ​ഗ്രഹിക്കുന്നുവെന്നും എന്നാൽ ഇതുവരെയും തങ്ങൾ ഒഫീഷ്യലായി ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്നും നോറ പറയുന്നു.

നോറയുടെ വാക്കുകളിലേക്ക്... 'ഒരു പോയിന്റിൽ എന്റെ ലൈഫ് സ്റ്റോപ്പായി പോയിരുന്നു. എന്റെ സ്റ്റഡീസും കരിയറുമെല്ലാം നിന്ന് പോയിരുന്നു. ആ സമയത്ത് ഫാമിലി പോലും കൂടെയില്ലായിരുന്നു. ജെ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. ഒരു റൂമിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്...'

'എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നതെന്ന് ആലോചിച്ച്. അന്ന് എനിക്ക് 22 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. കുറേ സൈബർ അറ്റാക്ക് വന്നിരുന്നു. ഞാൻ ചെയ്ത തെറ്റ് കൊണ്ടായിരുന്നില്ല ഞാൻ സഫർ ചെയ്തത്. ഞാൻ ഹൗസ്മേറ്റ്സിനോട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ ഒഫീഷ്യലി ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്ന്. ഞാൻ വെയിറ്റ് ചെയ്യുവാണ്. എനിക്ക് അങ്ങോട്ട് ഭയങ്കര ഇഷ്ടമാണ്.'

Bigg Boss Malayalam Norah Muskaan

'ഞാൻ തകർന്നിരുന്ന ടൈമിൽ എന്നെ ടേക്ക് കെയർ ചെയ്യാമെന്നുള്ള റിസ്ക്ക് ആൾ എടുത്തിരുന്നു. ഇന്ന് ഞാൻ ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ നിൽക്കുന്നതും വീട്ടുകാർ എന്റെ ഇഷ്ടം മനസിലാക്കി സപ്പോർട്ട് ചെയ്യുന്നതും എല്ലാത്തിന്റെയും ക്രഡിറ്റ് ആൾക്കാണ്. എന്റെ ബ്ലെഡ് റിലേഷൻ ഒന്നും അല്ലാതിരുന്നിട്ടും സപ്പോർട്ടാണ്. പുതിയൊരു ലൈഫ് ആൾക്കൊപ്പം തുടങ്ങണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്', എന്നാണ് നോറ പറഞ്ഞത്.

'കല്യാണം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചിരുന്നു ഇനി ഒന്നിച്ചുള്ള ജീവിതം ശരിയാവില്ലെന്ന്. അവൾ എന്റെയും വീട്ടുകാരുടെയും പേരിൽ ഭർത്താവിന്റെ പീഡനം, ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം എന്നൊക്കെ കാണിച്ച് പരാതിപ്പെട്ട് എഫ്ഐആറിട്ടു. ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും അവൾ കേസിൽപ്പെടുത്തി ഞാൻ അവർക്ക് ജാമ്യമെടുക്കേണ്ട സ്ഥിതിയാക്കി.'

'കേസ് മാത്രമല്ല അവൾ കോംപൻസേഷനും ആവശ്യപ്പെട്ടു. വലിയൊരു എമൗണ്ടാണ് സെറ്റിൽമെന്റായി ചോദിച്ചത്. അത് കൊടുക്കാൻ ഞാൻ തയ്യാറല്ല. കാരണം ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ലെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്. കല്യാണം കഴിച്ച് പെണ്ണിനെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നയാളല്ല ഞാൻ', എന്നാണ് നോറയുടെ ആരോപണങ്ങൾ‌ തള്ളി നേരത്തെ മുൻ ഭർത്താവ് പറഞ്ഞത്.

നിരവധി ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ താരമാണ് നോറ മുസ്‌കൻ. കണ്ടന്റ് ക്രിയേറ്റർ, റൈഡർ, മോഡൽ തുടങ്ങിയ മേഖലകളിലെല്ലാം കൈവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തോളം ഉപയോക്താക്കളാണ് നോറയെ പിന്തുടരുന്നത്. ബൈക്കിൽ യാത്ര ചെയ്യാനിഷ്ടിമുള്ള നോറ തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവെയ്ക്കാനായി ഒരു യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X