'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാറിയിരിക്കുകയാണ് ജിന്റോ. മസില്‍ മാൻ എന്ന നിലയിലായിരുന്നു ആദ്യം ബിഗ് ബോസ് മത്സരാര്‍ഥിയായി ജിന്റോയെത്തിയത്. മറ്റ് മത്സരാര്‍ഥകള്‍ക്കൊപ്പം ഉയരാൻ സാധിക്കുന്നില്ലെന്ന് താരത്തിനെതിരെ ആക്ഷേപങ്ങളുണ്ടായെങ്കിലും പിന്നീട് മികവിലേക്ക് എത്തുന്നതാണ് ഷോയില്‍ കാണാനായത്.
അവതാരകൻ മോഹൻലാലും മറ്റ് മത്സരാര്‍ഥികളും ഷോയില്‍ ജിന്റോയെ അഭിനന്ദിച്ചതും പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും നിഷ്കളങ്കനായ മനുഷ്യനാണ് ജിന്റോയെന്നുള്ള ലേബലും പല പ്രേക്ഷകരും നൽകിയിരുന്നു. എന്നാൽ ജിന്റോ അങ്ങനൊരാളല്ലെന്നും ആരും കാണാത്ത ചില മുഖങ്ങൾ ജിന്റോയ്ക്കുണ്ടെന്നും പറയുകയാണ് നോറ.

പവർ റൂമിൽ കയറിയശേഷം ജിന്റോയുടെ ഗെയിം മാറിയതും ഫേക്ക് പേഴ്സണാലിറ്റിയിലെ മാറ്റങ്ങൾ ആദ്യം മനസിലാക്കിയതും നോറയാണ്. ജിന്റോ ചിലപ്പോൾ അമ്പിയും മറ്റ് ചിലപ്പോൾ റെമോയും അല്ലെങ്കിൽ അന്യനുമായി പെരുമാറുമെന്നാണ് നോറ കഴിഞ്ഞ ദിവസം ക്യാമറനോക്കി സംസാരിക്കവെ പറഞ്ഞത്. നോറയും ജിന്റോയും തമ്മിലാണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ ഹൗസിൽ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു. മീറ്റിങിനിടയിൽ താൻ സംസാരിച്ചാൽ മാത്രം ജിന്റോ പണിഷ്മെന്റ് തരുമെന്നും മറ്റുള്ളവർ സംസാരിച്ചാൽ ജിന്റോ അത് കാര്യമായി എടുക്കാറില്ലെന്നും പറഞ്ഞാണ് നോറയും ജിന്റോയും തമ്മിൽ വഴക്കുണ്ടായത്. മീറ്റിങിനിടയിൽ യമുന സംസാരിച്ചതിന് ജിന്റോ ഒന്നും തന്നെ പറഞ്ഞിരുന്നില്ല.
അതേ ചൊല്ലിയാണ് വഴക്ക് ആരംഭിച്ചത്. വഴക്കിനിടയിൽ നോറയോട് തർക്കിച്ച് നിൽക്കാൻ ജിന്റോയ്ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഇങള് മൊയന്താണോ? എന്നൊക്കെ തന്റെ നാട്ടിൽപുറത്തെ ഭാഷയിൽ നോറ ജിന്റോയോട് ചോദിക്കുന്നുണ്ടായിരുന്നു. വഴക്കിനെല്ലാം ശേഷം ബാത്ത് റൂം ഏരിയയിലെ ക്യാമറയിൽ നോക്കിയാണ് ജിന്റോയുടേത് ഫേക്ക് പേഴ്സണാലിറ്റിയാണെന്ന് നോറ പറഞ്ഞത്. 'അയാൾ പണിഷ്മെന്റ് തരുമ്പോൾ അത് ചെയ്ത് ചെയ്ത് എന്റെ കയ്യിലെ തൊലി വരെ പോയി.'
'പിന്നെ ഞാൻ പറയാത്ത സ്റ്റേറ്റ്മെന്റാണ് ആള് ഇന്ന് യമുന ചേച്ചിയോട് പോയി പറഞ്ഞത്. യമുന ചേച്ചിക്ക് പണിഷ്മെന്റ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. പവർ റൂമിൽ ഒരു റൂൾ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ആ റൂൾ എല്ലാവർക്കും ബാധകമാകണം. അല്ലാതെ എനിക്ക് മാത്രമല്ല. അയാൾ (ജിന്റോ) പറഞ്ഞു എനിക്ക് കുറേ ചാൻസ് തന്നിട്ടുണ്ടെന്ന്.'

'പക്ഷെ അയാൾ എനിക്ക് കുറേ ചാൻസ് തന്നിട്ടില്ല. ഇന്ന് ഒരുപാട് പേർ ഇന്ററപ്റ്റ് ചെയ്തു അവർക്കെല്ലാം കുറേ ചാൻസ് കൊടുത്തിട്ടുമുണ്ട്. അവർക്ക് പണിഷ്മെന്റ് കൊടുക്കാത്തതിൽ അല്ല എനിക്ക് പ്രശ്നം. എനിക്ക് എന്തുകൊണ്ട് പണിഷ്മെന്റ് തന്നുവെന്നതിലാണ്. അയാളോട് ആരാണോ സംസാരിക്കുന്നത് അവരോട് അയാൾക്ക് വ്യക്തി വൈരാഗ്യവും അറ്റാക്കിങ് മനോഭവവുമുണ്ട്. അയാൾ ഭയങ്കര ക്രൂക്കഡാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.'
'ആദ്യത്തെ വീക്കിലും രണ്ടാമത്തെ വീക്കിലും അയാൾ ഡിഫറന്റായിരുന്നു. അന്യനെപ്പലെയാണ്. ചിലപ്പോൾ അമ്പിയാകും ചിലപ്പോൾ റെമോയാകും ചിലപ്പോൾ അന്യനായിരിക്കും. ഇങ്ങനെയാണ് അയാൾ സംസാരിക്കുന്നത്', എന്നാണ് നോറ പറഞ്ഞത്. പണിഷ്മെന്റ് കൊടുക്കുന്നില്ലേയെന്ന് തന്നോട് ചോദിച്ചുകൊണ്ട് പുറകെ നടക്കുകയായിരുന്നു നോറയെന്നും. അപ്പോൾ പിന്നെ താൻ എന്താണ് പറയുക എന്നുമാണ് ജിന്റോ തന്റെ ഭാഗം ന്യായീകരിച്ച് ജാസ്മിനോട് സംസാരിക്കവെ പറഞ്ഞത്.
ജിന്റോയുടെ ഫേക്ക് പേഴ്സണാലിറ്റിയും കുശാഗ്രബുദ്ധി ഉപയോഗിച്ചുള്ള കളിയും നോറയ്ക്ക് പിടികിട്ടി തുടങ്ങിയെന്നാണ് പുതിയ വീഡിയോ വൈറലായതോടെ ബിഗ് ബോസ് പ്രേക്ഷകർ കുറിക്കുന്നത്. പവർ റൂമിൽ കയറിയതോടെയാണ് ജിന്റോയുടെ ഗെയിം എക്സ്പോസ്ഡാകാൻ തുടങ്ങിയത്. ആദ്യത്തെ രണ്ടാഴ്ച ജിന്റോയെ ഒരു എതിരാളിയായിപ്പോലും ഹൗസിലെ മറ്റുള്ളവർ കണ്ടിരുന്നില്ല. ഇപ്പോൾ ജിന്റോയും കളിച്ച് തുടങ്ങി.


Click it and Unblock the Notifications