നോറയുടെ വിശദീകരണം കേൾക്കാതെ സ്കൂട്ടായി റിഷിയും അഭിഷേകും സായിയും, തന്നോട് ആരും സംസാരിക്കുന്നില്ലെന്ന് നോറ!
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിലവിൽ ഷോ മുന്നേറുകയാണ്. എന്നാൽ മലയാളത്തിൽ ബിഗ് ബോസ് തുടങ്ങിയിട്ട് ആറാമത്തെ സീസൺ ആയിട്ടേയുള്ളു. കഴിഞ്ഞ അഞ്ച് സീസണിലും ഉണ്ടായിരുന്നതുപോലെ ഇത്തവണ സോഷ്യൽ മീഡിയ ഫെയിമുകളും ധാരാളമുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥിയാണ് നോറ മുസ്‌കാൻ.
ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന ടോപ്പ് ടെൺ മത്സരാർത്ഥികളിൽ ഒരാൾ നോറ മുസ്കാനാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിന്റെ ചൂടിലാണ് മത്സരാർത്ഥികൾ എല്ലാവരും. എന്നാൽ പോയിന്റ് പട്ടികയിൽ ഇടം പിടിക്കാൻ ഇതുവരെയും നോറയ്ക്ക് സാധിച്ചിട്ടില്ല. നാല് ടാസ്ക്കുകൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലാണ് നോറ.

തുടക്കത്തിൽ ഏറെ ജനപിന്തുണയുള്ള മത്സരാർത്ഥിയായിരുന്നു നോറ. എന്നാൽ പതിയെ പതിയെ അതിൽ കുറവ് സംഭവിച്ച് തുടങ്ങി. ഓരോ വിഷയങ്ങളിലും ആവശ്യമില്ലാത്ത വിശദീകരണങ്ങൾ നൽകി സ്വയം ന്യായീകരിക്കുന്നുവെന്നതുകൊണ്ടാണ് നോറയുടെ ഗെയിമിനോട് പ്രേക്ഷകർക്കുള്ള താൽപര്യം കുറയാൻ കാരണം. പൊതുവെ നോറയുടെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ക്യാമറകളെ നോക്കിയാണ് നോറ അതിനുള്ള വിശദീകരണം നൽകുക.
ജനങ്ങൾ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ് നോറ അത്തരമൊരു രീതി ഹൗസിൽ വന്നപ്പോൾ മുതൽ പിന്തുടരുന്നത്. പുറത്താകുന്നത് വരെ രസ്മിനായിരുന്നു നോറയ്ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം കേട്ടിരുന്നത്. ഒന്നാം ദിവസം മുതലുള്ള കാര്യങ്ങൾ നോറ വിശദീകരിച്ചാലും രസ്മിൻ ക്ഷമയോടെ കേൾക്കുമായിരുന്നു.
എന്നാൽ രസ്മിൻ പോയതോടെ നോറയ്ക്ക് സംസാരിക്കാൻ ആളില്ലാതെയായി. ഓരോ പ്രശ്നങ്ങൾ സംഭവിക്കുമ്പോഴും വ്യക്തതയില്ലാത്ത രീതിയിൽ സ്വന്തം ഭാഗം നോറ ന്യായീകരിക്കും. ഹൗസിലെ മറ്റുള്ള മത്സരാർത്ഥികൾക്ക് അത് മനസിലായതുകൊണ്ട് തന്നെ നോറ സംസാരിക്കാൻ വരുമ്പോഴേക്കും അവർ ഒഴിഞ്ഞ് മാറിപോകും. ഫാമിലി വീക്കിൽ മാതാപിതാക്കൾ വന്ന് പോയതിനുശേഷം നോറ പറഞ്ഞ ചില കാര്യങ്ങൾ ഹൗസിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.
മാത്രമല്ല സ്വന്തം മാതാപിതാക്കളെ കുറ്റപ്പെടുത്തി പൊതുജനത്തിന് പിച്ചിചീന്താൻ നോറ ഇട്ടുകൊടുത്തിരിക്കുകയാണെന്ന് അൻസബിയും പുറത്താക്കുന്നതിന് മുമ്പ് ഒരു വീക്കെന്റ് എപ്പിസോഡിൽ പറഞ്ഞിരുന്നു. അതിനുശേഷം തന്നെ ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ എന്നുള്ള സംശയവും പേടിയും നോറയ്ക്കുണ്ട്.

മാത്രമല്ല ജാസ്മിനുമായി തർക്കിച്ച് നിൽക്കാനും നോറയ്ക്ക് സാധിക്കാറില്ല. ഇപ്പോഴിതാ ജാസ്മിനുമായും തന്റെ മാതാപിതാക്കളുമായും ബന്ധപ്പെട്ട വിഷയത്തിൽ സ്വയം ന്യായീകരിച്ച് സംസാരിക്കാൻ റിഷിയുടെ അടുത്ത് ചെന്നപ്പോൾ അതിന് ചെവി കൊടുക്കാൻ നിൽക്കാതെ റിഷി ഒഴിഞ്ഞ് മാറി പോയി. തന്നെ കേൾക്കാൻ താൽപര്യമില്ലാതെ റിഷി പോയതാണെന്ന് നോറയ്ക്കും മനസിലായി.
അതിന് മുമ്പ് നോറ സംസാരിക്കാൻ തുടങ്ങിയപ്പോൾ സായിയും അഭിഷേകും അവിടെ നിന്നും എസ്കേപ്പായി. റിഷി കൂടി പോയതോടെ തനിക്ക് സംസാരിക്കാൻ ഹൗസിൽ ആളുകളില്ലെന്നത് നോറയ്ക്ക് വ്യക്തമായി. ഞാൻ എന്റെ വീട്ടുകാരെ പറഞ്ഞിട്ടില്ല. പിന്നെയും എന്തിനാണ് ഇവർ ഞാൻ വീട്ടുകാരെ കുറ്റപ്പെടുത്തിയെന്ന് പറയുന്നതെന്ന് മനസിലാവുന്നില്ല.
ഒന്നാമത് ഞാൻ സംസാരിക്കാൻ വരുമ്പോൾ ആരും അത് കേൾക്കാൻ നിൽക്കാറില്ല. എന്നിട്ട് പറയും ഞാൻ എക്സ്പ്ലെയിൻ ചെയ്യുകയാണെന്ന്. ഞാൻ വന്നിരുന്നപ്പോൾ സായ് പോയി. പിന്നെ അഭിഷേക് പോയി. ഇപ്പോൾ റിഷിയും പോയി. ഞാൻ എന്റെ വീട്ടുകാരെ പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വിങ്ങിപ്പൊട്ടി നോറ ക്യാമറയ്ക്കായി പറഞ്ഞത്. കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റർ ക്രിയേറ്ററാണ്. സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസർ, ട്രാവലർ, മോഡലിങ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ ആളാണ് നോറ.


Click it and Unblock the Notifications