'ഫസ്റ്റ് എപ്പിസോഡിൽ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പേര് ചോദിച്ചു... ഇപ്പോൾ കുട്ടികൾക്ക് പേരിട്ട് ഇരിക്കുന്നു'

മറ്റെല്ലാ ഭാഷകളിലും വൻ വിജയമായശേഷമാണ് ബി​​ഗ് ബോസ് എന്ന ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ മലയാളത്തിൽ ആരംഭിച്ചത്. ഇതുവരെ അഞ്ച് സീസണുകൾ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. ആറാം സീസൺ തുടങ്ങി അമ്പത് ദിവസം പിന്നിടുകയാണ്. ഇപ്പോൾ ഹൗസിൽ രതീഷ് കുമാർ അടക്കം പതിനെട്ട് പേരാണ് മത്സരിക്കുന്നത്. രതീഷ് വൈൽഡ് കാർഡാണോ ചലഞ്ചറാണോ എന്നത് വ്യക്തമല്ല.

കുറച്ച് ദിവസം രതീഷ് നിങ്ങൾക്കൊപ്പം ഹൗസിൽ കാണുമെന്നാണ് മോഹൻലാൽ മറ്റുള്ള മത്സരാർത്ഥികളോട് പറഞ്ഞത്. സീസൺ ആറ് വിജയകരമായ അമ്പതാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് സീസൺ ഒന്നിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും.

Bigg Boss  Pearle Maaney

ഇരുവരും ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയശേഷമാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ആ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ അഞ്ചാം വർഷത്തിൽ എത്തി നിൽക്കുന്ന ഇരുവരും ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്.

മാത്രമല്ല പേളിയും ശ്രീനിഷും എന്നല്ല ഇവരെ ബി​ഗ് ബോസ് പ്രേക്ഷകർ ബി​ഗ് ബോസിൽ വന്നശേഷം വിശേഷിപ്പിക്കുന്നത്... പേളിഷ് എന്നാണ്. പേളി-ശ്രീനിഷ് ജോഡിയെപ്പോലൊരു കപ്പിൾ പിന്നീട് ബി​ഗ് ബോസിലുണ്ടായിട്ടില്ല. പല സീസണുകളിലും ആളുകൾ പേളിയും ശ്രീനിഷുമാകാൻ പരിശ്രമിച്ചി‍ട്ടുമുണ്ട് ദയനീയമായി പരാജയപ്പെട്ടിട്ടുമുണ്ട്. മത്സരാർത്ഥിയായി ഹൗസിലേക്ക് പ്രവേശിച്ചാൽ ഏറ്റവും കൂടുതൽ പ്രയോ​ഗിക്കപ്പെടുന്ന സ്ട്രാറ്റജിയും ലവ് ട്രാക്കാണ്.

ബി​ഗ് ബോസ് സീസൺ ഒന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു പേളി എത്തിയത്. ‍ടോപ്പ് ഫൈവിൽ ഒരാളായി ശ്രീനിഷും ​ഗ്രാന്റ് ഫിനാലെ വരെ എത്തിയിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ഇരുവരും സീസൺ ആറിനും മത്സരാർത്ഥികൾ‌ക്കും ആശംസകൾ അറിയിച്ച് എത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ബി​ഗ് ബോസ് മത്സരത്തിൽ നിന്നും ഇറങ്ങിയശേഷം ആദ്യമായാണ് ഇരുവരും കുടുംബസമേതം എത്തി ബി​ഗ് ബോസ് ഷോയെ കുറിച്ച് സംസാരിക്കുന്നത്. വളരെ പ്രയാസമേറിയ ഷോയാണ് ബി​ഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബി​ഗ് ബോസ്. ഷോയിലേക്ക് പോകാൻ കാണിച്ച ധൈര്യത്തിനും പിടിച്ച് നിൽക്കുന്ന ധൈര്യത്തേയും ഞങ്ങൾ ബഹുമാനിക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ലിത്. ബി​ഗ് ബോസ് ഫസ്റ്റ് സീസണിലൂടെ ലൈഫ് കിട്ടിയ രണ്ട് പേരാണ് ഞങ്ങൾ.

Bigg Boss  Pearle Maaney

ജീവിതം മാറി മറിഞ്ഞ രണ്ടുപേരാണ്. ഫസ്റ്റ് എപ്പിസോഡിൽ പേര് ചോദിച്ചു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്ക് പേരിടുന്നു. എത്ര ​ഗെയിമെന്ന് പറഞ്ഞാലും നിങ്ങൾ നിങ്ങളായിട്ട് ഇരിക്കുക. അതിനെക്കാൾ ഉപരി നിങ്ങൾ നിങ്ങളുടെ ബെസ്റ്റ് ഷോയിൽ കൊടുക്കണം. എനിക്ക് അത് സാധിച്ചില്ല നിങ്ങൾക്ക് അത് സാധിക്കട്ടെ... എന്നാണ് പേളി പറഞ്ഞത്. എല്ലാവരും അടിപൊളിയായിട്ട് കളിക്കുക. കപ്പ് ആരെടുക്കണമെന്ന് ജനങ്ങൾ തീരുമാനിക്കും.

ബി​ഗ് ബോസ് സീസൺ ആറിന്റെ അമ്പതാം എപ്പിസോഡിന്റെ ഞങ്ങളുടെ എല്ലാവിധ ആശംസകളും എന്നാണ് ശ്രീനിഷ് അരവിന്ദ് പറഞ്ഞത്. ഇളയമകൾ നിറ്റാരയും പേളിക്കും ശ്രീനിഷിനുമൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. സകുടുംബം വീണ്ടും പേളിയെ കണ്ട സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. ബിഗ് ബോസ് ഏറ്റവും ഗുണം ചെയ്തിരിക്കുന്നത് ഇവർക്ക് രണ്ടുപേർക്കും മാത്രം, ആര് എന്തൊക്കെ ഡ്രാമ കളിച്ചാലും ഇവരുടെ അടുത്ത് എത്തില്ല.

ഇന്നും ഇവരുടെ ജീവിതം മറ്റുള്ളവർക്ക് നല്ല സന്ദേശം നൽകുന്നു. അല്ലാതെ ഷോ കാണിക്കാൻ വേണ്ടി മാത്രമാകരുത്, ബി​ഗ് ബോസ് കൊണ്ടുണ്ടായ ഒരേയൊരു ​ഗുണം പേളിഷാണ്. നിങ്ങളെ പോലെ നിങ്ങൾ മാത്രമെയുള്ളു. ആരൊക്കെ ഇങ്ങനെയാകാൻ ശ്രമിച്ചാലും പറ്റില്ല എന്നിങ്ങനെ നീളുന്നു ബി​ഗ് ബോസ് പ്രേക്ഷകരുടെ കമന്റുകൾ.

Read more about: bigg boss pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X