വിവാഹം കഴിക്കണം, നീ കഞ്ഞിയുണ്ടാക്കണം; ജാസ്മിന്‍ ബി കെയര്‍ഫുള്‍, വസന്തങ്ങളുടെ പവര്‍; കുറിപ്പ് വൈറല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ജാസ്മിന്‍ ജാഫറിന്റേത്. ഗെയിമിന്റെ തുടക്കം മുതല്‍ ഗബ്രിയുമായി ഒരുമിച്ച് കളിച്ചതാണ് ജാസ്മിന് വിനയായത്. കോംബോയായി കളിച്ചതോടെ ജാസ്മിനും ഗബ്രിക്കും ബിഗ് ബോസിനകത്തും പുറത്തും ഒരുപോലെയാണ് ഹേറ്റ് ഉണ്ടായത്.

ഒരു പരിധിവരെ ഉള്ള ഹേറ്റാണ് ഗബ്രിക്കെതിരെ ഉയര്‍ന്നിരുന്നെതങ്കില്‍ ജാസ്മിനെതിരെയാണ് വലിയ തരത്തിലുള്ള ക്യാംപയിന്‍ തന്നെ നടന്നത്. ഗബ്രിക്കൊപ്പം കളിച്ചത് മാത്രമല്ല, ഹൈജീന്‍ പ്രശ്‌നം ഉണ്ടായതും ജാസ്മിനെതിരെ നെഗറ്റീവ് വര്‍ധിക്കാനുള്ള കാരണമായി. ജാസ്മിനും ഗബ്രിയും ഒരുമിച്ച് ഇരിക്കുന്നതും ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതുമെല്ലാം ഒരു വിഭാഗം പ്രേക്ഷകരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

jasmine

മാത്രമല്ല, ജാസ്മിന്‍ ബിഗ് ബോസില്‍ വരുന്ന കാലത്ത് വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹം ഉറപ്പിച്ച ജാസ്മിന്‍ മറ്റൊരു പുരുഷനോട് കൂടുതല്‍ ഇടപഴകിയതാണ് ഒരു വിഭാഗം പ്രേക്ഷകരെ ചൊടിപ്പിച്ചത്. വിവാഹം ഉറപ്പിച്ച പയ്യനെ ജാസ്മിന്‍ ചതിച്ചുവെന്നുള്ള തരത്തിലുള്ള പ്രതികരണങ്ങളും പിന്നീട് ഉണ്ടായി.

എന്നാല്‍ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍ തുടങ്ങിയെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ഇത്രയും പ്രശ്‌നമുണ്ടായതുകൊണ്ട് തന്നെ ജാസ്മിന്‍ പുറത്തിറങ്ങി കഴിഞ്ഞാല്‍ എന്താവും അവസ്ഥയെന്നാണ് പലരും പങ്കുവെച്ച ആശങ്ക.

ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്. നാല്‍പത് വയസ് കഴിഞ്ഞ ആളുകളാണ് ജാസ്മിന്റെ ജീവിതം നിശ്ചയിക്കുന്നത്. അവള്‍ക്ക് ഇനിയുള്ള ജീവിതം എന്തായിരിക്കും? വിവാഹം കഴിക്കാന്‍ കഴിയുമോ എന്നൊക്കെ ആശങ്ക അവര്‍ക്കാണ്. ഇത്തരത്തിലുള്ള വസന്തങ്ങളുടെ പവര്‍ എന്താണെന്ന് ഫേസ്ബുക്കില്‍ ഇനിയും ആളുകള്‍ കാണാന്‍ പോകുന്നതേയുള്ളു എന്നും പോസ്റ്റില്‍ പറയുന്നു.

'40 വയസ്സ് കഴിഞ്ഞവരുടെ ചിന്താഗതിയില്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്ന കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയുകയുണ്ടായി..... ദൈവമേ ഈ ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും... അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ. നമ്മുടെ സംസ്‌കാരത്തിനും അഭിവൃദ്ധിക്കും ചേര്‍ന്ന പ്രവര്‍ത്തിയാണ് ആ കുട്ടി ചെയ്യുന്നത് മോളെ നീ ജീവിക്കേണ്ടത് ഇങ്ങനെയൊന്നുമല്ല,' പോസ്റ്റില്‍ പറയുന്നു.

jasmine

ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്ന ഇടക്ക് നീ വിവാഹം കഴിക്കണം... എന്നിട്ട് പകുതിക്ക് വെച്ച് ഡ്രോപ്പ് ഔട്ട് ചെയ്യണം... എന്നിട്ട് അടുക്കളയില്‍ ആയിരിക്കണം നിന്റെ ബാക്കിയുള്ള ജീവിതം. കുര്യാപ്പിള പണിക്കു പോകും... നീ കഞ്ഞിയും പലഹാരവും ഉണ്ടാക്കണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇത്തവണ നന്ദിനി ഓപ്പോളിനും വസന്തര കുഞ്ഞമ്മക്കും വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടിയിട്ടില്ല....

സര്‍ക്കാര്‍ തരുമോ എന്ന് അറിയില്ല എങ്ങാനും കിട്ടിയാല്‍ ജിയോ യുടെ 149 രൂപയുടെ റീചാര്‍ജ് ഒരു ദിവസം ഒരു ജി ബി തീരുന്നതുവരെ കുത്തിയിരുന്ന് നിന്നെ ഞങ്ങള്‍ ഗ്രേഡ് ചെയ്യും ...വസന്തത്തിന്റെ പവര്‍ എന്താണെന്ന് ഫേസ്ബുക്കില്‍ ഒന്നും കാണാന്‍ പോകുന്നതേയുള്ളൂ... വിരല്‍ത്തുമ്പില്‍ വസന്ത ലോകം ഇവിടെ അണിനിരക്കും... ജാസ്മിന്‍ ബി കെയര്‍ഫുള്‍... എന്നും ജാസ്മിനെ ഡീഗ്രേഡ് ചെയ്യുന്നവരെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റില്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X