കാണുന്ന ആളിന് അനുസരിച്ച് ബിഗ് ബോസ് ഷോ നിര്‍വചിക്കാനാവും! നാല് മത്സരരീതികള്‍ ഇങ്ങനെയാണ്- വൈറല്‍ കുറിപ്പ്

കുറച്ച് മത്സരാര്‍ഥികളെ ഒരു വീടിനകത്ത് നൂറ് ദിവസങ്ങളോളം അടച്ച് ഇടുന്നു. അവര്‍ അതിനകത്ത് കിടന്ന് വഴക്ക് കൂടുന്നതാണ് ബിഗ് ബോസ് ഷോ എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളവരുണ്ടാവും. സത്യത്തില്‍ ഇത് പലതരത്തില്‍ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യാന്‍ പറ്റുന്നൊരു ഷോ യാണ്. നിലവില്‍ നടക്കുന്ന ഷോ യെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് എന്ന ഗെയിം ഷോ യേ കാണുന്ന ആള്‍ക്കാര്‍ക്ക് അനുസരിച്ചു നിര്‍വചിക്കാന്‍ പറ്റുമെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. നാല് രീതികളിലുള്ള ഗെയിം രീതിയെ കുറിച്ച് സംസാരിച്ച് കൊണ്ടാണ് ഏത് ടൈപ്പ് പ്രേക്ഷകനും ആകര്‍ഷിക്കാന്‍ പറ്റുന്നൊരു ഷോ ആണിതെന്ന് പറയുന്നത്.

jasmine-Ansiba

1. മൈന്‍ഡ് ഗെയിം
2. പേഴ്‌സണാലിറ്റി ഗെയിം
3. ടോക്‌സിക് ഗെയിം
4. ഫിസിക്കല്‍ ഗെയിം

തുടങ്ങി ഏത് ടൈപ് പ്രേക്ഷകനു വേണ്ടതും ഇതില്‍ ഉണ്ടാകും. അന്‍സിബ എന്ന മത്സരാര്‍ഥിയെ കുറച്ചു ഡേയ്സായി നേരിടുന്നത് കടുത്ത സോഷ്യല്‍ മീഡിയ ആക്രമണം ആണ്, അവരെ വിഷം ഉള്ള സ്ത്രീ ആയി ചിത്രീകരിക്കാന്‍ ഉള്ള മത്സരം. അതിന്റ കാരണം ആണ് കോമഡി.

അന്‍സിബയ്ക്ക് ഇപ്പോള്‍ കിട്ടുന്ന പ്രേക്ഷക പിന്തുണ അവരുടെ പേഴ്‌സണാലിറ്റി കണ്ടിട്ടാണ്. അന്‍സിബ ശബ്ദം കുറച്ചു പറയുന്ന പല അഭിപ്രായങ്ങളും പുറത്ത് പ്രേക്ഷകരെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ട്. എന്തിനു അധികം അന്‍സിബ പവര്‍ ടീമിനെ മുഴുവന്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്തു എന്ന് ശത്രുക്കള്‍ വരെ പറയുന്നു.

ഇങ്ങനെ പേഴ്‌സണാലിറ്റി കൊണ്ട് അന്‍സിബ എതിരാളി ആകുന്നത്. അത് തീരെ ഇല്ലാത്തത് ജാസ്മിനാണ്. ഇപ്പോള്‍ അന്‍സിബയെ ഏറ്റവും അധികം ഡീഗ്രേഡ് ചെയ്യുന്നതും ജാസ്മിന്‍ ഫാന്‍സ് ആണ്. അതില്‍ അവര്‍ കണ്ടെത്തിയ ഒരു റീസണ്‍ ഇതാണ്.

1. എല്ലാം മനസ്സില്‍ വെക്കാതെ വിളിച്ചു പറയുന്ന ആള് ആണ് ഏറ്റവും നല്ല വ്യക്തി, അത് ജാസ്മിന്‍ ആണ്, അന്‍സിബ മനസ്സില്‍ കൊണ്ട് നടക്കുന്ന ആള് ആണ് അത് കൊണ്ട് വിഷം ആണ്. മനസിലാക്കുക, മനസ്സില്‍ വെക്കാതെ തുറന്നു പറയുന്ന വ്യക്തിയ്ക്ക് മറ്റുള്ളവര്‍ എന്ത് വിചാരിച്ചാലും സാരമില്ല. അവര്‍ എത്ര ഹേര്‍ട്ട് ആയാലും സാരമില്ല എനിക്കിത് പറഞ്ഞെ പറ്റൂ എന്ന ആറ്റിട്യൂട് ആണ്.

jasmine-Ansiba

പക്ഷേ ആ തുറന്നു പറച്ചില്‍ ഓപ്പോസിറ്റ് ഉള്ള ആള്‍ക്ക് മനസിലാകാന്‍ ആകണം അല്ലാതെ സ്വന്തം വിവരക്കേട് വിളമ്പനോ തോന്ന്യാസം പറയാനോ ആകരുത്. പറയുന്നത് എല്ലാം വിവരക്കേടും അത് പറയാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നിലവാരം ഇല്ലാത്തതും ആകുമ്പോ ആ വ്യക്തിയെ ജഡ്ജ് ചെയ്യും. അവിടെ തുറന്നു പറഞ്ഞു അത് കൊണ്ട് നല്ല വ്യക്തി എന്നല്ല, എത്രത്തോളം മോശം ആയാണ് സ്വന്തം വ്യക്തിത്വം അവതരിപ്പിക്കുന്നത് എന്നാ നോക്കുന്നത്.

നല്ല ഭാഷയില്‍ മിതമായ ശബ്ദത്തില്‍ ആലോചിച്ചു സമയം എടുത്ത് പറയുന്നവര്‍ എങ്ങനെ മോശക്കാരാകും. അവര്‍ കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിക്കുന്നു അതില്‍ എത്രത്തോളം സത്യം ഉണ്ടെന്നു നോക്കി വിലയിരുത്തും. കവല ചട്ടമ്പികളുടെ ഭാഷയും വിവേകം ഉള്ള ആളുടെ ഭാഷയും ഒരു പോലെ ആണോ.

'കൈ വിട്ട ആയുധവും വാ വിട്ട വാക്കും' ഒരു പോലെ അപകടം ആണ്. സ്വയം നിയന്ത്രിക്കാന്‍ കഴിവില്ലെങ്കില്‍ അത് കഴിവ്‌കേട് തന്നെ ആണ്. അന്‍സിബയ്ക്ക് ഉള്ളതും ജാസ്മിന് ഒട്ടും ഇല്ലാത്തതും ആ നിയന്ത്രണം ആണ്. സൗന്ദര്യം പുറമെ മാത്രം അല്ല അകമേയും വേണം

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X