'മാറ്റങ്ങള്‍ തിരിച്ചറിയാതെ കല്ലെറിയുന്നവര്‍, കണ്ണടച്ച് പിടിക്കുന്നു; ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ്'
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ അതിന്റെ ഏറ്റവും അവസാന ഘട്ടങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് ജാസ്മിന്റേത്. തുടക്ക കാലത്ത് ചര്‍ച്ചയായ വൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നം, ഗബ്രിയുമൊത്തുള്ള കോംബോ ഗെയിം, തുടങ്ങി വീക്കെന്‍ഡ് എപിസോഡുകളില്‍ അടക്കം ജാസ്മിന് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.
ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ സംഭവങ്ങളാണ് ബിഗ് ബോസിനകത്തും നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് ജാസ്മിന്‍ ഇത്രയും വരെ എത്തിയതെന്ന് പറയുകയാണ് ഒരു പ്രേക്ഷക.

ജാസ്മിനെതിരെ എന്തൊക്കെ നഗറ്റീവുകള്‍ പറയുമ്പോഴും ഗബ്രി പുറത്തായതും പുറത്ത് തനിക്കുണ്ടായേക്കാവുന്ന എല്ലാ തരം പ്രശ്‌നങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ജാസ്മിന്‍ എത്തുന്നതെന്നും പ്രേക്ഷക പറയുന്നു. തന്റെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മാറാനുള്ള മാനസിക പക്വത ജാസ്മിന്റെ പ്ലസ് പോയിന്റ് ആണെന്നും കുറിപ്പില്‍ പറയുന്നു.
'വീക്കെന്‍ഡ് എപ്പിസോഡുകളില്‍ ലാലേട്ടന്റെ ഒരു ചെറിയ വിമര്‍ശനം പോലും താങ്ങാതെ വീടിനു വെളിയില്‍ അതുകൊണ്ടുണ്ടായേക്കാവുന്ന നെഗറ്റിവിറ്റിയെ പേടിച്ചു പുറത്തേക്ക് ഓടിയ പലരേക്കാളും ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ചു ഒരു ഗെയിം വരുമ്പോള്‍ തന്റെ അടക്കാനാവാത്ത സങ്കടങ്ങള്‍ മറന്ന് റീ ചാര്‍ജ് ആവുന്ന ഇമേജ് കോണ്‍ഷ്യസ് അല്ലാത്ത ജാസ്മിനെ കാണുമ്പോള്‍ മനസ്സില്‍ തോന്നിയത് ഇതാണ്; ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും,' കുറിപ്പില്‍ പറയുന്നു.
ജാസ്മിനില്‍ ഒരു പ്രേക്ഷകയെന്ന നിലയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റ് , ടാസ്‌കിനെ ആ രീതിയില്‍ കണ്ട് അതില്ലാത്തപ്പോള്‍ തന്നോട് എത്ര വഴക്കിട്ട ആക്ഷേപിച്ച ആളായിരുന്നെങ്കില്‍ കൂടി അവരോട് ആവശ്യഘട്ടങ്ങളില്‍ കാണിക്കുന്ന സഹാനുഭൂതി, മനുഷ്യത്വം, എത്ര പൊടിഞ്ഞു പോയ അവസ്ഥയിലും ബൗണ്‍സ് ബാക്ക് ചെയ്യാനുള്ള ആത്മവീര്യവും, തന്റെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മാറാനുള്ള മാനസിക പക്വതയുമാണ്.

അവളെന്നെ ഗെയിമറിനെ കാണാത്ത (കണ്ണടച്ച് പിടിച്ചിരിക്കുകയാണ് , പിന്നെന്തു ചെയ്യാന്‍ !) അവളുടെ മാറ്റങ്ങള്‍ അറിഞ്ഞിട്ടും അംഗീകരിക്കാന്‍ തയ്യാറാത്തവര്‍ ഇപ്പോഴും അവളെ കല്ലെറിയുന്നുണ്ട്. അതിന്റെ പിന്നില്‍ ഈ 23 വയസ്സില്‍ ജാസ്മിനെന്ന വ്യക്തി കാണിച്ച പക്വതയും ആത്മ വീര്യവും വീട്ടുകാര്‍ക്ക് വേണ്ടി ഈ ചെറിയ പ്രായത്തിലും നെടും തൂണായി മാറിയതും തങ്ങളെക്കൊണ്ട് സാധിക്കുന്നില്ലല്ലോ എന്ന ആത്മരോഷവും അസൂയയുമാവും, അല്ലെങ്കില്‍ മാറ്റാരോടെങ്കിലുമുള്ള അന്ധമായ ആരാധനയാവാം.
ജാസ്മിന് കപ്പ് കിട്ടുമോ എന്നറിയില്ല , കാരണം അവള്‍ക്കെതിരെ വെറുപ്പിന്റെ വിത്ത് പാകാന്‍ സൈബറിടങ്ങളില്‍ പലരും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പക്ഷേ, തലച്ചോറ് പണയപ്പെടുത്താത്ത ഈ ഷോ ഒരു ഗെയിം ആയി കാണുന്ന എതൊരു പ്രേക്ഷകനെ സംബന്ധിച്ചും ഈ സീസണില്‍ വേറെ ഒരു കോണ്ടസ്റ്റന്റിനും അവള്‍ക്കൊപ്പം നില്‍ക്കാനായിട്ടില്ല; അതുകൊണ്ട് തന്നെ മത്സരം ജാസ്മിന്‍ ഹേറ്റേഴ്സ് വേഴ്‌സസ് സപ്പോര്‍ട്ടേഴ്‌സ് ആണ്. അന്തിമ വിധി എന്തായാലും ജാസ്മിന്‍ നീയാണ് യഥാര്‍ത്ഥ വിജയി എന്നും പോസ്റ്റില്‍ പറയുന്നു.


Click it and Unblock the Notifications