'ശിക്കാരി ശംഭുവിനെപ്പോലൊരു ക്യാരക്ടറാണ് ജിന്റോ, ബിഗ് ബോസിന് പറ്റിയ ഗെയിമറല്ല, പുള്ളി ഗെയിം കളിക്കുന്നില്ല'
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ബിഗ് ബോസ് സീസൺ മൂന്നിൽ ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ട് വ്യക്തികളാണെങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്‌ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ബിഗ് ബോസ് വീട്ടിൽ അധികം നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരറായി പിന്നീട് മാറാൻ ദമ്പതികൾക്ക് കഴിഞ്ഞു. ഇപ്പോഴിതാ ഫിറോസ് സീസൺ ആറിലെ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സെല്ലുലോയ്ഡ് മാഗസീൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സീസൺ ആറിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ജിന്റോയുടെയും ജാസ്മിന്റെയും ഗെയിമിനെ കുറിച്ച് തനിക്ക് തോന്നിയ കാര്യങ്ങളും ഫിറോസ് പറഞ്ഞു.

ശിക്കാരി ശംഭുവിനെപ്പോലൊരു ക്യാരക്ടറാണ് ജിന്റോയെന്നും ബിഗ് ബോസിന് പറ്റിയ ഗെയിമറല്ലെന്നും ഫിറോസ് പറയുന്നു. 'ബാല മാസികകളിൽ ശിക്കാരി ശംഭു എന്നൊരു ക്യാരക്ടറുണ്ട്. നമുക്ക് എല്ലാം പുള്ളിയെ വളരെ ഇഷ്ടമാണ്. പുള്ളി ഒന്നും തന്നെ ചെയ്യുന്നില്ല. പക്ഷെ എല്ലാത്തിന്റെയും ക്രെഡിറ്റ് അവസാനം പുള്ളിക്ക് വരും. അത്തരത്തിൽ ഒരു ക്യാരക്ടറാണ് ജിന്റോ. എനിക്ക് ജിന്റോയെ യഥാർത്ഥത്തിൽ ഇഷ്ടമാണ്.'
'സൈസേയുള്ളു... ആൾ വളരെ ശുദ്ധനാണ്. പുള്ളി അറിയാതെ തന്നെ ഹൗസിൽ ഒരു ഗെയിം നടക്കുന്നുണ്ട്. ചിന്തിച്ച് കണക്ക് കൂട്ടി ഒരാളെ തോൽപ്പിക്കണം എന്നതൊന്നും പുള്ളിക്ക് അറിയില്ല. പക്ഷെ എന്തൊക്കെ ലക്കും മറ്റും സംഭവിച്ച് പുള്ളിയെ നമ്മൾ ഇഷ്ടപ്പെടുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ബിഗ് ബോസിന് പറ്റിയ ഒരു ഗെയിമറല്ല ജിന്റോ. പുള്ളി ഗെയിം കളിക്കുന്നില്ല.'
'സംസാരിച്ച് വിജയിക്കാനോ ബുദ്ധിപരമായ കാര്യം കൊടുത്താലോ പുള്ളിക്ക് ചെയ്യാൻ പറ്റില്ല. ജാസ്മിന് നന്നായി സംസാരിക്കാനും ബുദ്ധിപരമായി ചിന്തിക്കാനും കഴിവുണ്ട്. പക്ഷെ പ്രണയത്തിൽ പാളിപ്പോയി. പ്രണയം സ്ട്രാറ്റജി എടുത്തതുകൊണ്ട് ജാസ്മിന് ഹൗസിൽ തോൽവി സംഭവിച്ചു. എന്തൊരു വൃത്തികെട്ട ഗെയിമാണ് ജാസ്മിന്റേത്. അതുകൊണ്ടാണ് നമ്മൾ വെറുക്കുന്നത്. അവരുടെ പ്രണയത്തിന് ഒരു സൗന്ദര്യമില്ലായിരുന്നു.'
'അതുണ്ടായിരുന്നുവെങ്കിൽ ജാസ്മിനും ഗബ്രിയും കല്യാണം കഴിച്ചില്ലേലും പ്രശ്നമാകില്ലായിരുന്നു. ഒരു ദിവസം കൊണ്ട് പെണ്ണ് ആണുമായി കണക്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ജാസ്മിൻ പറഞ്ഞത് വിശ്വസിക്കാൻ പറ്റില്ല. പിന്നെ ഇരുവരും പ്രണയമാണെന്ന് സമ്മതിക്കുന്നുമില്ല. പിന്നെ എന്തും നേരിടാൻ കഴിവുള്ള കുട്ടിയാണ് ജാസ്മിൻ. ഗബ്രി ഒരു കുറുക്കനാണ്.'

'എലിമിനേറ്റായി പോയി ലാൽ സാറിന്റെ അടുത്ത് നിന്നപ്പോൾ ഒരിക്കൽ പോലും ഗബ്രി ജാസ്മിന്റെ പേര് പറയുകയോ അവൾക്ക് പ്രിഫറൻസ് കൊടുക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല എന്റെ ഗെയിം ഹൗസിൽ ഉപേക്ഷിച്ചുവെന്ന് പറയുകയും ചെയ്തു. അതിൽ നിന്ന് തന്നെ ഹൗസിൽ ഗബ്രി ചെയ്തത് എല്ലാം അവന്റെ ഗെയിമാണെന്ന് മനസിലാക്കിക്കൂടെ.'
'വൈൽഡ് കാർഡുകളിൽ അൽപ്പമെങ്കിലും ഗെയിം കളിച്ചിട്ടുള്ളത് സിബിനാണ്. പിന്നെ നന്ദനയും', എന്നാണ് ഫിറോസ് പറഞ്ഞത്. അതേസമയം ഹൗസിൽ ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായുള്ള ഗെയിമുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അഞ്ച് ടാസ്ക്കുകൾ പൂർത്തിയായപ്പോൾ ആറ് പോയിന്റാണ് ജിന്റോ നേടിയത്. പതിനൊന്ന് പോയിന്റുകളുമായി അഭിഷേക് ശ്രീകുമാറാണ് ഒന്നാം സ്ഥാനത്ത്.
സ്ത്രീകളിൽ ജാസ്മിൻ മാത്രമാണ് പോയിന്റുകൾ നേടിയത്. പത്തോളം ടാസ്ക്കുകൾ ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി നടക്കും. അവയെല്ലാം പൂർത്തിയാകുമ്പോൾ ആരാണോ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നത് അവർക്കായിരിക്കും ടിക്കറ്റ് ടു ഫിനാലെ ലഭിക്കുക. അഭിഷേക്, ജിന്റോ, അർജുൻ, സായ് എന്നിവർ തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.


Click it and Unblock the Notifications