'അവരവർ കഴിച്ച പാത്രം പോലും ഹൗസിൽ ആരും സ്വന്തമായി കഴുകാറില്ലേ?'; ​ഗബ്രിയെ ഒറ്റ ഡയലോ​ഗിലൂടെ അടിച്ചിരുത്തി പൂജ!

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള മുഖങ്ങളില്‍ ഒന്നാണ് അവതാരകയായ പൂജ കൃഷ്ണയുടേത്. സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി അഭിമുഖങ്ങളാണ് പൂജയെ സോഷ്യൽമീഡിയ ഉപഭോക്താക്കൾക്കിടയിൽ പ്രശസ്തയാക്കിയത്. അതിഥികളോട് എപ്പോഴും പോസിറ്റീവായും ഊര്‍ജ്ജത്തോടെയും സംസാരിക്കാറുള്ള പൂജ ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിൽ കയറി കഴിഞ്ഞു. അവതാരകയായാണ് തന്നെ മിക്കവരും അറിയുന്നതെങ്കിലും ഒരു നടിയും നര്‍ത്തകിയും കൂടിയാണ് താനെന്ന് പൂജ സ്വയം പരിചയപ്പെടുത്തി മറ്റുള്ള മത്സരാർത്ഥികളോടായി പറഞ്ഞിരുന്നു.

ആളുകളോട് സംസാരിക്കുകയും അവരെ ചിരിപ്പിക്കുകയും എനിക്ക് ഏറെ ഇഷ്ടമാണ്. അതാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതും. വൃത്തിയുടെ കാര്യത്തില്‍ കുറച്ച് കാര്‍ക്കശ്യക്കാരിയാണ് ഞാന്‍. അതുപോലെ ആളുകള്‍ എന്നെ തെറ്റിദ്ധരിച്ചിട്ട് സംസാരിക്കുമ്പോഴും എനിക്ക് അസ്വസ്ഥത തോന്നാറുണ്ട് എന്നാണ് ഇൻട്രൊഡക്ഷൻ എപ്പിസോഡിൽ പൂജ പറഞ്ഞത്.

Pooja Krishna Gabri

പൂജയ്ക്കൊപ്പം സീക്രട്ട് ഏജന്റ് അടക്കം അഞ്ചുപേർ കൂടി ഹൗസിലേക്ക് കയറിയിരുന്നു. അതുകൊണ്ട് തന്നെ പൂജയിൽ വലിയ പ്രതീക്ഷയൊന്നും പ്രേക്ഷകർക്കുണ്ടായിരുന്നില്ല. എന്നാൽ ആ പ്രതീക്ഷകളെല്ലാം തെറ്റിച്ച് മികച്ച പ്രകടനം തന്നെയാണ് ഹൗസിൽ പൂജ കാഴ്ചവെക്കുന്നത്. ആദ്യം നന്ദനയുമായി വാക്കുതർക്കമുണ്ടായപ്പോൾ തന്റെ ഭാ​ഗം കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാനും എതിർത്ത് നിൽക്കാനും പൂജയ്ക്ക് സാധിച്ചു.

പൂജയ്ക്കുള്ളിലും ഒരു മികച്ച ​ഗെയിമറുണ്ടെന്ന് പ്രേക്ഷകർ തന്നെ സമ്മതിക്കുന്ന മറ്റൊരു കാര്യം കൂടി കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിൽ നടന്നു. പവർ ടീം അധികാരമുപയോ​ഗിച്ച് കത്തി കയറിയ ​ഗബ്രിയെ കൃത്യമായ കാര്യങ്ങൾ പറഞ്ഞ് പൂജ അടിച്ചിരുത്തി. ഹൗസിലെ പാത്രങ്ങൾ എല്ലാം കഴുകുന്നത് ഓരോ ആഴ്ചയും ഓരോ ടീമുകളാണ്.

അതിൽ‌ അവനവൻ കഴിച്ച പാത്രങ്ങൾ പോലും സ്വന്തമായി കഴുകാതെ അതും വെസൽ ടീമിനെ ഏൽപ്പിക്കുന്നതിനെ‌യാണ് പൂജ ചോ​ദ്യം ചെയ്തത്. പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെ ​ഗിവ് റെസ്പെക്ട് ടേക്ക് റെസ്പെക്ട് എന്ന് നിങ്ങൾ പറഞ്ഞില്ലേ..? അങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങൾ കഴിച്ച മാത്രം മറ്റൊരാളെ കൊണ്ട് കഴുകിപ്പിക്കുന്നത് എങ്ങനെയാണ് റെസ്പെക്ടിന്റെ ഭാ​ഗമാകുന്നത് എന്നാണ് ​ഗബ്രി അടക്കമുള്ള പവർ ടീമിനോട് പൂജ ചോ​ദിച്ചത്.

അതിന് ആദ്യം മറുപടി നൽകിയത് ​ഗബ്രിയായിരുന്നു. പാത്രം കഴുകുക എന്നത് റെസ്പെക്ടുമായി ബന്ധപ്പട്ടുള്ള കാര്യമല്ല. കാരണം പാത്രം കഴുകുക എന്നത് ഒരിക്കലും ഒരു മോശം കാര്യമല്ലെന്നാണ് ​ഗബ്രി മറുപടിയായി പറഞ്ഞത്. അതിന് പൂജ ഒരു മറുചോദ്യമാണ് ചോദിച്ചത്. നിങ്ങളുടെ ഡ്രെസ് നിങ്ങൾ തന്നെയല്ലേ കഴുകുന്നത്.

Pooja Krishna Gabri

അതുപോലെ നമ്മൾ കഴിക്കുന്ന പാത്രം നമ്മൾ കഴുകുക എന്നുള്ളത് ബേസിക്കായി എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ റെസ്പെക്ട് കൊടുത്തുകൊണ്ടാണ് പാത്രം കഴുകാൻ പറയുന്നത് എന്ന് പറയുന്നതിലെ ലോജിക്ക് മനസിലാവുന്നില്ലെന്നാണ് പൂജ പറഞ്ഞത്. സംഭവം കയ്യിൽ നിന്നും പോയേക്കുമെന്ന് മനസിലായതോടെ ​ഗബ്രിയെ സംസാരിക്കാൻ വിടാതെ ഉടൻ തന്നെ അപ്സര കയറി ഇടപെട്ടു. പൂജ... നമ്മൾ പവർ ടീമാണ്... അതുകൊണ്ട് ഞങ്ങളുടെ ഓഡറാണ് പാത്രം കഴുകുക എന്നത് എന്നതായിരുന്നു അപ്സരയുടെ മറുപടി.

ഓഡറാണെങ്കിൽ അങ്ങനെ പറയണം. അല്ലാതെ ഞങ്ങൾ റെസ്പെക്ട് ചെയ്യുന്നുവെന്നൊന്നും പറയേണ്ട കാര്യമില്ലെന്നാണ് പൂജ മറുപടിയായി അപ്സരയോട് പറഞ്ഞത്. വീഡിയോ വൈറലായതോടെ ഹൗസിലെ അം​ഗങ്ങൾ അവരവർ കഴിച്ച പാത്രം പോലും ആരും സ്വന്തമായി കഴുകാറില്ലേ? എന്ന ചോദ്യമാണ് പ്രേക്ഷകർക്ക് ആദ്യം വന്നത്.

ഹോട്ടൽ ജോലിക്കാർ മാത്രം പാത്രം കഴുകും അല്ലാതെ അവനവൻ കഴിച്ചത് അവനവൻ കഴുകുക ഏത് പവർ ടീമായാലും, പൂജയുടെ ചോദ്യം കലക്കി, പൂജ ഇതുപോലെ പോയാൽ കപ്പ് ചിലപ്പോൾ കൊണ്ട് പോവാൻ സാധ്യതയുണ്ട് എന്നിങ്ങനെ എല്ലാമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X