'കൺഫ്യൂസ്ഡ് റിലേഷൻഷിപ്പിന്റെ ഈ കാലഘട്ടത്തിൽ ഞാൻ നിന്നോട് പറയുന്നു ലവ് ഈസ് ഹോം'; പൂജ കൃഷ്ണ കുറിച്ചത്
ബിഗ് ബോസ് മലയാളം സീസണിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ വന്നതിൽ ഏറ്റവും മികച്ച വൈൽഡ് കാർഡുകളിൽ ഒന്നായിരുന്നു അവതാരകയും ഡാൻസറുമായ പൂജ കൃഷ്ണയുടേത്. സീസൺ ആറ് വ്യക്തമായും കൃത്യമായും മനസിലാക്കിയാണ് പൂജ ഹൗസിനുള്ളിലേക്ക് എത്തിയതെന്ന് ഹൗസിൽ കയറി ഒന്നാം ദിവസം മുതലുള്ള പൂജയുടെ പ്രകടനത്തിൽ നിന്നും പ്രേക്ഷകർക്ക് മനസിലായിരുന്നു. പൂജയാണ് വൈൽഡ് കാർഡുകളിൽ ഒരാളെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.
ക്യൂട്ട്നെസ് കാണിച്ച് ഇരിക്കാനെ സാധ്യതയുള്ളുവെന്നൊക്കെയാണ് പ്രേക്ഷകർ കുറിച്ചത്. പക്ഷെ എല്ലാ മുൻവിധികളും തകിടം മറിച്ച് മികച്ച പ്രകടനം പൂജ കാഴ്ചവെച്ചു. പക്ഷെ അധിക ദിവസം ഹൗസിൽ തുടരാൻ പൂജയ്ക്കായില്ല. ആരോഗ്യപരമായ കാരണങ്ങളാൽ പൂജ മത്സരത്തിൽ നിന്നും പിന്മാറി. ഡിസ്ക്കിന് വേദന വന്നതിനാലാണ് പൂജ മത്സരത്തിൽ നിന്നും പിന്മാറിയത്.

വീക്കെന്റ് എപ്പിസോഡിൽ ബിഗ് ബോസ് നൽകിയ ഫിസിക്കൽ ടാസ്ക്കിൽ പങ്കെടുത്തശേഷമാണ് പൂജയ്ക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായത്. ഡിസ്ക്കിന് വേദന വന്നതിനെ തുടർന്ന് ബെഡ്ഡിൽ നിന്നും അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു പൂജ. ബിഗ് ബോസ് ടീം സ്ട്രക്ചറുമായി ഹൗസിലേക്ക് എത്തിയാണ് പൂജയെ ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് പൂജ കേരളത്തിലേക്ക് തിരികെ എത്തിയത്.
മത്സരത്തിൽ നിന്നും പുറത്തായശേഷം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ പൂജ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഖിൽ എന്ന വ്യക്തിയുമായി പ്രണയത്തിലാണ് പൂജ. ബിബിഷോ ക്വിറ്റ് ചെയ്യേണ്ടി വരുമെന്ന് മനസിലായപ്പോൾ തന്റെ പങ്കാളിക്ക് കൊടുത്ത വാക്ക് പാലിക്കാൻ പറ്റിയില്ലല്ലോയെന്ന് പറഞ്ഞാണ് പൂജ ഏറെയും കരഞ്ഞത്.
ഇപ്പോഴിതാ അഖിലിനോട് തനിക്കുള്ള പ്രണയം എത്രത്തോളം ആഴമേറിയതാണെന്ന് വ്യക്തമാക്കിയുള്ളതാണ് പൂജയുടെ കുറിപ്പ്. കൺഫ്യൂസ്ഡ് റിലേഷൻഷിപ്പിന്റെ ഈ കാലഘട്ടത്തിൽ ഞങ്ങൾ ഒറ്റയ്ക്ക് നിൽക്കുന്നു. പ്രണയം എന്നതിനെ വ്യാജമാക്കിയും കൃത്രിമമാക്കിയും കാണിക്കുകയും ചെയ്യുന്ന ആളുകൾക്കിടയിൽ പ്രണയം എന്താണെന്ന് ഞാൻ നിന്നോട് പറയുന്നു... ലവ് ഈസ് ഹോം... എന്നാണ് തന്റെ പങ്കാളിയെ ടാഗ് ചെയ്ത് പ്രണയാർദ്രമായ ചിത്രത്തിനൊപ്പം പൂജ കുറിച്ചത്. അഖിലിനൊപ്പമുള്ള റൊമാന്റിക്ക് ചിത്രങ്ങളും പൂജ കൃഷ്ണ പങ്കിട്ടു.
ബിഗ് ബോസ് ഹൗസിൽ ലവ് ട്രാക്ക് പിടിച്ച് പുറത്ത് താനുമായി വിവാഹം ഉറപ്പിച്ച് വെച്ച വ്യക്തിയെ വേദനിപ്പിച്ച് ഗെയിം കളിച്ച ജാസ്മിൻ പൂജയേയും നോറയേയും കണ്ട് പഠിക്കണമെന്നാണ് പ്രേക്ഷകർക്ക് കുറിക്കുന്നത്. അഫ്സൽ എന്ന വ്യക്തിയുമായി വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ജാസ്മിൻ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.

എന്നാൽ ഗബ്രിയുമായി പ്രണയത്തിലായശേഷം പുറത്തുള്ള തന്റെ ഭാവിവരനെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് ജാസ്മിൻ പുറത്തെടുത്തത്. അതോടെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ ആ ബന്ധത്തിൽ നിന്നും പിന്മാറി.
നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.


Click it and Unblock the Notifications