തനിക്ക് സംഭവിച്ചത് ഇതാണ്, ഇനി ബിഗ് ബോസിലേക്ക് മടങ്ങാനാവില്ല; കാരണം പൂജ കൃഷ്ണ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശോജ്വലമായി മുന്നോട്ട് പോകുന്നതിന്റെ ഇടയിലാണ് അപ്രതീക്ഷിതമായി രണ്ട് മത്സരാര്‍ത്ഥികള്‍ വീട് വിട്ട് പുറത്തേക്ക് പോയത്. സിബിനും പൂജാ കൃഷ്ണയുമാണ് പോയത്. സിബിന്‍ ഇടയ്ക്ക് മാനസികമായി വളരെയധികം തളര്‍ന്ന് പോവുകയും തനിക്ക് വീട്ടില്‍ നിന്ന് പുറത്ത് പോകണമെന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ഡോക്ടറുമായി സംസാരിച്ച ശേഷം ഓക്കെയായിരുന്ന സിബിന്‍ പുറത്തുപോയതിന് കാരണം പിന്നീട് പറയാമെന്നാണ് പറഞ്ഞത്. ഇതേ സമയം തന്നെയാണ് പൂജ കൃഷ്ണ നടുവിന്റെ ഡിസ്‌കിന് പ്രശ്്‌നം വന്നതിന് പിന്നാലെ പുറത്തുപോയത്. ഇപ്പോഴിതാ ബിഗ്‌ബോസില്‍ തനിക്ക് സംഭവിച്ചത് എന്താണെന്നും തിരിച്ചു കയറാന്‍ കഴിയാത്തതിനെക്കുറിച്ചും വിശദീകരിക്കുകയാണ് പൂജ ഒരു യൂട്യൂബ് വീഡിയോയിലുടെ.

pooja

തനിക്ക് ഡിസ്‌കിന് ആദ്യമേ പ്രശ്‌നമുണ്ടായിരുന്നു. ആയുര്‍വേദ ട്രീറ്റ്‌മെന്റ് ഒക്കെ എടുത്തിട്ട് എനിക്ക് കുറേ കാലം ആ പ്രശ്‌നം ഉണ്ടായിരുന്നില്ല. ബിഗ് ബോസ് ഹൗസിലെത്തുമ്പോള്‍ ഒരുപാട് നേരം റെസ്റ്റ് ചെയ്യാന്‍ ഉള്ള സമയം ഇല്ലല്ലോ. പുറത്ത് അഭിമുഖങ്ങള്‍ ഒക്കെയായിരുന്നല്ലോ ചെയ്തിരുന്നത്. പക്ഷെ ഇത്ര ഫിസിക്കലായി വര്‍ക്കുകള്‍ ചെയ്യേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് പൂജ വീഡിയോയില്‍ പറഞ്ഞു.

'മാത്രമല്ല, ഞാന്‍ കുറച്ച് ഓവര്‍ വെയിറ്റുമാണ്. ഇത് രണ്ടും കൂടിയാണ് എനിക്ക് പ്രശ്‌നം വന്നത്. ലാലേട്ടന്റെ എപിസോഡില്‍ ടാസ്‌ക് കൂടി ചെയ്യേണ്ടി വന്നപ്പോള്‍ പെട്ടെന്ന് കുനിഞ്ഞ് എടുത്ത് ഓടുന്നത് തുടര്‍ച്ചയായി ചെയ്തപ്പോള്‍ എന്റെ കൈയ്യില്‍ നിന്ന് പോയി. തലേ ദിവസം തന്നെ എനിക്ക് വേദനയുണ്ടായിരുന്നു. രാവിലെ ഒക്കെ ആയപ്പോഴേക്കും താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായി,' പൂജ പറഞ്ഞു.

സഹിക്കാന്‍ പറ്റാത്ത സിറ്റുവേഷന്‍ ആയപ്പോഴാണ് ഡോക്ടര്‍മാര്‍ വരുന്നത്. അവര്‍ നന്നായി ട്രീറ്റ് ചെയ്തു. അഞ്ച് ദിവസം ആശുപത്രിയില്‍ തന്നെയായിരുന്നു. ഡോക്ടര്‍മാര്‍ ആണെങ്കിലും അത്രയും പിന്തുണ തന്നിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് വേദനയില്ല. പക്ഷെ, എനിക്ക് ഇനി വെയിറ്റ് എടുക്കാനോ, കുറേ നേരം നില്‍ക്കാനോ ഇരിക്കാനോ പറ്റില്ല. റെസ്റ്റ് വേണം. അതുകൊണ്ട് മാത്രമാണ് എനിക്ക് തിരിച്ച് വീട്ടില്‍ കയറാന്‍ പറ്റാതിരുന്നത്.

കുറേ പേര്‍ ഫോണ്‍ ചെയ്തും മെസേജ് അയച്ചുമെല്ലാം ചോദിക്കുമ്പോള്‍ എല്ലാവരുടെ അടുത്തും എനിക്ക് പറയണം എന്നുണ്ട്. ചിലരുടെ അടുത്തൊക്കെ ഞാന്‍ മിസ് ചെയ്ത് പോകും. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത്. ഹെല്‍ത്ത് ഓക്കെയാണ്. ഇനിയും പഴയ പോലെ അഭിമുഖങ്ങളില്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കും.

pooja

ഇതിനോടൊപ്പം എനിക്ക് കുറച്ച് പേരോട് നന്ദി പറയാനുണ്ട്. അത് ഒന്ന് എന്റെ പാര്‍ട്ണറോടാണ്. ജോലി സമയത്ത് പോലും എന്റെ ലൈവ് ഇരുന്ന് കണ്ട് എന്റെ വീഡിയോകള്‍ കട്ട് ചെയ്ത് നല്ല റീലുകള്‍ ആക്കി അപ്ലോഡ് ചെയ്ത് തന്നിട്ടുണ്ടായിരുന്നു. അതുപോലെ എന്റെ രക്ഷിതാക്കള്‍, ഫ്രണ്ട്‌സ്, സഹോദരി തുടങ്ങി എല്ലാവര്‍ക്കും നന്ദിയുണ്ട്.

അതുപോലെ ഹൗസിനകത്ത് കണക്ട് ആയിട്ടുള്ള, സിബിന്‍, അഭിഷേക്, റിഷി, ശരണ്യേച്ചി, ജാനു തുടങ്ങിയവര്‍, അവരൊന്നും എനിക്ക് ഞാന്‍ വീട് വിട്ട് നില്‍ക്കുകയാണ് എന്ന തോന്നല്‍ ഉണ്ടാക്കിയിട്ടില്ല. പുറത്തിറങ്ങിയപ്പോഴും സിബിന്‍ ഓക്കെയാണെന്നറിഞ്ഞു. ഞാനും സിബിനും കുറച്ചു കൂടി വേണമായിരുന്നു. ഞങ്ങള്‍ എന്റര്‍ടൈനേഴ്‌സ് ആയിരുന്നു എന്ന് പറഞ്ഞു, അത് കേട്ടതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും പൂജ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X