രണ്ട് പേർക്ക് കിടക്കാനുള്ള കട്ടില്‍ അകത്തുണ്ട്! പുറത്ത് ഒരുമിച്ച് കിടക്കാനുള്ള ഗബ്രിയുടെ പ്ലാൻ പൊളിച്ച് ജിൻ്റോ

ബിഗ് ബോസിനകത്ത് ലവ് ട്രാക്ക് നടത്തി വിമര്‍ശനം വാരിക്കൂട്ടുകയാണ് ഗബ്രിയും ജാസ്മിനും. ഒറ്റയ്ക്ക് കളിച്ചാല്‍ വിജയസാധ്യത ഏറെയുള്ള താരങ്ങളാണെങ്കിലും ഇരുവര്‍ക്കും യാതൊരു മാറ്റവും വന്നിട്ടില്ല. ജാസ്മിന്റെ വീട്ടില്‍ നിന്നും വിളിച്ചിട്ട് ഗബ്രിയുടെ കൂടെയുള്ള അടുപ്പം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു.

എന്നാല്‍ അതിന് ശേഷവും രണ്ടാള്‍ക്കും കാര്യമായ മാറ്റം വന്നിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. എപ്പോഴും ഒരുമിച്ചിരിക്കുക എന്നതിന് പുറമേ ഒരുമിച്ച് കിടക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തില്‍ രാത്രി പുറത്തിറങ്ങി നടക്കുന്നതിനെയും ഒരുമിച്ച് കിടക്കുന്നതിനെയും ശക്തമായി എതിര്‍ത്തുകൊണ്ട് വന്നിരിക്കുകയാണ് പവര്‍ ടീം. രാത്രി കിടക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് വന്ന ഗബ്രിയെ തിരികെ റൂമിലേക്ക് എത്തിച്ചിരിക്കുകയാണ് ജിന്റോ.

jasmine

പുതിയ പവര്‍ ടീമായി ജിന്റോയും റെസ്മിനും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിഗ് ബോസിനകത്ത് പല നിബന്ധനകളും കൊണ്ട് വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ട നിയന്ത്രണം രാത്രിയില്‍ ലൈറ്റ് ഓഫാക്കിയതിന് ശേഷം പുറത്തിറങ്ങി പോകാന്‍ പാടില്ല എന്നതാണ്. എന്നാല്‍ പായും തലയിണയുമൊക്കെ എടുത്ത് ഹാളില്‍ കിടക്കാന്‍ വന്നിരിക്കുകയാണ് ഗബ്രി. ജാന്‍ മണി കയറി കിടന്നതിനാല്‍ തനിക്ക് സ്ഥലമില്ലെന്നാണ് ഗബ്രി പറയുന്നത്. എന്നാല്‍ മാറി കിടക്കാന്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ജാസ്മിന്‍ ഗബ്രിയെ അനുനയിപ്പിച്ചു.

ഇത് കേട്ട് വന്ന ജിന്റോ ഗബ്രിയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. മാന്യമായിട്ടാണ് പുറത്ത് കിടക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. അത് സമ്മതിക്കില്ലെന്ന ഉറച്ച നിലപാടില്‍ നിന്നു. അനാവശ്യ കാര്യങ്ങളില്‍ വാശി പിടിക്കരുതെന്നൊക്കെ പറഞ്ഞ് ഗബ്രി ജിന്റോയുമായി വഴക്കുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എനിക്ക് ഇഷ്ടമുള്ളിടത്ത് കിടക്കുമെന്നും അതിന് പറ്റില്ലെങ്കില്‍ ഇരിക്കുന്നതിന് കുഴപ്പമില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഗബ്രി വാദിച്ചെങ്കിലും സഹമത്സരാര്‍ഥികളെല്ലാം വിഷയത്തില്‍ ഇടപ്പെട്ടു.

jasmine

ഇതിനിടയില്‍ രണ്ട് പേര്‍ക്ക് അകത്ത് കിടക്കാന്‍ സ്ഥലമുണ്ട്. അവിടെ പോയി കിടക്കാന്‍ ജിന്റോ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് പേരെന്ന് പറയണ്ട. അവന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതി. താന്‍ അകത്താണ് കിടക്കുന്നതെന്നും എന്നെ അതിലേക്ക് വലിച്ചിടേണ്ടെന്നും പറഞ്ഞ് ജാസ്മിന്‍ ദേഷ്യപ്പെട്ടു.

ഒടുവില്‍ ജിന്റോയുടെയും ബാക്കിയുള്ളവരുടെയും നിര്‍ബന്ധം സഹിക്കാതെ അകത്ത് പോയി കിടക്കാന്‍ ഗബ്രി നിര്‍ബന്ധിതനായി. അങ്ങനെ ദേഷ്യത്തോടെ ബെഡ് റൂമിലേക്ക് പോയ താരം നിലത്ത് ഇരിക്കുകയും ജാസ്മിന്‍ വന്ന് ആശ്വസിപ്പിക്കുന്നതുമാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളില്‍ നിന്നും വ്യത്യസ്തമായി പവര്‍ ടീമിന്റെ പവറില്‍ ഞെട്ടിയിരിക്കുകയാണ് ഏവരും. ആദ്യം തന്നെ ഗബ്രി-ജാസ്മിന്‍ കോംബോയുടെ നേരെയാണ് ജിന്റോ തിരിഞ്ഞത്. ഇരുവരും പുറത്ത് ഒരുമിച്ച് കിടക്കുന്നത് മത്സരാര്‍ഥികളെ അസ്വസ്ഥരാക്കിയിരുന്നു. പുറത്ത് പ്രേക്ഷകരില്‍ നിന്നും വ്യാപക എതിര്‍പ്പ് വന്നതും ഇതേ കാര്യത്തിനാണ്. ഈ വിഷയത്തില്‍ പവര്‍ ടീമിനെ പിന്തുണച്ച് കൊണ്ടാണ് ബിഗ് ബോസ് ആരാധകരും എത്തിയിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X