കരയുമ്പോഴും ഇടയ്ക്ക് ചിരി, പ്രേമനാടകം കളിച്ച് ചെക്കനെ പുറത്താക്കിയിട്ട്...; ജാസ്മിനെതിരെ പ്രതിഷേധം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചതു മുതല്‍ ഹൗസിനുള്ളിലും പുറത്തും ഒരു പോലെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളാണ് ജാസ്മിന്റെയും ഗബ്രിയുടേയും. ഇരുവരും എപ്പോഴും ഒരുമി്ച്ച് നടക്കുന്നതും കോംബോ കളിക്കുന്നതും പ്രേക്ഷകര്‍ക്കിടയിലും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഇരുവരും ലവ് ട്രാക്ക് പിടിക്കുകയാണെന്നും രണ്ട് പേരും ഒരുമിച്ചിരിക്കുന്നതടക്കം എല്ലാം ഫേക്ക് കളികളാണെന്നും വരെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാതരം വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഗബ്രി കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായിരിക്കുകയാണ്. നാടകീയ രംഗങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്.

റിഷി, നോറ, അര്‍ജുന്‍, അഭിഷേക് ശ്രീകുമാര്‍, സിജോ, ഗബ്രി, ജാസ്മിന്‍, ജിന്റോ, അന്‍സിബ എന്നിവരായിരുന്നു നോമിനേഷനില്‍ വന്നത്. എന്നാല്‍ അതില്‍ റിഷി, അന്‍സിബ, ജാസ്മിന്‍, ഗബ്രി എന്നിവര്‍ ചേര്‍ന്ന എവിക്ഷന്‍ ആണ് നടക്കുകയെന്നും ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് നാല് പേരോടും ഇഷ്ടമുള്ള സ്ഥലത്ത് കുറച്ച് നേരം ചെലവഴിച്ച് തിരിച്ചു വരാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് നടന്ന എവിക്ഷന്‍ പ്രോസസില്‍ അന്‍സിബയും റിഷിയും സേഫ് ആയി. ബാക്കി ഉണ്ടായിരുന്ന ജാസ്മിന്‍, ഗബ്രി കോംബോയില്‍ ഒരാള്‍ പുറത്താവുമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ജാസ്മിന്‍ കരഞ്ഞു കൊണ്ടാണ് നില്‍ക്കുന്നുണ്ടായിരുന്നത്. എന്നാല്‍ ഗബ്രി സ്‌ട്രോങ്ങ് ആയിട്ട് നില്‍ക്കുന്നതും പ്രക്ഷേകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ഗബ്രി പുറത്തായെന്ന് മനസിലായതോടെ ജാസ്മിന്‍ ഗബ്രിയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. തനിക്ക് ഇനി ഇവിടെ ആരുമില്ലെന്നും ഇത് പറ്റില്ലെന്നും പറഞ്ഞാണ് ജാസ്മിന്‍ കരഞ്ഞു കൊണ്ടിരുന്നത്. ഗബ്രി പോകുന്ന സമയത്ത് ജാസ്മിന്റെ പേര് പറയാഞ്ഞത് ജാസ്മിന് വലിയ വിഷമം ഉണ്ടാക്കിയിരുന്നു. ഇത് പറഞ്ഞ് റെസ്മിനോട് കരയുകയും ചെയ്തിരുന്നു.
ഗബ്രിയുടെ എവിക്ഷന്‍ ഹൗസ് മേറ്റ്‌സിന്റെ ഇടയിലും അമ്പരപ്പുണ്ടാക്കിയിരുന്നു. എന്നാല്‍ എവിക്ഷന്‍ പ്രോസസിനിടയില്‍ കരയുകയും ഇടയ്ക്ക് ചിരിക്കുകയും ചെയ്തിരുന്ന ജാസ്മിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ജാസ്മിന്റെ നാടകമാണ് കാണുന്നതെന്നും ഗബ്രി പോയതുകൊണ്ട് ഇനി ഗെയിമില്‍ ആക്ടീവ് ആകാനായിരിക്കും പ്ലാന്‍ എന്നൊക്കെയാണ് പ്രേക്ഷകര്‍ പറയുന്നത്.

'ഇടക്ക് കരയുന്നതും ഇടക്ക് ചിരിക്കുന്നതും കാണാം. കരച്ചില്‍ ആക്ടിങ് ആണെന്ന് വ്യക്തമായി മനസിലാകുന്ന കാര്യമാണ്. ആ ചെറുക്കനെ അങ്ങോട്ടേക്ക് പോയി പ്രേമനാടകം കളിച്ച് പുറത്താക്കിയിട്ട് ഇപ്പോള്‍ കരഞ്ഞ് അഭിനയിക്കുന്നു. ചട്ടനും പോയി പൊട്ടനും പോയി എവിക്ഷനില്‍ നിന്ന് രക്ഷേംപെട്ടു എന്നുള്ള സന്തോഷത്തില്‍ ഇടക്ക് ഇടക്ക് ആ മുഖത്ത് പുഞ്ചിരി വിടരുന്നതും ശ്രദ്ധിച്ചാല്‍ കാണാമായിരുന്നു. ജാസൂത്തയുടെ കരച്ചിലായിരുന്നു ഇന്നേ ദിവസത്തിന്റെ ഹൈലേറ്റ്,' എന്നാണ് ഒരു പ്രേക്ഷകന്റെ വിലയിരുത്തല്‍.
ജാസ്മിന്റെയും ഗബ്രിയുടെയും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ കോംബോ ഏതായാലും ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ഇനി എങ്ങനെയായിരിക്കും ജാസ്മിന്‍ ഗെയിം കളിക്കുകയെന്നും കാണാന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications