'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥിയായിരുന്നു രജിത്ത് കുമാര്‍. അഞ്ചാം സീസണില്‍ ചലഞ്ചറായും അദ്ദേഹം ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതിനുശേഷം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. പലരും അനുകരിക്കാൻ ശ്രമിക്കുന്ന ഒരു മത്സരാർത്ഥി കൂടിയാണ് രജിത്ത് കുമാർ. ഇതുവരെ കഴിഞ്ഞുപോയ ബിഗ് ബോസ് മലയാളം സീസണുകളിലെ എല്ലാ മത്സരാർത്ഥികളെയും എടുത്ത് നോക്കിയാലും പെർഫോമർ എന്ന രീതിയിൽ വളരെ മുന്നിലാണ് രജിത്ത് കുമാറിന്റെ സ്ഥാനം.
രജിത്ത് കുമാറിന്റെ കോച്ചിങ് നന്നായി നേടിയിട്ടാണ് ജിന്റോ സീസൺ ആറിൽ മത്സരിക്കാൻ എത്തിയത് എന്നാണ് പ്രേക്ഷകരിൽ ചിലർ പറയാറുള്ളത്. പലപ്പോഴും രജിത്ത് കുമാറിന്റെ ട്രിക്കുകൾ സഹമത്സരാർത്ഥികളെ തളച്ചിടാൻ ജിന്റോ പ്രയോഗിക്കാറുണ്ട്. ഇപ്പോഴിതാ സീസൺ ആറ് ആറാം ആഴ്ചയിലൂടെ കടന്നുപോകുമ്പോൾ വൈൽഡ് കാർഡുകളായി വന്ന ആറുപേരെ കുറിച്ച് രജിത്ത് കുമാർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കേരളീയം ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രജിത്ത് കുമാർ.

താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'എപ്പിസോഡും ബിബി പ്ലസ്സും കാണാറുണ്ട്. ഇടയ്ക്ക് ലൈവും കാണും അത്രമാത്രം. അഭിഷേക് ശ്രീകുമാർ വന്നപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ബോൾഡാണ്... സ്ട്രാങാണ്. പക്ഷെ ഇദ്ദേഹത്തിന്റെ കയ്യിൽ ഒറ്റ കണ്ടന്റേയുള്ളു. വേറെ ഒന്നും ഇല്ല. അതിനെ വെച്ച് ആദ്യം തന്നെ പണി കിട്ടുകയും ചെയ്തു. കമ്യൂണിറ്റിക്ക് എതിരെയുള്ള ആ ഒരു കണ്ടന്റും വെച്ച് എത്രയെന്ന് പറഞ്ഞ് പോകും.'
'ഒരേ കാര്യം തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ ആ ഒരു കമ്യൂണിറ്റിയെ കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ ബോറടിക്കും. ഇനി അഭിഷേക് ശ്രീകുമാർ എന്ത് ചെയ്യും എന്നുള്ളതാണ് നോക്കേണ്ടത്. എനിക്ക് ഇപ്പോൾ അഭിഷേക് ശ്രീകുമാറിൽ വലിയ പ്രതീക്ഷയില്ല. കാരണം അദ്ദേഹത്തിന് മുന്നോട്ട് പോകാനുള്ള കണ്ടന്റുണ്ടോയെന്ന കാര്യത്തിൽ എനിക്ക് ഡൗട്ടുണ്ട്. പിന്നെ പൂജ കൃഷ്ണ ഒരു പ്ലീസിങ് പേഴ്സണാലിറ്റിയാണ്. കുറച്ച് കണ്ടന്റുകളുണ്ട്.'
'പഴയ സീസണുകൾ പൂജ നന്നായി പഠിച്ചിട്ടുണ്ട്. അതുവേണ്ട സ്ഥലങ്ങളിൽ പ്രയോഗിക്കുന്നുമുണ്ട്. ആള് മിടുക്കിയാണ് പക്ഷെ വിന്നറാവാനുള്ള ക്വാളിറ്റിയുണ്ടോയെന്ന് സംശയമാണ്. സിബിന് അഖിൽ മാരാരെപ്പോലെ വാക്ചാതുര്യമുണ്ട്. രസകരമായി കൊള്ളിച്ച് പറയാനും മിമിക്രിയും മറ്റുമെല്ലാം അറിയാം. സുബിനും നെഗറ്റീവുകളുണ്ട്. സായ് കൃഷ്ണയ്ക്ക് ഒറ്റയ്ക്ക് കാറിൽ കയറി ഇരുന്ന് റിവ്യു ചെയ്താൽ പോരെ.'
'സായ് എന്തിനാണ് ഭാര്യയേയും സുഹൃത്തിനേയും എല്ലാം വിളിച്ച് കാറിൽ കയറ്റി സംസാരിക്കുന്നത്. അപ്പോൾ ഒരു ബലം സായ്ക്ക് വേണമെന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ ബിഗ് ബോസിൽ ഒറ്റയ്ക്കായപ്പോൾ സായ് നനഞ്ഞ പടക്കമായി. സായ് പേടിത്തൂറിയായി പോയപോലെ തോന്നി. കാരണം സായ് കാറിൽ ഇരുന്ന് സംസാരിക്കുമ്പോഴെല്ലാം കൂട്ടിന് ഭാര്യയോ സുഹൃത്തോ ബോഡി ഗാർഡായിയുണ്ടാകും. എത്രയോ പേർ കാറിൽ ഒറ്റയ്ക്കിരുന്ന് റിവ്യു പറയുന്നു. പക്ഷെ സായ് മാത്രം അത് ചെയ്തിട്ടില്ല.'

'കാറുമായി ബിഗ് ബോസിൽ പോയാലും സായിക്ക് പറ്റില്ല. കാരണം ഭാര്യയും സുഹൃത്തും അതിൽ ഉണ്ടാകണം. എങ്കിലെ പുള്ളിയുടെ വായിൽ നിന്നും എന്തെങ്കിലും വരൂ. ജാസ്മിനും സായിയും ഫ്രണ്ട്സാണ്. അതുകൊണ്ട് തന്നെ ജാസ്മിനെ സഹായിക്കാനാണ് പുറത്തെ കാര്യങ്ങൾ അകത്ത് പോയി പറഞ്ഞത്. പുറത്തിരുന്ന് കളി കാണാനും കമന്റടിക്കാനും എല്ലാവർക്കും സാധിക്കും.'
'പക്ഷെ ഇറങ്ങി കളിക്കുമ്പോഴെ എല്ലാവർക്കും അറിയുകയുള്ളു കളി എന്താണെന്ന്. വിന്നറായി മുന്നോട്ട് പോകണമെങ്കിൽ റിസ്ക്ക് എടുത്ത് കളിക്കണം. സായിയിലും എിക്ക് പ്രതീക്ഷയില്ല. അഭിഷേക് ജയദീപും സ്ട്രോങ് പ്ലയറാണെന്ന് തോന്നിയിട്ടില്ല. പുള്ളി പലപ്പോഴും നല്ല കുട്ടിയാകാൻ ശ്രമിക്കുന്നു.'
'പക്ഷെ എല്ലാവരേയും കേൾക്കാൻ തയ്യാറാകുന്നുണ്ട്. സുബിന്റെ മുന്നിൽ മറ്റ് മൂന്ന് ആണുങ്ങളായ വൈൽഡ് കാർഡുകളും വട്ടപൂജ്യമാണ്. നന്ദനയ്ക്ക് കണ്ടന്റ് ഷോർട്ടേജാണ്. ജാസ്മിനെ എതിർക്കുക എന്ന കണ്ടന്റുമായാണ് നന്ദന ഹൗസിൽ കയറിയത്.'
'അതുകൊണ്ട് അധികം മുന്നോട്ട് പോകാൻ പറ്റുമോയെന്ന് ഡൗട്ടാണ്', എന്നാണ് രജിത്ത് കുമാർ പറഞ്ഞത്. സീസൺ രണ്ടിൽ എഴുപത് ദിവസം പൂർത്തിയാക്കിയപ്പോൾ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിലാണ് രജിത്ത് ഷോയിൽ നിന്നും പുറത്തായത്.


Click it and Unblock the Notifications