ബിഗ് ബോസിനെ പ്രണയിക്കുക, പരസ്പരം പ്രണയിക്കുക; അതില്‍ മാലിന്യം കലര്‍ത്തരുത്; രജിത് കുമാര്‍

ശക്തമായ ഗെയിമുകളിലൂടെയും ത്രസിപ്പിക്കുന്ന മൂഹൂര്‍ത്തങ്ങളിലൂടെയും ബിഗ് ബോസ് മലയാളം സീസണ്‍ 6 പ്രേക്ഷകരുടെ പ്രിയപ്പെട്ട, നമ്പര്‍ വണ്‍ ഷോയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കളികള്‍ മാറി മറയുന്ന ഈ സീസണില്‍ ആര് കപ്പടിക്കും എന്ന കാര്യം ഇപ്പോഴും പ്രവചനാതീതമായി നില്‍ക്കുകയാണ്.

ശക്തരായ മത്സരാര്‍ത്ഥി എന്ന കരുതിയ സിബിന്‍, പൂജ അടക്കമുള്ള മത്സരാര്‍ത്ഥികളുടെ പുറത്താവലും കളങ്ങളിലേക്ക് എത്തിയ പുതിയ മത്സരാര്‍ത്ഥികളും പ്രേക്ഷകര്‍ക്ക് ആവേശമാവുകയാണ്. നേരത്തെ അധികം ആക്ടീവ് ആകാതിരുന്ന അന്‍സിബ വീണ്ടും ചര്‍ച്ചകളിലേക്ക് എത്തുന്നുണ്ട്. ഗബ്രിയുമായുള്ള കോംബോ വിട്ടതിന് ശേഷം ജാസ്മിനും ശക്തമായ പ്രകടനം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.

rajith kumar

ജിന്റോക്കെതിരെ ജാസ്മിന്‍ അടക്കമുള്ള മത്സരാര്‍ത്ഥികളില്‍ നിന്ന് വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയരുമ്പോഴും ജിന്റോ ശക്തമായ കാന്‍ഡിഡേറ്റ് ആയി നിലനില്‍ക്കുന്നുണ്ടെന്നതാണ് പ്രേക്ഷകര്‍ അടക്കമുള്ളവര്‍ അംഗീകരിക്കുന്നത്. പലരും ഇപ്പോഴും മുന്‍ സീസണുകളെ വെച്ച് ഈ സീസണെ താരതമ്യം ചെയ്യുന്നുമുണ്ട്.

ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. മത്സരത്തിനിടെ രേഷ്മ രാജന്‍ എന്ന മത്സരാര്‍ത്ഥിയെ ഫിസിക്കലി അസോള്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് രജിത് കുമാറിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയത്. രേഷ്മ രാജന്റെ കണ്ണില്‍ ഒരു ടാസ്‌കിനിടെ മുളക് തേച്ച സംഭവമാണ് രജിത് കുമാറിന്റെ എവിക്ഷനിലേക്ക് നയിച്ചത്.

പുറത്തായെങ്കിലും രജിത് കുമാറിന് വലിയ ഫാന്‍സ് ഉണ്ടായിരുന്നു. രജിതിന് പെട്ടെന്ന് തന്നെ രജിത് ആര്‍മി എന്ന പേരില്‍ ആരാധക കൂട്ടം വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതാ പുതിയ ബിഗ് ബോസ് സീസണ്‍ 50 ദിവസം പിന്നിടുമ്പോള്‍ അതിലെ മത്സരാര്‍ത്ഥികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് രജിത് കുമാര്‍.

തനിക്ക് ബിഗ് ബോസ് ഷോയോട് പ്രണയമാണെന്നും താന്‍ അതിനെ എക്കാലവും ബഹുമാനിക്കുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞു. എന്റെ ജീവത്മാവും പരമാത്മാവും എന്റെ ശ്വാസം പോലും ബിഗ് ബോസ് ആണ്. അതുകൊണ്ട് തന്നെ അതിന്റെ നിലവാരം താഴേക്ക് പോകാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കാറില്ല.

അതുപോലെ നിങ്ങളും ഷോയെ പ്രണയിക്കുക. ഗെയിമുകളെ പ്രണയിക്കുക, പരസ്പരം പ്രണയിക്കുക, പക്ഷെ പ്രണയം ദിവ്യമായ ഒരു അനുഭൂതിയാണ്. അതില്‍ മാലിന്യം, അല്ലെങ്കില്‍ വെള്ളം കലര്‍ത്തരുത്. ഗംഭീര പെര്‍ഫോര്‍മന്‍സുമായിട്ട് മുന്നോട്ട് പോകട്ടെ എന്നാണ് രജിത് കുമാര്‍ പറഞ്ഞത്.

'ബിഗ് ബോസ് സീസണ്‍ 6 അടിപൊളിയായി വൈറല്‍ ആയിട്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഞാന്‍ കള്ളം പറയില്ലെന്ന് അറിയാമല്ലോ. എല്ലാവരും വൈറല്‍ താരങ്ങളാണ്. കുറേ പേര്‍ വളരെ മുന്നില്‍ എത്തിയിട്ടുണ്ട്. കുറേ പേര്‍ ഓടി എത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയും 50 ദിവസങ്ങളുണ്ട്. അതുകൊണ്ട് പുറകില്‍ നില്‍ക്കുന്നവര്‍ക്ക് ഇനിയും മുന്നോട്ട് വരാനുള്ള കയറാം. വേദത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ,' രജിത് കുമാര്‍ പറഞ്ഞു.

എന്റെ ജീവത്മാവും പരമാത്മാവും എന്റെ ശ്വാസം പോലും ബിഗ് ബോസ് ആണ്. അതുകൊണ്ട് തന്നെ അതിന്റെ നിലവാരം താഴേക്ക് പോകാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കാറില്ല. ചില സമയങ്ങളില്‍ ചില ക്രിട്ടിസിസം ഒക്കെ ഉണ്ടയെന്ന് വരും. എന്നാലും ഗംഭീരമായി പെര്‍ഫോം ചെയ്യുന്നുണ്ട്. ഞാന്‍ ബിഗ് ബോസിനെ പ്രണയിക്കുന്നു, ഷോയെ പ്രണയിക്കുന്നു.

rajith kumar

അതുപോലെ നിങ്ങളും ഷോയെ പ്രണയിക്കുക. ഗെയിമുകളെ പ്രണയിക്കുക, പരസ്പരം പ്രണയിക്കുക, പക്ഷെ പ്രണയം ദിവ്യമായ ഒരു അനുഭൂതിയാണ്. അതില്‍ മാലിന്യം, അല്ലെങ്കില്‍ വെള്ളം കലര്‍ത്തരുത്. ഗംഭീര പെര്‍ഫോര്‍മന്‍സുമായിട്ട് മുന്നോട്ട് പോകട്ടെ എന്നാണ് രജിത് കുമാര്‍ പറഞ്ഞത്.

അന്‍പതാം ദിവസം പൂര്‍ത്തിയാക്കുന്ന ബിഗ് ബോസിന് ആശംസകള്‍ അറിയിക്കാന്‍ താന്‍ ഒറ്റയ്ക്കല്ല, ഞങ്ങള്‍ രണ്ട് പേര്‍ ഉണ്ടെന്ന് പറഞ്ഞ് രജിത് കുമാര്‍ തനിക്ക് ബിഗ് ബോസ് തന്നെ ചിന്നു എന്ന ടെഡി ബിയറിനെയും കൈയ്യില്‍ എടുത്തിരുന്നു. തനിക്ക് ഇത് ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഒരു ട്രോഫിയായി തന്നെ ബിഗ് ബോസ് തന്ന പാവയാണിത്. താന്‍ സീസണ്‍ രണ്ടിനെ പ്രണയിക്കുന്നു, അതുപോലെ, ബിഗ് ബോസിലെ കണ്ടസ്റ്റന്‍സിനും ബിഗ് ബോസിനും ലാലേട്ടനുമെല്ലാം ആശംസ അറിയിക്കുന്നെന്നും രജിത് കുമാര്‍ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X