ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

ബി​ഗ് ബോസ് ആറാം സീസൺ അമ്പത് ദിവസത്തിലെത്തിയിരിക്കെ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്. ഒന്നാം സീസണിൽ വലിയ തോതിൽ ചർച്ചയായ മത്സരാർത്ഥിയാണ് രഞ്ജിനി. എന്നാൽ അന്ന് ഷോ ഇത്രയും വളർന്നിട്ടില്ലായിരുന്നെന്നും ഷോയുടെ കൺസെപ്റ്റ് ചെറുതായിരുന്നെന്നും രഞ്ജിനി പറയുന്നു. ആറാം സീസണിലെ മത്സരാർത്ഥികളിൽ ജാസ്മിന് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. വൃത്തിയില്ലെന്നാണ് ജാസ്മിന് നേരെ വരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ഇതേക്കുറിച്ച് രഞ്ജിനി സംസാരിച്ചു.

എനിക്ക് ജാൻ പറഞ്ഞേ അറിയൂ. സ്ക്രീനിലൂടെ കുറേ കാണിച്ചു. വൃത്തി എന്നത് നമ്മൾ വളർന്ന് വന്ന രീതിയുടെ പ്രതിഫലനമാണ്. ഒരു ​ഗ്രൂപ്പാകുമ്പോൾ നമ്മൾ എക്സ്ട്രാ എഫെർട്ട് എടുക്കണം. ആ കൊച്ച് തന്നെ ഞാനിങ്ങനെയാണെന്ന് പറയുന്നുണ്ട്. ആരെങ്കിലും പറഞ്ഞ് കൊടുക്കണം. ​എന്റെ വീ‌ട് ഞാൻ ക്ലീനാക്കി വെക്കും. പക്ഷെ ചെറുപ്പത്തിലൊക്കെ വലിച്ച് വാരിയിടും. എനിക്ക് വ്യക്തിപരമായി ആ കുട്ടിയുടെ വൃത്തിയെ പറ്റി അറിയില്ല. അടുത്തിടപഴകിയാലേ അറിയൂ.

Ranjini Haridas  Jasmine

പക്ഷെ ഈ ക്യാമറയിൽ എന്തൊക്കെ കാണിക്കാൻ ആ​ഗ്രഹിക്കുന്നോ അതേ കാണിക്കൂ. ചെന്നെെയിലൊക്കെ ചൂടാണ്. കുറച്ച് കൂടെ ശ്രദ്ധ കാണിക്കണം. ആ വീട്ടിനകത്ത് ഇല്ലാത്തത് കൊണ്ട് എനിക്ക് പുറത്തിരുന്ന് അഭിപ്രായം പറയാമെന്നേയുള്ളൂ. വൃത്തി അടിസ്ഥാന കാര്യമാണ്. പക്ഷെ ആ കൊച്ചിന് കുറേ കൊട്ട് കിട്ടിയിട്ടുണ്ട്. എനിക്ക് വിഷമം തോന്നി. തല ചൊറിയുന്നതൊക്കെ ആലോചിക്കാതെ ചെയ്യുന്നതാണ്.

പുറത്ത് വരുമ്പോൾ ആ കൊച്ച് കുറേ ട്രോമ അനുഭവിക്കും. ആ വീട്ടിൽ ഏറ്റവും കൂടുതൽ ട്രോമ അനുഭവിക്കാൻ പോകുന്നത് ജാസ്മിനാണ്. അങ്ങനെ ആലോചിക്കുമ്പോൾ എനിക്ക് കുറച്ച് സങ്കടം തോന്നും. ഞാൻ ഈ ഷോയിലൂടെയാണ് ആദ്യമായി ആ കുട്ടിയെ കാണുന്നത്. സുന്ദരി കുട്ടിയായി തോന്നി. നന്നായി ​ഗെയിം കളിക്കുന്ന ആളാണെന്ന് തോന്നി. ജാസ്മിന്റെ കാര്യത്തിലാണ് തനിക്ക് ആശങ്കയെന്നും രഞ്ജിനി പറഞ്ഞു.

Jasmine

ബി​ഗ് ബോസിലേക്ക് ഇനി എന്നെ വിളിക്കുമെന്ന് തോന്നുന്നില്ല. വിളിച്ചാൽ പോകുമോയെന്ന് അറിയില്ല. പോയാൽ നല്ല കാശ് ചോദിക്കും. കാരണം പോയാൽ ഭ്രാന്തായാണ് പുറത്തിറങ്ങുകയെന്നും രഞ്ജിനി തമാശയോടെ പറഞ്ഞു. താൻ മത്സരാർത്ഥിയായി വന്ന ഒന്നാം സീസണിൽ ഒരു മണിക്കൂർ മാത്രമാണ് പ്രേക്ഷകർ കണ്ടത്. ഇന്നത്തെ പോലെ ലൈവ് ഇല്ലായിരുന്നെന്നും രഞ്ജിനി ഹരിദാസ് ചൂണ്ടിക്കാട്ടി. ആറാം സീസണിൽ ജിന്റോയാണ് തനിക്കിഷ്ടപ്പെട്ട മത്സരാർത്ഥിയെന്നും രഞ്ജിനി വ്യക്തമാക്കി.

ശ്രീതുവും അർജുനും തമ്മിൽ ഒന്നുമില്ലെങ്കിലും അവർ തമ്മിൽ കോംബോ ആകാൻ വേണ്ടി ചാനൽ ശ്രമിക്കുന്നത് പോലെ തോന്നിയെന്നും രഞ്ജിനി പറഞ്ഞു. ബി​ഗ് ബോസ് ഒന്നാം സീസണിൽ രഞ്ജിനിയുണ്ടാക്കിയ വഴക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളം ബി​ഗ് ബോസിൽ ഏറ്റവും മികച്ച സീസൺ ഒന്നാമത്തേതായിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X