'എന്റെ അവസ്ഥ നിങ്ങൾ കാണണം... ലോകം പോയൊരു പോക്ക്... ഞാൻ കൊണ്ടുവന്ന മേക്കപ്പ് ആർട്ടിസ്റ്റ് എന്നേക്കാൾ ബിസി'

മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങുന്ന രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽമീഡിയയിൽ വളരെ സജീവമായ താരം യുട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽമീഡിയ പേജുകളിലൂടെയും തന്റെ നിത്യജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ രഞ്ജിനി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുമായി പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോഴുള്ള അനുഭവമാണ് വീഡിയോയിലൂടെ രസകരമായി രഞ്ജിനി പങ്കുവെക്കുന്നത്. തന്നേക്കാൾ തിരിക്കാണ് തന്റെ മേക്കപ്പ് ആർട്ടിസ്റ്റിനെന്നും പുറത്തേക്കിറങ്ങിയാൽ ഉടൻ മീഡിയ വളയുമെന്നുമാണ് രഞ്ജിനി പറയുന്നത്.

Ranjini Haridas Jaanmoni Das

രഞ്ജിനി പറയുന്ന ബിസി മേക്കപ്പ് ആർ‌ട്ടിസ്റ്റ് മാറ്റാരുമല്ല ബി​ഗ് ബോസ് മലയാളം സീസൺ ആറ് താരം ജാൻമണി ദാസാണ്. കഴിഞ്ഞ ആഴ്ചയിലാണ് എവിക്ഷനിലൂടെ ജാൻമണി ഹൗസിൽ നിന്നും പുറത്തായത്. സീസൺ ആറിൽ ഇതുവരെ ഹിറ്റായിട്ടുള്ള എല്ലാ ഡയലോ​ഗുകളും ജാൻമണി പറഞ്ഞതാണ്. മത്സരാർത്ഥി എന്ന നിലയിൽ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിലെ ഏറ്റവും ജെനുവിൻ മത്സരാർത്ഥിയായിരുന്നു ജാൻമണി.

ഏറ്റവും തിരക്കുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ജാൻമണി. ലക്ഷങ്ങളാണ് ജാൻമണിയുടെ പ്രതിഫലം. രഞ്ജിനി ഹരി​​ദാസിന്റെ മിക്ക ലുക്കുകളും മേക്കപ്പ് കൊണ്ട് കൂടുതൽ ഭം​ഗിയുള്ളതാക്കി തീർക്കുന്നത് ജാൻമണിയാണ്. രഞ്ജിനിക്കൊപ്പമുള്ള തന്റെ നല്ല ഓർമകൾ പലപ്പോഴായി ജാൻമണി പങ്കുവെച്ചിട്ടുണ്ട്.

രഞ്ജിനി മാത്രമല്ല മഞ്ജു വാര്യർ, ഭാവന, പൂർണിമ തുടങ്ങിയ താരസുന്ദരിമാരുടെയെല്ലാം പേഴ്സണൽ ഫേവറേറ്റാണ് ജാൻമണി. മന്ദാകിനി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ പങ്കെടുക്കാൻ‌ പോയപ്പോൾ‌ മേക്കപ്പ് ചെയ്യാനായി ജാൻമണിയെ ഒപ്പം കൂട്ടിയിരുന്നു രഞ്ജിനി. എന്നാൽ ഹോട്ടൽ ലോബിയിലേക്ക് എത്തിയപ്പോഴേക്കും ജാൻമണിയെ മീഡിയ വളഞ്ഞു.

എല്ലാവർക്കും അറിയേണ്ടത് ബി​ഗ് ബോസ് അനുഭവങ്ങളും അടുത്തിടെയായി ഹൗസിൽ നടക്കുന്ന സംഭവങ്ങളിൽ ജാൻമണിക്ക് പറയാനുള്ളതുമാണ്. മേക്കപ്പ് ആർട്ടിസ്റ്റിനെ മീഡിയ വളഞ്ഞ് അഭിമുഖം എടുക്കാൻ തുടങ്ങിയതോടെ രഞ്ജിനി കുടുങ്ങി. മീഡിയ ജാൻമണിയുടെ അഭിമുഖം പകർത്താൻ തിക്കും തിരക്കും കൂട്ടുന്നത് വീഡിയോയായി പകർത്തി സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട് രഞ്ജിനി. ‌‌‌

Ranjini Haridas Jaanmoni Das

എന്റെ ഒരു അവസ്ഥ കാണണേ... ഒരു ഷോയ്ക്ക് ഞാൻ എന്റെ മേക്കപ്പ് ആർട്ടിസ്റ്റിനേയും കൊണ്ടുവന്നതാണ്. പക്ഷെ മേക്കപ്പ് ആർട്ടിസ്റ്റ് എന്നേക്കാൾ ബിസിയാണ്. ലോകം പോയ പോക്കേ... ഞാൻ മന്ദാകിനിയുടെ ലോഞ്ചിന് വന്നതാണെന്നാണ് രസകരമായ വീഡിയോ പങ്കിട്ട് രഞ്ജിനി കുറിച്ചത്. അഭിമുഖത്തിനുശേഷം വന്ന ജാൻമണിയോട് ടച്ചപ്പ് ചെയ്യാൻ സമയമുണ്ടാകുമോയെന്ന് രഞ്ജിനി കുസൃതിയായി ചോദിക്കുന്നതും ജാൻമണി അതുകേട്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

സെലിബ്രിറ്റികൾ അടക്കം നിരവ​ധി പേരാണ് രഞ്ജിനിയുടെയും ജാൻമണിയുടേയും വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ബി​ഗ് ബോസ് സീസൺ ആറിന്റെ തുടക്കത്തിൽ ശ്രദ്ധനേടിയ ജാൻമണി പിന്നീട് എവിടെയോ കളി മറന്നു. ചില പ്രാകൽ പ്രയോ​ഗങ്ങളും ഇവർക്ക് തിരിച്ചടി ആയെന്ന കാര്യത്തിൽ സംശയമില്ല.

ജാൻമണിയുമായി ബി​ഗ് ബോസ് വീട്ടിൽ ഏറ്റവും അധികം സൗഹൃദമുണ്ടായിരുന്ന വ്യക്തി ജിന്റോയായിരുന്നു. എന്ത് കാര്യമുണ്ടെങ്കിലും സപ്പോർട്ട് ചെയ്ത് നല്ലൊരു ബന്ധം ഒരു മാസം പിന്നിടുന്നതിന് ഉള്ളിൽ ഇരുവരിലുമുണ്ടായി. എന്നാൽ ജാൻമണിയുടെ പെടുന്നനെയുള്ള പടിയിറക്കം ജിന്റോയ്ക്ക് താങ്ങാനായില്ല. അതുകൊണ്ട് തന്നെ ജാൻമണി എവിക്ടായപ്പോൾ ഏറ്റവും കൂടുതൽ കരഞ്ഞത് ജിന്റോയാണ്. ജാൻമണിക്കും ജിന്റോയാണ് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X