'ട്രോമാറ്റിക്കാണ്, ആ പിടിയിൽ നിന്ന് പോകാൻ രണ്ട് വർഷമെടുത്തു; അർച്ചനയ്ക്ക് വന്ന മാറ്റം; ബിഗ് ബോസിലെ അനുഭവം'
മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥികളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഒന്നാം സീസൺ ഇന്നും പ്രേക്ഷകർ ഓർക്കുന്നതിന് രഞ്ജിനിയും കാരണമാണ്. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം സൈബർ ആക്രമണങ്ങളും രഞ്ജിനിക്ക് നേരെ വന്നു. പുതിയ സീസണിൽ രഞ്ജിനിയുടെ അടുത്ത സുഹൃത്തും മേക്കപ്പും ആർട്ടിസ്റ്റുമായ ജാന്മണി ദാസ് മത്സരാർത്ഥിയായെത്തി. കഴിഞ്ഞയാഴ്ചയാണ് ജാന്മണി പുറത്തായത്. ബിഗ് ബോസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായവും താൻ മത്സരാർത്ഥിയായപ്പോഴുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണിപ്പോൾ രഞ്ജിനി ഹരിദാസ്.
ജാന്മണിയുള്ളത് കൊണ്ടാണ് ബിഗ് ബോസിന്റെ ഈ സീസൺ കണ്ടതെന്ന് രഞ്ജിനി പറയുന്നു. ഈ സീസൺ കാണേണ്ട അവസ്ഥ വന്നതാണ്. കാരണം ജാന്മണിയുണ്ട്. എനിക്കവളെ തുടക്കം മുതൽ അറിയാം. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിനേക്കാളുപരി എന്റെ കുടുംബാംഗത്തെ പോലെ കാണുന്ന ആളാണ്. വഴക്ക് പറഞ്ഞാലും കുറ്റം പറഞ്ഞാലും എനിക്കവളെ ഇഷ്ടമാണ്. എന്തൊക്കെ ചെയ്താലും ഞാൻ ആ കൊച്ചിന്റെ സൈഡിലേ നിൽക്കൂ.

ഗബ്രിയും ജാസ്മിനും സ്മാർട്ട് പ്ലേയേർസ് ആണ്. ഈ പ്രണയം ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ പറ്റില്ല. എന്റെ സീസണിൽ പേളിയും ശ്രീനിഷും അഭിനയിക്കുകയാണെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ അവർ കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളായി ഹാപ്പിയായി നിൽക്കുന്നു. കല്യാണം കഴിക്കാൻ പറ്റില്ലെന്ന് ജാസ്മിനും ഗബ്രിയും പറയുന്നുണ്ട്. പിന്നെ അതിന്റെ പിറകെ പോകുന്ന നമ്മളാണ് മണ്ടൻമാർ. ബിഗ് ബോസ് സ്ക്രിപ്റ്റഡല്ല. കൺട്രോൾഡ് ആണ്. ഒരു ഗെയിം നടത്തി ഒരാളെ പവർ റൂമിലേക്ക് എത്തിക്കാം. പക്ഷെ സ്ക്രിപ്റ്റഡ് അല്ലെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പിന്നീട് മാനസികമായി വളരെ ബുദ്ധിമുട്ടാകുമെന്നും രഞ്ജിനി പറയുന്നു. ഭയങ്കര ട്രോമാറ്റിക് ആണ്. നമ്മൾ വിചാരിക്കുന്നത് പോലെയല്ല. നമ്മളെന്ന വ്യക്തിയെ തിരിച്ച് ചോദ്യം ചെയ്യിപ്പിക്കുന്ന സംഭവമാണ്. ഡിപ്രഷനില്ലാതെ രക്ഷപ്പെട്ട ആളായി ഞാനെന്നെ പറയും. എനിക്ക് അതിന്റെ പിടിയിൽ നിന്നും പോകാൻ ഒന്നര രണ്ട് വർഷം എടുത്തു. അത്രയും ട്രാപ്പ്ഡ് ആക്കുന്ന ക്വാളിറ്റി ഈ ഷോയ്ക്കുണ്ട്. അവിശ്വസനീയ കൺസെപ്റ്റാണ്. ഞാനൊക്കെ ഷോയിൽ പങ്കെടുക്കാൻ പോയത് ഈ കൺസെപ്റ്റിനെ പഠിക്കാൻ വേണ്ടിയാണ്.

എന്റെ സീസണിലാെക്കെ കൺസെപ്റ്റ് വീക്ക് ആയിരുന്നു. ചെറിയ രീതിയിലേ ചെയ്തിട്ടുള്ളൂ. ആറ് സീസണുകളിലൂടെ അവർ പഠിച്ച് കഴിഞ്ഞു. അൾട്ടിമേറ്റ് ട്രാപ്പാണ്. അതിൽ നിന്നും നൂറ് ദിവസം നിൽക്കുന്നവരൊന്നും ഒരിക്കലും മുഴുവനായും ഇറങ്ങി വരില്ല. കാരണം അത് റീ ക്രിയേറ്റ് ചെയ്യാൻ പറ്റില്ല. ജീവിതം മാറ്റി മറിക്കും. അത് കൈകാര്യം ചെയ്യാൻ എല്ലാവർക്കും പറ്റില്ല. അത് കൈകാര്യം ചെയ്യുന്നത് വിജയമാണ്.
അർച്ചന ഇവിടെ സീരിയലിൽ അഭിനയിച്ച കുട്ടിയാണ്. ഷോയിൽ നിന്നിറങ്ങി കല്യാണം കഴിച്ച് പോയി ഇപ്പോൾ കുട്ടിയായി. നമ്മുടെ ജീവിതം മാറ്റുന്ന ഷോയാണ് ബിഗ് ബോസെന്ന് രഞ്ജിനി ഹരിദാസ് അഭിപ്രായപ്പെട്ടു. ബിഗ് ബോസിലെ ലൗ ട്രാക്കുകൾ തനിക്ക് ഇഷ്ടമല്ലെന്നും രഞ്ജിനി പറയുന്നു. ജീവിതത്തിൽ തന്നെ പ്രണയിക്കാൻ പറ്റുന്നില്ല. ഇവരൊക്കെ എങ്ങനെയാണ് ഇത്രയും ക്യാമറയുടെ മുന്നിൽ പ്രണയിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രഞ്‍ജിനി വ്യക്തമാക്കി.


Click it and Unblock the Notifications