'സുരേഷ് പെണ്ണാണ്... നോട്ടവും നടത്തവുമെല്ലാം അങ്ങനെയാണ്, എന്നെ ട്യൂൺ ചെയ്യാൻ വരുന്നതുപോലെ... പേടിയാണ്'; രതീഷ്
ബിഗ് ബോസ് മലയാളം സീസൺ ആറ് അഞ്ച് ദിവസം കൊണ്ട് തന്നെ മലയാളികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി കഴിഞ്ഞു. പത്തൊമ്പത് മത്സരാർത്ഥികളാണ് ഇപ്പോൾ ഹൗസിനുള്ളിലുള്ളത്. അതിൽ ഈ കഴിഞ്ഞ ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് അവതാരകനും മിമിക്രി താരവും ഗായകനുമെല്ലാമായ തൃശ്ശൂർക്കാരൻ രതീഷ് കുമാർ.
മറ്റുള്ള മത്സരാർത്ഥികളെ ഇറിറ്റേറ്റ് ചെയ്ത് കണ്ടന്റുണ്ടാക്കുക വീട്ടിലും പ്രേക്ഷകർക്കിടയിലും എപ്പോഴും ചർച്ചയാവുക എന്നതാണ് രതീഷ് കുമാർ ഈ അഞ്ച് ദിവസമായി തുടരുന്ന രീതി. ഇതുവരെയും രതീഷ് സഹമത്സരാർത്ഥികളെ ഇറിറ്റേറ്റ് ചെയ്ത് മാനസീകമായി തളർത്തുന്ന രീതിയാണ് അവലംബിച്ചിരുന്നതെങ്കിൽ ആദ്യമായി അതിൽ നിന്നും ഒരു തിരിച്ചടി രതീഷിന് കിട്ടിയത് നടൻ സുരേഷ് മേനോനിൽ നിന്നാണ്.

കുറച്ച് ദിവസം മുമ്പ് രതീഷ് സുരേഷിനെ കെട്ടിപിടിച്ചിരുന്നു. അത് സുരേഷിന് ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സുരേഷ് രതീഷ് സെക്ഷ്വൽ ഹരാസ്മെന്റ് നടത്തി എന്ന തരത്തിൽ സംസാരിച്ചിരുന്നു. ഇത് ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല രതീഷിനും അപ്രതീക്ഷിതമായി ലഭിച്ച അടിയായിരുന്നു സുരേഷിന്റെ ആരോപണം.
അതിൽ പ്രതിഷേധിച്ച് ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് രതീഷ് വീടുവിട്ടിറങ്ങിയിരുന്നു. പക്ഷെ പ്രധാന വാതിൽ ബിഗ് ബോസ് തുറക്കാതിരുന്നതിനാൽ ഏറെ നേരം ഗാർഡൻ ഏരിയയിൽ വെയിലേറ്റ് ഇരുന്നശേഷം രതീഷ് തിരികെ വീട്ടിലേക്ക് കയറി കളിയിൽ വീണ്ടും ഭാഗമായി. പക്ഷെ ഇപ്പോഴും സുരേഷിനോട് ഒരു അകലം പാലിച്ചുള്ള സൗഹൃദം മാത്രമാണ് രതീഷിനുള്ളത്.
ഇപ്പോഴും ഇടയ്ക്കിടെ ഇരുവരും തമ്മിൽ ഉരസലുകൾ ഉണ്ടാകുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം സുരേഷിനെ കുറച്ച് രതീഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സുരേഷ് പെണ്ണാണെന്നും നോട്ടവും നടത്തുവുമെല്ലാം അങ്ങനെയാണെന്നും തന്നെ ട്യൂൺ ചെയ്യാൻ വരുന്നതുപോലെ തനിക്ക് തോന്നാറുണ്ടെന്നുമാണ് രതീഷ് അൻസിബയോടും ജിന്റോയോടും പറഞ്ഞത്. 'സുരേഷ് ഏട്ടൻ ആള് ക്രൂക്കഡാണ്.'
'അയാളുടെ സ്റ്റാറ്റസ് എന്താന്നുപോലും നമുക്ക് മനസിലാകുന്നില്ല. എനിക്കെതിരെ ഇങ്ങനെ ഒരു കാർഡ് എടുക്കുന്നുണ്ടെങ്കിൽ അത് പെണ്ണുങ്ങളുടെ മനസായോണ്ടാണ്. അതെനിക്ക് അറിയില്ലായിരുന്നു. സെക്ഷ്വൽ കാർഡ് ഉപയോഗിച്ചത് തെറ്റാണ്. കാരണം ഞാൻ അങ്ങനെയല്ല. അയാളൊരു ആണാണെന്നാണ് വിചാരിച്ചത്.'

'രണ്ട് ദിവസമായി ഞാൻ അയാളെ നോട്ട് ചെയ്യുകയാണ്. അടുത്തേക്ക് വരുമ്പോഴെ പേടിയാകുന്നു. കളിക്കുന്നതൊന്നുമല്ല. എനിക്ക് തോന്നുന്നത് അയാൾ മനസ് കൊണ്ട് പെണ്ണാണ്. ഞാൻ എന്തായാലും അയാളുടെ ഭാഗത്തേക്കേ ഇല്ല. അയാൾ ബാത്ത്റൂമിൽ വന്നാൽ ഞാൻ വേഗം പുറത്തേക്ക് പോകും. അയാൾ മനസുകൊണ്ടൊരു പെണ്ണാണെന്ന് ഞാൻ പറയുന്നു.'
'അല്ലെങ്കിൽ ഈ കാർഡ് അയാൾ ഉപയോഗിക്കില്ല. അയാളൊരു പെണ്ണാണ്. നോട്ടവും ഭാവവും നടത്തവും എക്സ്പ്രഷനുമെല്ലാം അങ്ങനെയാണ്. എന്നെ ട്യൂൺ ചെയ്യാൻ വരുമ്പോലെയാണ് എനിക്ക് തോന്നുന്നത്. എനിക്ക് പേടിയാകുന്നു. അതാണ് ഞാൻ മാറി മാറി നിൽക്കുന്നത്', എന്നാണ് രതീഷ് പറഞ്ഞത്. അതേസമയം രതീഷിന്റെ വാക്ക് കേട്ട് അങ്ങനൊന്നും പറയരുതെന്ന് അൻസിബ പറയുന്നതും വീഡിയോയിൽ കേൾക്കാം.
'സുരേഷേട്ടൻ ഭയങ്കര വിവരമുള്ള ബുദ്ധിയുള്ള ആളാണ്. അങ്ങനെയെങ്കിൽ നിങ്ങളെ ജാൻമോണി റേപ്പ് ചെയ്ത രീതിയിലായിരുന്നില്ലേ അന്ന് നിങ്ങൾ പ്രശ്നം ഉണ്ടാക്കിയത്?. സുരേഷേട്ടൻ തമാശയ്ക്ക് ഓരോന്ന് ചെയ്യുന്നതാണ്', എന്നാണ് അൻസിബ രതീഷിനോട് പറഞ്ഞത്.
രതീഷും സുരേഷും തമ്മിലുള്ള ശത്രുത ഓരോ ദിവസം കഴിയുന്തോറും വർധിക്കുകയാണ്. അതേസമയം സുരേഷും രതീഷും അൻസിബയും ജിന്റോയുമെല്ലാം ഇത്തവണത്തെ നോമിനേഷൻ പട്ടികയിലുണ്ട്. എന്നാൽ ഈ ആഴ്ച എവിക്ഷൻ നടക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications