'മോനെ ​ഗബ്രു ആക്ടിങ്ങാണോ... വീട്ടിൽ പോടാ...'; ​​ഗബ്രിയെ ജാസ്മിനൊപ്പം ഇരിക്കാൻ അനുവദിക്കാതെ രതീഷ്, ​ഗെയിം ഓൺ!

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്‍റെ പകുതി വഴി പിന്നിട്ടിരിക്കുകയാണ്. അതായത് 50 ദിനങ്ങള്‍. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗുമായി മാര്‍ച്ച് പത്തിന് ആരംഭിച്ച പുതിയ സീസണില്‍ ബിഗ് ബോസില്‍ ഒഴിവാക്കാനാവാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ മുന്‍ സീസണുകളേക്കാള്‍ കൂടുതലാണ്. കിടപ്പുമുറികള്‍ നാലായി ഭാഗിച്ച് അതിലൊന്ന് ഹൗസിലെ സര്‍വ്വാധികാരികളായ പവര്‍ ടീമിനുള്ള പവര്‍ റൂമാക്കി മാറ്റിയതുള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകളുള്ള സീസണാണ് ഇത്.

19 മത്സരാര്‍ഥികളുമായി മാര്‍ച്ച് 10 ന് ആരംഭിച്ച ഷോയില്‍ നിലവില്‍ 17 പേരാണ് ഉള്ളത്. അവരിൽ നാലുപേർ രണ്ടാഴ്ച മുമ്പ് ഹൗസിൽ കയറിയ വൈൽഡ് കാർഡുകളാണ്. അതുപോലെ തന്നെ സീസൺ തുടങ്ങി ആദ്യത്തെ ആഴ്ചയിൽ തന്നെ എവിക്ഷനിലൂടെ മത്സരത്തിൽ നിന്നും പുറത്തായ രതീഷ് കുമാർ തിരികെ എത്തിയിട്ടുണ്ട്.

Ratheesh  Gabri

ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലാണ് രതീഷ് കുമാർ ഹൗസിലേക്ക് വീണ്ടും റീ എൻട്രി നടത്തിയത്. എന്നാൽ‌ രതീഷ് വൈൽഡ് കാർഡാണോ, ചലഞ്ചറാണോ എന്നതൊന്നും ബി​ഗ് ബോസ് ടീം വ്യക്തമാക്കിയിട്ടില്ല. കുറച്ച് ദിവസം ഹൗസിൽ രതീഷ് കാണുമെന്നും ആർക്കെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് കരയാൻ ഒരു തോൾ വേണമെന്ന് തോന്നുകയാണെങ്കിൽ രതീഷിനെ സമീപിക്കാമെന്നുമാണ് മോഹൻലാൽ രതീഷ് ഹൗസിലേക്ക് തിരികെ വന്നശേഷം സംസാരിക്കവെ പറഞ്ഞത്.

വീക്കെന്റ് എപ്പിസോഡ് അവസാനിച്ചതോടെ രതീഷ് വീണ്ടും ​ഗെയിം ആരംഭിച്ചുവെന്നാണ് ലൈവിൽ നിന്നും വ്യക്തമാകുന്നത്. മുമ്പുണ്ടായിരുന്ന ​ഗെയിമിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് രണ്ടാം വരവിൽ രതീഷ് കളിക്കുന്നത്. നേരത്തെ വളരെ ഉച്ചത്തിൽ സംസാരിച്ചും ആവശ്യമുള്ളതും അനാവശ്യവുമായ കാര്യങ്ങളിൽ ഇടപെട്ടുമാണ് രതീഷ് ഹൗസിൽ നിന്നിരുന്നത്.

എന്നാൽ രണ്ടാം വരവിൽ അതിൽ നിന്നെല്ലാം മാറി ​ഗെയിമിൽ മിതത്വം പാലിച്ച് ടാർ‌​ഗെറ്റ്, പ്രവോക്കിങ് എന്നിവ ചെയ്യേണ്ട രീതിയിൽ ചെയ്താണ് രതീഷ് മുന്നോട്ട് പോകുന്നത്. താരം ആദ്യം ലക്ഷ്യം വെച്ചിരിക്കുന്നത് ​ഗബ്രിയേയും ജാസ്മിനേയുമാണ്. അതുകൊണ്ട് തന്നെ പുലരും വരെ ഒരുമിച്ച് ഇരുന്ന് സംസാരിച്ച് കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്രേക്ഷകരെ മാനിപ്പുലേറ്റ് ചെയ്യുന്ന ​ഗബ്രിയെ പ്രവോക്ക് ചെയ്യാൻ രതീഷ് തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രി ജാസ്മിനുമായി ഹാളിൽ സംസാരിച്ചുകൊണ്ടിരുന്ന ​ഗബ്രിയെ പ്രവോക്ക് ചെയ്യുന്ന രതീഷിന്റെ വീഡിയോ വൈറലാണ്. ഹൗസിൽ വന്ന് രണ്ട് ദിവസം പിന്നിട്ടപ്പോൾ മുതൽ ലവ് ട്രാക്ക് കളിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന രണ്ടുപേരാണ് ജാസ്മിനും ​ഗബ്രിയും. ഇവരുടെ കോമ്പോയെ വെറുക്കുന്ന പ്രേക്ഷകരാണ് ഏറെയും. ​ഗബ്രിയുടെ കൂട്ടില്ലെങ്കിൽ ​ഗെയിമിൽ ഉയർന്ന് വരേണ്ട മത്സരാർത്ഥിയാണ് ജാസ്മിൻ.

Ratheesh Gabri

അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചിരുന്ന് കണ്ടന്റ് കൊടുക്കുന്ന രീതി ഒഴിവാക്കാനും ഇരുവരേയും അകറ്റാനും രതീഷ് പരമാവധി ശ്രമിക്കുന്നുണ്ട്. വീക്കെന്റ് എപ്പിസോ‍ഡ് കഴിഞ്ഞാൽ പതിവുപോലെ ലവ് ട്രാക്കുമായി ബന്ധപ്പെട്ടുള്ള ചർച്ചയും കരച്ചിലും ​ഗബ്രിയും ജാസ്മിനും നടത്തുക പതിവാണ്. അതിന്റെ മുന്നോടിയായാണ് ഇരുവരും ഒരുമിച്ച് ഇരുന്നുള്ള സംസാരം ആരംഭിച്ചത്.

അത് ശ്രദ്ധയിൽപ്പെട്ട രതീഷ് ഉടൻ തന്നെ ഇരുവർക്കും സമീപം വന്നിരുന്ന് സംസാരിക്കാൻ തുടങ്ങി. വീട്ടിൽ പോടാ... വീട്ടിൽ പോടാ... നിങ്ങൾ എന്താണീ സംസാരിക്കുന്നത്. ​ഗബ്രു മോനെ കുട്ടാ... നീ ടെൻഷനിലാണോ?. കുട്ടാ ആക്ടിങ്ങാണോ?. ദേഷ്യം പിടിച്ചിരിക്കുകയാണെന്ന് ആക്ട് ചെയ്യുകയാണോ?. എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ. നീ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്നാണ് രതീഷ് ​ഗബ്രിയോട് പറഞ്ഞത്.

എന്നാൽ തനിക്ക് സംസാരിക്കാനോ രാത്രിയിൽ അടിയുണ്ടാക്കാനോ താൽപര്യമില്ലെന്നായിരുന്നു ​ഗബ്രിയുടെ മറുപടി. ​ഗബ്രി കലിപ്പിലാണെന്നും പിന്നെ സംസാരിക്കാമെന്നും പറഞ്ഞ് ജാസ്മിൻ അവിടെ നിന്നും രതീഷിനെ പറഞ്ഞ് വിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. വീഡിയോ വൈറലായതോടെ രതീഷിന്റെ ​ഗെയിം ഓണായി എന്നാണ് പ്രേക്ഷകർ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X