'എനിക്ക് കളിക്കാൻ ഭയങ്കര ആ​ഗ്രഹമുണ്ടായിരുന്നു...'; സമയം അവസാനിച്ചു... രതീഷ് പുറത്ത്, പൊട്ടിക്കരഞ്ഞ് ജിന്റോ!

വീണ്ടും ഒരാൾ കൂടി ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും പുറത്തായി. അത് മത്സരാർത്ഥികൾ ആരുമല്ല ഒരാഴ്ചത്തേക്ക് ​ഗസ്റ്റായി എത്തിയ രതീഷാണ് ഹൗസിൽ നിന്നും എവിക്ടായിരിക്കുന്നത്. ഈ സീസൺ ആരംഭിച്ചശേഷമുള്ള ആദ്യത്തെ വീക്കെന്റ് എപ്പിസോ‍ഡിൽ തന്നെ പുറത്തായ മത്സരാർത്ഥിയാണ് രതീഷ്. കൽപ്പിച്ച് കൂട്ടിവന്ന എല്ലാ ​ഗെയിമും ഒറ്റയടിക്ക് പുറത്തിട്ട് കളിച്ചുവെന്നതാണ് രതീഷിന് വിനയായത്.

അതുകൊണ്ട് തന്നെ രണ്ട് ദിവസം കൊണ്ട് പ്രേക്ഷകരെല്ലാം രതീഷിനെ വെറുക്കുകയും വോട്ട് കുറയുകയും ചെയ്തു. ആഴ്ചകൾക്കുശേഷം രതീഷ് വീണ്ടും ഹൗസിലേക്ക് എത്തിയപ്പോൾ പുതിയ രീതിയിലാണ് ഹൗസ്മേറ്റ്സിനോട് ഇടപെട്ടത്. അതുകൊണ്ട് തന്നെ ഒരാഴ്ച കഴിയുമ്പോൾ രതീഷിനെ മത്സരാർത്ഥിയായി ബി​ഗ് ബോസ് പ്രഖ്യാപിക്കുമെന്ന് പ്രേക്ഷകരും രതീഷും കരുതിയിരുന്നു.

Ratheesh Jinto

പക്ഷെ അത് നടന്നില്ല. മാത്രമല്ല രതീഷ് ഇനി മത്സരാർത്ഥിയായി ഹൗസിൽ നിൽക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ മത്സരാർത്ഥികളും ആ​ഗ്രഹിച്ചിരുന്നു. ഒമ്പത് പേരായിരുന്നു ഇത്തവണ നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്നത്. അതിൽ നാലുപേരുടെ പ്രേക്ഷക വിധി എന്താണെന്ന് കഴിഞ്ഞ ദിവസം അവതാരകൻ മോഹൻലാൽ പ്രഖ്യാപിച്ചു. ജാസ്മിനും റിഷിയും അൻസിബയും സേവാകുകയും ​ഗബ്രി പുറത്താവുകയും ചെയ്തു.

അവശേഷിച്ച അഞ്ചുപേരുടെ പ്രേക്ഷക വിധി എന്താണെന്നത് ഇന്നാണ് മോഹൻലാൽ പറഞ്ഞത്. നോമിനേഷനില്‍ അവശേഷിക്കുന്ന അഞ്ച് പേരോടും എണീറ്റ് നില്‍ക്കാന്‍ പറഞ്ഞുകൊണ്ടാണ് എവിക്ഷന്‍ ആരംഭിച്ചത്. സ്റ്റോര്‍ റൂമില്‍ വെച്ചിരിക്കുന്ന ക്യൂ കാര്‍ഡുകള്‍ അഞ്ച് പേര്‍ക്കും നല്‍കാന്‍ ക്യാപ്റ്റന് മോഹന്‍ലാല്‍ നിര്‍ദേശം നല്‍കി. ലഭിച്ചിരിക്കുന്ന കാര്‍ഡുകള്‍ അഞ്ച് പേരും ഒരുമിച്ച് തുറക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ച് പേരുടെ കാര്‍ഡുകളിലും ഒരേയൊരാളുടെ പേരാണ് എഴുതിയിരുന്നത്. രതീഷ് കുമാറിന്‍റേതായിരുന്നു അത്. രതീഷ് കുമാര്‍ എവിക്റ്റഡ് എന്നാണ് കാര്‍ഡുകളില്‍ ഉണ്ടായിരുന്നത്. രതീഷിനും അതൊരു ഞെട്ടലായിരുന്നു സമ്മാനിച്ചത്. എല്ലാവർക്കും ആശംസകൾ അറിയിച്ച് നല്ല ​ഗാനങ്ങളിൽ ചിലത് ആലപിച്ചതിനുശേഷവുമാണ് രതീഷ് വീടുവിട്ടിറങ്ങിയത്. രതീഷ് പോകാൻ ഇറങ്ങിയപ്പോൾ സങ്കടപ്പെട്ടത് ജിന്റോ മാത്രമായിരുന്നു.

രതീഷിനെ കെട്ടിപിടിച്ച് ഏറെനേരം ജിന്റോ കരഞ്ഞു. ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ശക്തമായൊരു സൗഹൃദം ജിന്റോയ്ക്കും രതീഷിനും ഇടയിൽ ഉടലെടുത്തിരുന്നു. ഞാൻ ഭാ​ഗ്യം ചെയ്തയാളാണെന്ന് എനിക്ക് ഈ നിമിഷത്തിൽ തോന്നുന്നു. ഞാൻ സ്നേഹിക്കുന്ന എന്റെ ലാലേട്ടന്റെ മുമ്പിൽ വീണ്ടും വന്ന് നിൽക്കാൻ എനിക്ക് സാധിച്ചു. ആദ്യ ആഴ്ചയിൽ ​ഗെയിം എന്റെ കയ്യിൽ നിന്നും പോയി. ഇല്ലെങ്കിൽ ഇപ്പോഴും ഹൗസിൽ നിൽക്കാൻ സാധിക്കുമായി​രുന്നു.

Ratheesh Jinto

ഇപ്പോൾ പോയപ്പോൾ ഞാൻ വളരെ അധികം കൺ‌ട്രോൾ‌ഡായിരുന്നു. എല്ലാവരും ഹൗസിൽ ഇപ്പോൾ അടിപൊളിയായി ​ഗെയിം കളിക്കുന്നുണ്ട്. അൻസിബ ഇപ്പോൾ ചെറിയ രീതിയിൽ ഫയറായി വരുന്നുണ്ട്. അതുപോലെ ശ്രീതുവിനും ഇപ്പോൾ നല്ല ഫയറുണ്ട്. ജിന്റോയുമായി ജയിലിൽ വെച്ചാണ് കൂടുതൽ സൗഹൃദത്തിലായത്. ഹൗസിലുള്ളവർക്ക് ജിന്റോ മണ്ടനാണെന്ന ധാരണയുണ്ട്. പക്ഷെ ഹൗസിൽ ഏറ്റവും ബുദ്ധി പ്രയോ​ഗിക്കുന്ന ഒരാൾ ജിന്റോയാണ്.

എനിക്ക് ഹൗസിൽ നിന്ന് കളിക്കാൻ ഭയങ്കര ആ​ഗ്രഹമുണ്ടായിരുന്നു എന്നാണ് മോഹൻലാലിനോട് സംസാരിക്കവെ രതീഷ് പറഞ്ഞത്. മറ്റുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കാനുള്ള ഡ്യൂട്ടി നൽകിയാണ് ഇത്തവണ ബി​ഗ് ബോസ് രതീഷിനെ ഹൗസിലേക്ക് അയച്ചത്. എന്നാല്‍ രതീഷ് ഒരു മത്സരാര്‍ഥിയായി തുടരുമോയെന്ന ഭയത്താല്‍ പലരും താരത്തോട് മനസ് തുറന്നില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X