'ഇന്ന് അവൾ എന്നെ കെട്ടിപിടിച്ചു... നാളെ ഉമ്മവെച്ചാലോ, എന്റെ ഫാമിലിക്ക് ജീവിതമുണ്ട്'; പൊട്ടിക്കരഞ്ഞ് രതീഷ്!
ബിഗ് ബോസ് മലയാളം സീസൺ ആറ് രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ഓരോ പ്രേക്ഷകരും അവനവന് പ്രിയപ്പെട്ട മത്സരാർത്ഥിയെ നിശ്ചയിക്കുകയും വോട്ടിങ് ആരംഭിക്കുകയുമെല്ലാം ചെയ്ത് കഴിഞ്ഞു. പത്തൊമ്പത് പേരാണ് ഹൗസിനുള്ളിൽ ടൈറ്റിലിനായി മത്സരിക്കുന്നത്. അമ്പത് ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്ന സമ്മാനം. ഇത്തവണ മത്സരാർത്ഥികളായി എത്തിയവരിൽ അതിപ്രശസ്തരൊന്നുമില്ല. അൻസിബ, റിഷി, ശരണ്യ ആനന്ദ് തുടങ്ങിയവരാണ് ഭൂരിഭാഗം മലയാളി പ്രേക്ഷകർക്കും സുപരിചിതരായ മത്സരാർത്ഥികൾ.
മറ്റുള്ളവരെല്ലാം സോഷ്യൽമീഡിയയിൽ വളരെ സജീവമായവർക്ക് മാത്രം സുപരിചിതമായ മുഖങ്ങളാണ്. ആദ്യ ദിവസം തന്നെ മത്സരാർത്ഥികൾ തമ്മിൽ അടിപൊട്ടിയിരുന്നു. ഫിസിക്കൽ ടാസ്ക്കിനിടെയായിരുന്നു സംഭവം. ക്യാപ്റ്റൻസി ടാസ്ക്കിന് ശേഷം നോമിനേഷൻ പ്രക്രിയയും നടന്നു. കണ്ടന്റുകൾ കൊണ്ട് സമ്പന്നമാണ് ബിഗ് ബോസ് മലയാളം സീസൺ ആറ്.

ഹൗസിലേക്ക് പ്രവേശിച്ച പത്തൊമ്പത് പേരിൽ തുടക്കം മുതൽ ഊർജസ്വലനായി നിന്ന് മത്സരിക്കുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചിരിപ്പിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും എല്ലാം ചെയ്ത് കളം നിറഞ്ഞ് നിൽക്കുന്ന മത്സരാർത്ഥിയാണ് മിമിക്രി താരവും ടെലിവിഷൻ അവതാരകനുമെല്ലാമായ രതീഷ് കുമാർ.
ഹൗസിലെ വേണ്ടുന്നതും വേണ്ടാത്തതുമായ എല്ലാ വിഷയങ്ങളിലും രതീഷ് കുമാർ ഇടപെടുന്നുണ്ട്. വന്നപ്പോൾ മുതൽ രതീഷ് കുമാർ ഏറ്റവും കൂടുതൽ പ്രകോപിപ്പിക്കുന്നതും തർക്കിക്കുന്നതും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണിയുമായാണ്. കഴിഞ്ഞ ദിവസം അടുക്കളയിൽ നിന്ന് സിഗരറ്റ് ജാൻമണി കത്തിച്ചുവെന്നതിന്റെ പേരിൽ രതീഷ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അവസാനം ആട്ടും തല്ലും വഴക്കുമായാണ് അത് അവസാനിച്ചത്.
ഇപ്പോഴിതാ വീണ്ടും ഇരുവരും തമ്മിൽ പുതിയൊരു പ്രശ്നമുണ്ടായിരിക്കുകയാണ്. തന്റെ അനുവാദമില്ലാതെ ജാൻമണി തന്നെ കെട്ടിപിടിച്ചുവെന്ന് പറഞ്ഞാണ് രതീഷ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇന്ന് ജാൻമണി തന്നെ കെട്ടിപിടിച്ചു... നാളെ ഉമ്മവെച്ചാലോ... തന്റെ ഫാമിലിക്ക് ജീവിതമുണ്ടെന്ന് പറഞ്ഞാണ് രതീഷ് പ്രശ്നങ്ങൾ സൃഷ്ടിച്ചതും പൊട്ടിക്കരഞ്ഞതും.
മറ്റുള്ള സ്ത്രീകൾ തന്നെ കെട്ടിപിടിക്കുന്നതിൽ പ്രശ്നമില്ലെന്നും അതെല്ലാം പെങ്ങമ്മാരുടെ സ്നേഹമായി മാത്രമെ കാണുകയുള്ളുവെന്നും ജാൻമണി അനുവാദമില്ലാതെ കെട്ടിപിടിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും പറഞ്ഞായിരുന്നു രതീഷിന്റെ കരച്ചിൽ. എന്നാൽ താൻ വേറൊരു ഉദ്ദേശത്തിലും കെട്ടിപിടിച്ചതല്ലെന്നും പിതാവ്, ജേഷ്ഠൻ എന്നീ മനോഭാവത്തിലാണ് കെട്ടിപിടിച്ചതെന്നും അത് ഇഷ്ടമായില്ലെങ്കിൽ ഇനി ആവർത്തിക്കില്ലെന്ന് ജാൻമണിയും പറഞ്ഞു.

മറ്റ് വീട്ടുകാർ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയിട്ടും രതീഷ് അടങ്ങാൻ കൂട്ടാക്കാതയോടെ റിഷി പൊട്ടിത്തെറിച്ചു. ഓവറാക്കി ചളമാക്കാതടോയെന്ന് പറഞ്ഞാണ് റിഷി ദേഷ്യപ്പെട്ടത്. കണ്ടന്റിനും സ്ക്രീൻ സ്പേസിനും പ്രമോയിൽ കേറാനുമുള്ള നാടകത്തിന്റെ ഭാഗമാണ് രതീഷിന്റെ കരച്ചിൽ എന്ന തരത്തിലും വീട്ടുകാർ തമ്മിൽ ഇതിനുശേഷം ചർച്ചകൾ നടന്നു.
ജാൻമണി നേരിട്ട് വന്ന് ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് പറഞ്ഞപ്പോഴാണ് രതീഷ് കരച്ചിൽ അവസാനിപ്പിച്ചത്. മാത്രമല്ല പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയശേഷം ഇനി കെട്ടിപിടിക്കാമെന്ന് ജാൻമണിയോട് രതീഷ് പറഞ്ഞതും വീട്ടുകരിൽ അമ്പരപ്പുണ്ടാക്കി. വന്ന ദിവസം മുതൽ ഹൗസിൽ ഏറ്റവും കൂടുതൽ സംസാരിച്ചതും ഉച്ചത്തിൽ സംസാരിച്ച് നടന്നതുമെല്ലാം രതീഷാണ്.
അതുകൊണ്ട് തന്നെ ഇന്ന് രാവിലെ മുതൽ രതീഷിന് ശബ്ദമില്ല. തൊണ്ടയിൽ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് ഇനി പെർഫോം ചെയ്യാൻ സാധിക്കില്ലേയെന്ന സങ്കടത്തിൽ തകർന്നിരുന്നപ്പോഴാണ് ജാൻമണിയുമായുള്ള പ്രശ്നമുണ്ടായത്. അത് മാക്സിമം ഉപയോഗിച്ച് സ്ക്രീൻ ടൈം രതീഷ് ഉണ്ടാക്കിയെന്നാണ് ലൈവ് കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
പക്ഷെ നിലവാരമില്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിച്ച് മറ്റ് മത്സരാർത്ഥികളെയും സമ്മർദത്തിലാക്കിയ രതീഷിനോട് വീട്ടുകാർക്കെന്നപോെല പ്രേക്ഷകർക്കും ഇപ്പോൾ എതിർപ്പാണ്. ജാൻമണിയുമായുള്ള പ്രശ്നത്തിനുശേഷം രതീഷിനെതിരെ നിരവധി ട്രോളുകളും മീമുകളും ഇറങ്ങുന്നുണ്ട്.


Click it and Unblock the Notifications