'ജാസ്മിന്റെയും ഗബ്രിയുടെയും കല്യാണത്തിന് ഞാൻ എന്തായാലും പോകും, അവർ ഇനി ആരെ വിവാഹം കഴിച്ചാലും പോകും'
ബിഗ് ബോസ് മലയാം സീസണ്‍ ആറിൽ അവസാനം വരെ എത്തുമെന്ന് പലരും പ്രഡിക്ട് ചെയ്ത മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രതീഷ് കുമാർ. എന്നാല്‍ രതീഷ് കുമാര്‍ തന്നെ പുറത്താകണമെന്ന് ഷോ തുടങ്ങി ഒരാഴ്ച കൊണ്ട് തന്നെ പല പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു എന്നത് തന്നെയാണ് സത്യം. ഈ സീസണില്‍ ആദ്യ ദിവസം മുതല്‍ ക്യാമറ സ്‌പേസ് കിട്ടിയതും കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ എല്ലായിടത്തും ചെന്ന് ആവശ്യത്തിനും അനാവശ്യത്തിനും പ്രശ്‌നമുണ്ടാക്കി ഫുള്‍ ഓണില്‍ നിന്ന മത്സരാര്‍ത്ഥിയും രതീഷായിരുന്നു.
സത്യത്തില്‍ ആദ്യ ഒരാഴ്ച രതീഷ് ഷോ മാത്രമായിരുന്നു ബിഗ് ബോസ്. മുമ്പ് പലരും ചെയ്തത് പയറ്റി നോക്കാന്‍ ശ്രമിച്ച രതീഷിന് പാളിപ്പോയി. താന്‍ താനായി നിന്നിരുന്നുവെങ്കില്‍ കുറച്ച് ദിവസം കൂടെ ബിഗ് ബോസ് ഹൗസിനകത്ത് കഴിയാമായിരുന്നു എന്ന തിരിച്ചറിവ് രതീഷിന് ഉണ്ടായതും അവസാന നിമിഷമാണ്. എനിക്ക് തെറ്റുപറ്റി. എന്റെ കളി ആരും കളിക്കരുത്. ഞാന്‍ തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് രതീഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്.

ശേഷം അമ്പത് ദിവസം പിന്നിട്ടപ്പോൾ വീണ്ടും ഹൗസിലേക്ക് കയറാൻ രതീഷിന് ഒരു അവസരം കൂടി ബിഗ് ബോസ് നൽകി. ആ ഒരാഴ്ച വളരെ മികച്ച പ്രകടനമായിരുന്നു രതീഷ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ രണ്ടാമത് ഗസ്റ്റായി ഹൗസിലേക്ക് വന്ന രതീഷ് മത്സരാർത്ഥിയായി തുടർന്നിരുന്നുവെങ്കിലെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. പക്ഷെ വീണ്ടും മത്സരാർത്ഥിയായി ഷോയിൽ നിൽക്കാൻ പക്ഷെ ബിഗ് ബോസ് അനുവദിച്ചില്ല.
ഇപ്പോഴിതാ രണ്ടാമത് ഗസ്റ്റായി ഹൗസിൽ പോയപ്പോഴുള്ള അനുഭവം ഫൈനൽ ന്യൂസ് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് രതീഷ് കുമാർ. ഒരു മത്സരാർത്ഥിയായി ബിഗ് ബോസ് തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ജാസ്മിനെ താൻ പൂട്ടുമായിരുന്നുവെന്നും രതീഷ് പറയുന്നു.
'ഗസ്റ്റായി പോയ സമയത്ത് ബിഗ് ബോസ് എന്നെ ജഡ്ജാക്കി ഒരു ടാസ്ക്ക് നടത്തിയപ്പോൾ അതിൽ ഞാൻ ഫേവറിസം കാണിച്ചുവെന്ന് പറഞ്ഞ് ജാസ്മിനും ഞാനും തമ്മിൽ ചെറിയ രീതിയിൽ വഴക്കുണ്ടായിരുന്നു. അതുപോലെ അവരുടെ കോമ്പോയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ എനിക്ക് ശരിയായി തോന്നുന്നില്ലെന്ന് ഞാൻ ജാസ്മിനോട് പറഞ്ഞിരുന്നു.'
'അങ്ങനെ പറഞ്ഞതിന്റെ ദേഷ്യം ജാസ്മിന് എന്നോടുണ്ട്. സംഗതി ജാസ്മിൻ പാവമാണ്. പക്ഷെ പല പിണക്കങ്ങളും മനസിലേക്ക് എടുത്ത് അവൾ എന്നെ അറ്റാക്ക് ചെയ്യാൻ നോക്കിയിരുന്നു. ഞാൻ ഗസ്റ്റായിരുന്നുവെന്നതുകൊണ്ട് എനിക്കൊന്നും പറയാൻ പറ്റുമായിരുന്നില്ല. അതുകൊണ്ടാണ് ജിന്റോയോട് ഗസ്റ്റ് മാറി ഗെയിമറാകുന്ന നിമിഷം ജാസ്മിനെ പൂട്ടുമെന്ന് പറഞ്ഞത്.'

'അത് ഞാൻ കളിക്കുമായിരുന്നു. ജാസ്മിനെ ഞാൻ പൂട്ടുമായിരുന്നു. ഗബ്രിയുടെ എവിക്ഷൻ ഷോക്കിങായിരുന്നില്ല. ഞാൻ പ്രതീക്ഷിച്ചിരുന്നു. ഹൗസിൽ രണ്ടാമത് ചെന്നപ്പോൾ എപ്പിസോഡ് കണ്ടിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്. ജാസ്മിനും ഗബ്രിയും ഇപ്പോഴും അവർ ഫ്രണ്ട്സാണെന്നാണ് പറയുന്നത്. അതിന്റെ പിന്നാലെ നമ്മൾ നടക്കാതിരിക്കുന്നതാണ് നല്ലത്.'
'അവരുടെ ലൈഫ് അവർക്ക് വിട്ടുകൊടുക്കുക. പുറത്തിറങ്ങിയ ഗബ്രി ഇപ്പോൾ അവന്റേതായ കാര്യങ്ങളിൽ ബിസിയാണല്ലോ. അവരുടേത് അവർ തന്നെ തീർക്കേണ്ട കാര്യങ്ങളാണ്. ഗബ്രിയുടെ എവിക്ഷൻ ജാസ്മിനെ ബാധിക്കില്ല. ഗബ്രി സീക്രട്ട് റൂമിലുണ്ടെന്നാണ് ഇപ്പോഴും ജാസ്മിൻ വിശ്വസിച്ചിരിക്കുന്നത്. ജാസ്മിൻ നല്ല ഗെയിമറാണ്. അതുപോലെ ജാസ്മിന്റെയും ഗബ്രിയുടെയും ലൈഫിനെ ബാധിക്കുന്നതെന്നും നമ്മൾ ചെയ്യാതിരിക്കുക.'
'രണ്ടുപേരും മനുഷ്യന്മാരാണ്. അവരായി അവരുടെ പാടായി. അതുപോലെ വിളിച്ച് കഴിഞ്ഞാൽ ജാസ്മിന്റെയും ഗബ്രിയുടെയും കല്യാണത്തിന് ഞാൻ എന്തായാലും പോകും. അവർ ഇനി ആരെ വിവാഹം കഴിച്ചാലും പോകും' എന്നാണ് രതീഷ് പറഞ്ഞത്.


Click it and Unblock the Notifications