ബിഗ് ബോസില്‍ നിന്നും രതീഷ് പുറത്ത്! ആദ്യ ആഴ്ചയില്‍ സ്വയം പുറത്തേക്കിറങ്ങി താരം- പ്രൊമോ പുറത്ത്
ബിഗ് ബോസ് ഒരു മൈന്‍ഡ് ഗെയിം ആണെന്ന് പറയുമ്പോഴും പലരും അതിനെ മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. പുതിയതായി മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അവരുടെ സ്ഥാനം ഉറപ്പിക്കാനായി നെട്ടോട്ടത്തിലാണ്.
ഇതിനിടെ തുടക്കം മുതല്‍ പ്രേക്ഷകരുടെയും സഹ മത്സരാര്‍ത്ഥികളുടെയും വെറുപ്പ് സമ്പാദിച്ച താരമാണ് രതീഷ് കുമാര്‍. കഴിഞ്ഞ സീസണുകളിലെ ചില താരങ്ങളുടെ പ്രവര്‍ത്തികള്‍ അതേപടി രതീഷ് കോപ്പി അടിക്കുകയാണെന്ന് ആരോപണമുണ്ട്. എന്നിരുന്നാലും വീടിനകത്തും പുറത്തും തന്റെ പേര് ചര്‍ച്ചയാക്കാന്‍ രതീഷിന് സാധിച്ചു.

എന്നാല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് താരം. അടുത്ത ദിവസത്തേക്കുള്ള പ്രൊമോ വീഡിയോയിലാണ് ബാഗും എടുത്ത് രതീഷ് പുറത്തേക്ക് പോകുന്നതായി കാണിക്കുന്നത്. താന്‍ ഷോ യില്‍ നിന്നും പിന്മാറുകയാണെന്ന് രതീഷ് സ്വയം തീരുമാനിക്കുകയായിരുന്നു.
വീടിനകത്ത് വച്ച് തന്റെ തെറ്റ് കണ്ടുപിടിക്കുകയാണെങ്കില്‍ ഈ ഷോ യില്‍ നിന്ന് പുറത്തേക്ക് പോകുമെന്ന് ഒരു വാക്ക് തര്‍ക്കത്തിനിടെ സിജോയുമായി രതീഷ് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ താങ്ങള്‍ നിലപാടില്ലാത്ത ആളാണെന്ന് അടക്കം പറഞ്ഞ് സിജോ രതീഷിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം നടന്‍ സുരേഷ് മേനോനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.
സുരേഷ് സംസാരിക്കുന്നതിനിടയില്‍ അനാവശ്യമായി ഇടപെടാന്‍ വന്ന രതീഷിനെതിരെ താരം ആഞ്ഞടിക്കുകയായിരുന്നു. രതീഷുമായി സുരേഷ് മേനോന്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് പ്രൊമോയില്‍ കാണിച്ചിട്ടുണ്ട്. സുരേഷ് സംസാരിക്കുന്നതിനിടെ കയറി പ്രേേകാപനപരമായി രതീഷ് സംസാരിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.

മിണ്ടാതിരിക്കാനും താന്‍ പറഞ്ഞതിനുശേഷം പ്രതികരിക്കാനും സുരേഷ് ആവശ്യപ്പെട്ടെങ്കിലും രതീഷ് അതിന് സമ്മതിക്കാതെ പ്രകോപിതന്‍ ആവുകയായിരുന്നു. ഈ വാക്ക് തര്‍ക്കം അതിരു കടന്നു. ഒടുവില്‍ കൈയ്യാങ്കളിയിലേക്ക് വരെ എത്തി. ബിഗ് ബോസ് പറയുകയാണെങ്കില്‍ പുറത്തേക്ക് പോകാമെന്ന് നിലപാടിലേക്ക് താരമെത്തി.
എന്നാല്‍ ഞാന്‍ ഈ ഷോയില്‍ നിന്ന് പിന്മാറുന്നു എന്ന് പറഞ്ഞതിന് പിന്നാലെ തന്റെ ബാഗ് പാക്ക് ചെയ്ത് രതീഷ് മെയിന്‍ ഡോറിന് മുന്നിലേക്ക് വരികയാണ്. അദ്ദേഹം പുറത്തേക്ക് പോകുമോ ഇല്ലയോ എന്നുള്ളത് അടുത്ത എപ്പിസോഡ് കൂടിയേ വ്യക്തമാവുകയുള്ളൂ. സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കാന്‍ സാധിച്ചെങ്കിലും വ്യാപകമായി വിമര്‍ശനമാണ് രതീഷിന് ലഭിച്ചത്.


Click it and Unblock the Notifications