'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
ഒട്ടേറെ പ്രത്യേകതകളോടെയാണ് ബിഗ് ബോസ് ഷോയുടെ ആറാം സീസൺ ആരംഭിച്ചത്. അതിനൊത്ത മത്സരാര്‍ഥികളേയും ആറാം സീസണിലേക്ക് ടീം കൊണ്ടുവന്നിട്ടുണ്ട്. ചിരിപ്പിച്ചും പാട്ടു പാടിയും കൂട്ടുകൂടാൻ ഷോയിലേക്ക് വന്ന പത്തൊമ്പത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഗായകനും അവതാരകനുമെല്ലാമായ രതീഷ് കുമാർ. ഫുള്‍ എനര്‍ജിയിലാണ് രതീഷ് കുമാര്‍ ഷോയിലേക്ക് എത്തിയത് എന്നത് പിന്നീട് സംപ്രേഷണം ചെയ്ത എപ്പിസോഡുകളിൽ നിന്നെല്ലാം വ്യക്തമായിരുന്നു.
ടെലിവിഷൻ അവതാരകൻ, ഗായകൻ, നടൻ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പുറമെ മിമിക്രി കലാകാരനുമായിരുന്നു രതീഷ്. വാല്‍ക്കണ്ണാടിയുടെ അവതാരകൻ എന്ന നിലയില്‍ ടെലിവിഷൻ പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു രതീഷ് കുമാര്‍. സംസാര പ്രിയനുമാണ് രതീഷ് കുമാര്‍. ഹൗസിലേക്ക് വന്ന ദിവസം തന്നെ മുഴുവൻ ഗെയിമും പുറത്തെടുത്തിട്ട് കളി ആരംഭിച്ചു രതീഷ് കുമാർ.

അതുകൊണ്ട് തന്നെ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും രതീഷിനുണ്ടായിരുന്നു. വളരെ വേഗത്തിൽ ബിഗ് ബോസ് പ്രേക്ഷകരെല്ലാം രതീഷിനെ ശ്രദ്ധിച്ചു. പക്ഷെ പ്രേക്ഷകർക്കാർക്കും രതീഷിന്റെ പല ഗെയിമുകളും പ്രസ്താവനകളും ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ആദ്യ ആഴ്ചയിൽ തന്നെ ജനപിന്തുണയുടെ കുറവ് മൂലം രതീഷ് പുറത്തായത്.
ജാൻമണി കെട്ടിപിടിച്ച സംഭവം വലിയ ഇഷ്യുവാക്കി രതീഷ് കരഞ്ഞപ്പോൾ മുതലാണ് പ്രേക്ഷകർ രതീഷിന് എതിരെ തിരിഞ്ഞത്. ജാൻമണി ഒഴികെ വീട്ടിലുള്ള മറ്റേത് പെൺകുട്ടികൾക്കും തന്നെ കെട്ടിപിടിക്കാമെന്നാണ് രതീഷ് പറഞ്ഞത്. അത് ഹൗസിലുള്ളവർക്ക് ഇടയിലും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ മത്സരത്തിൽ നിന്നും പുറത്തായ രതീഷ് തന്റെ ബിഗ് ബോസ് ജീവിതാനുഭവങ്ങൾ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
ജാൻമണിയുമായും സുരേഷ് മേനോനുമായും ഉണ്ടായ വിഷയങ്ങളെ കുറിച്ചെല്ലാം അഭിമുഖത്തിൽ രതീഷ് സംസാരിച്ചു. 'ജാൻമണി അടുപ്പിൽ നിന്ന് സിഗരറ്റ് കത്തിച്ച സംഭവത്തിൽ ഞാൻ അറിയാതെ എനിക്ക് ദേഷ്യം വരികയായിരുന്നു. ലാലേട്ടൻ പറഞ്ഞപോലെ സമാധാനത്തിൽ ഉപദേശിക്കാൻ എനിക്ക് അപ്പോഴായില്ല. അത് എന്റെ കയ്യിൽ നിന്നും പോയി. ജനങ്ങളുടെ മനസിൽ ഏത് വിധേനയും കയറി പറ്റുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അല്ലാതെ ആളുകൾ എങ്ങനെ എന്നെ ഓർക്കും.'
'ജാൻമണി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. സഹോദരിയായാണ് ഞാൻ കാണുന്നത്. എനിക്ക് ഒരുപാട് നെഗറ്റീവുണ്ടായി ജാൻമണി വിഷയത്തിൽ. എനിക്ക് ജാൻമണിയെ കുറിച്ച് ചില തോന്നലുകളുണ്ടായിരുന്നു. അവളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി. ആ തെറ്റിദ്ധാരണ പ്രശ്നമായി. ജാൻമണി പറഞ്ഞ കാര്യങ്ങൾ ഞാൻ തെറ്റിദ്ധരിച്ചു. ജനങ്ങളും വീട്ടുകാരും എന്ത് വിചാരിക്കുമെന്നാണ് ഞാൻ കരുതിയത്.'

'ജാൻമണി വിഷയത്തിൽ ഞാൻ ശരിക്കും കരഞ്ഞു. എന്റെ ഭാര്യയ്ക്ക് ജാൻമണിയെ വലിയ ഇഷ്ടമാണ്. സുരേഷേട്ടൻ ഗേയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവിടെയുള്ള ഒരു കുട്ടിയാണ് അങ്ങനെ പറഞ്ഞത്. എനിക്ക് ബിഗ് ബോസിൽ കിട്ടിയെന്ന് പറഞ്ഞപ്പോൾ വീട്ടിലാരും വിശ്വസിച്ചിരുന്നില്ല. അച്ഛനോട് പുറപ്പെടുന്നതിന്റെ തലേദിവസമാണ് ഞാൻ പറഞ്ഞത്. അന്ന് ഞാൻ പോവുകയാണെന്ന് പറഞ്ഞ് പെട്ടിയുമായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹൗസിലെ ആരും എന്നെ തിരിച്ച് വിളിച്ചില്ല.'
'അന്ന് ഞാൻ ആകെപെട്ടു. വാതിൽ തുറന്ന് ഓടാൻ പറ്റാത്ത അവസ്ഥ. ബിഗ് ബോസ് വാതിൽ തുറക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അപ്പോഴാണ് ഉറങ്ങിയാൽ ലക്ഷ്വറി പോയിന്റ് പോകും ഹൗസ്മേറ്റ്സ് അത് ചോദിക്കാൻ വരുമെന്ന് എനിക്ക് ബുദ്ധിവന്നത്. അങ്ങനെ എനിക്ക് വീണ്ടും വീട്ടിലേക്ക് തിരികെ പോകാൻ പറ്റി.'
'ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ എനിക്ക് ഭയങ്കര കോൺഫിഡൻസായിരുന്നു. കാരണം ഞാൻ ആ ഒരാഴ്ച നന്നായി പണിയെടുത്തു. ജയിലിൽ പോയശേഷമാണ് ഞാനും ജിന്റോയും തമ്മിലുള്ള സൗഹൃദം കൂടുതൽ തിക്കായത്. ഞാനാണ് ജിന്റോയ്ക്ക് മല്ലയ്യ എന്നുള്ള പേരിട്ടത്. ജിന്റോയുടെ നിഷ്കളങ്കത ഞാനാണ് കണ്ടുപിടിച്ചത്. ആളുകൾക്കും ഇപ്പോൾ അത് മനസിലായി.'
'ഞാൻ പട്ടിണി കിടന്നപ്പോൾ എനിക്ക് ഭക്ഷണം കൊണ്ടുതന്നത് ജിന്റോയും ജാനുവുമാണ്. എന്റെ ഗെയിം ഞാൻ ഫാസ്റ്റായി കളിച്ചതാണ്. ലവ് ട്രാക്ക് ഒരു സീസണിൽ മാത്രമെ വിജയിച്ചിട്ടുള്ളുവെന്ന് ഞാൻ ജാസ്മിനോടും ഗബ്രിയോടും പറഞ്ഞിട്ടുണ്ട്. അത് കേട്ട് ജാസ്മിൻ എതിർത്തു. പിന്നെ അവർ എന്ത് കാണിച്ചാലും എനിക്ക് ഉണ്ട എന്നാണ് എനിക്കിപ്പോൾ പറയാനുള്ളത്', എന്നാണ് രതീഷ് പറയുന്നത്.


Click it and Unblock the Notifications