'ബി​ഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്, യഥാർത്ഥ രതീഷിന് നാട്ടിൽ നല്ല പേരാണ്'

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ആദ്യത്തെ എവിക്ഷനിലൂടെ രതീഷ് കുമാർ പുറത്തായിരിക്കുകയാണ്. ഇനി ഹൗസിൽ പതിനെട്ട് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ഹൗസിലേക്കുള്ള രതീഷിന്റെ എൻട്രിപോലും വളരെ വ്യത്യസ്തമായിരുന്നു. പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നുവെങ്കിലും ഇറിറ്റേറ്റിങ് ​ഗെയിം പിടിച്ച് ​മുന്നോട്ട് പോയതിനാൽ പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് രതീഷിന് പിന്തുണ കുറഞ്ഞു.‍ കഴിഞ്ഞ ഒരാഴ്ചത്തെ ബി​ഗ് ബോസ് ജീവിതം എങ്ങനെയായിരുന്നുവെന്ന് വിവരിക്കുകയാണിപ്പോൾ രതീഷ് കുമാർ.

പുറത്താകുമെന്ന് കരുതിയിരുന്നില്ലെന്നാണ് രതീഷ് പറയുന്നത്. ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ള ആളുകളെ കുറിച്ചും രതീഷ് വെളിപ്പെടുത്തി. രതീഷിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ബി​ഗ് ബോസ് ജീവിതം വളരെ ടഫാണ്. ഓരോ നിമിഷവും നമ്മൾ​ ​ഗെയിം പ്ലാൻ ചെയ്തുകൊണ്ടിരിക്കണം. പിന്നെ ഒരാഴ്ചയ്ക്കുള്ളിൽ പുറത്താകുമെന്ന് കരുതിയിരുന്നില്ല.'

Ratheesh Kumar

'അതുപോലെ ചില സിറ്റുവേഷനിൽ ഞാൻ ക്വിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഇറങ്ങിയിരുന്നു. ആ സമയത്ത് ബി​ഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്. ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞപ്പോൾ ​ഗെയിം കളിക്കാൻ എനിക്ക് ത്രില്ല് കൂടിയിരുന്നു. പ്രേക്ഷരുടെ സപ്പോർട്ട് ഇല്ലെങ്കിൽ നിന്നിട്ട് കാര്യമില്ലല്ലോ. സുരേഷേട്ടനോ നോറയോ പുറത്താകുമെന്നാണ് ഞാൻ കരുതിയത്.'

'പിന്നെ ഞാൻ എല്ലാം ഓവർഡോസോടെയാണ് ചെയ്തിരുന്നത്. ഒന്നാം ദിവസം മുതൽ ഞാൻ ​ഗെയിം കളിക്കാൻ തുടങ്ങി അതിന്റെ ആവശ്യമില്ലായിരുന്നു. എല്ലാവരെയും സോപ്പിട്ട് നിന്ന് പതുക്കെ കളിച്ച് തുടങ്ങിയാൽ മതിയായിരുന്നു. നോമിനേഷനിൽ വരാതിരിക്കാൻ സൂക്ഷിക്കണമായിരുന്നു. പക്ഷെ ഞാൻ കരുതി നോമിനേഷനിൽ വന്നശേഷം മുന്നോട്ട് പോയാൽ‌ മതിയെന്ന്.'

'കണ്ടന്റുണ്ടാക്കുന്നതെല്ലാം ഓരോരുത്തരുടെ ​ഗെയിം പ്ലാനാണ്. എനിക്ക് കളിക്കാൻ പറ്റിയ ആൾക്കാരാണ് ഹൗസിലുള്ളതെന്ന് മനസിലായപ്പോൾ ഞാൻ തന്നെ കണ്ടന്റുണ്ടാക്കി ​ഗെയിം കളിക്കാൻ തുടങ്ങുകയായിരുന്നു. എല്ലാവരെയും ചൊറി‍ഞ്ഞു... സത്യത്തിൽ‌ അതിന്റെ ആവശ്യമില്ല. അവിടെ ​ഗെയിം നടക്കുന്നില്ലെന്നാണ് ഞാൻ കരുതിയത്.'

'പക്ഷെ അവിടെ പലതരത്തിലുള്ള ​ഗെയിമുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ സീസണിലൊക്കെ ഞാൻ ഒരു പ്രേക്ഷകനായിരുന്നു. ആ സമയത്ത് ഓവർഡോസായിട്ടുള്ള തല്ലുകൾ ‍ഞാൻ രസിച്ച് കണ്ടിരുന്നു. അതുകൊണ്ട് അങ്ങനെ ചെയ്താൽ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതി. പക്ഷെ ഇത്തവണ പ്രേക്ഷകർ മാറ്റിപിടിച്ചതായാണ് തോന്നുന്നത്. കയ്യിൽ നിന്നും പോയശേഷം പറഞ്ഞിട്ട് കാര്യമില്ല.'

Ratheesh Kumar

'ബി​ഗ് ബോസിൽ പങ്കെടുക്കാൻ സാധിച്ചത് ഭാ​ഗ്യമായി കരുതുന്നു. പിന്നെ എന്റെ തോൽവി ഞാൻ അം​ഗീകരിക്കുന്നു. അതുപോലെ മറ്റുള്ളവർ ഉണ്ടാക്കുന്ന കണ്ടന്റിൽ ‍ഞാൻ കയറി കളിച്ചിട്ടില്ല. ഹൗസിലെ ചിലർ എന്നെ അനുകരിക്കുന്നുണ്ട്. അതാണ് ആ രീതി തെറ്റാണെന്ന് ഞാൻ ഇറങ്ങാൻ നേരം പറഞ്ഞത്. പുറത്തായെങ്കിലും ഞാൻ ഹാപ്പിയാണ്.'

'ഹൗസിൽ ഞാൻ പറഞ്ഞ് കളിക്കുകയായിരുന്നു. യഥാർത്ഥ രതീഷ് കോമാളിയോ ചൊറിയനോ തരികിടയോ അല്ല. വീട്ടിലും നാട്ടിലും നല്ല പേരുള്ള ആളാണ്. ഞാൻ ചൊറിയനല്ല. ഹൗസിൽ ​ഗെയിം കളിക്കാൻ വേണ്ടി ആ ഒരു സ്ട്രാറ്റജി ഞാൻ പ്രയോ​ഗിച്ചതാണ്. ശരിക്കുമുള്ള രതീഷ് തല്ലുകൂടാറില്ല.'

'എല്ലാം ​ഗെയിമിന്റെ ഒരു ഭാ​ഗമാണ്. ലാലേട്ടന്റെ അടുത്തേക്ക് പോയപ്പോൾ എന്നെ തിരിച്ച് കയറ്റുമെന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്. അതുപോലെ ജിന്റോ എന്റെ നല്ല സുഹൃത്താണ്. അവനുമായി ചേർന്ന് ഹ്യൂമർ പിടിക്കാൻ ഇരിക്കുവായിരുന്നു. അവന്റെ ​ഗെയിം നല്ല ​ഗെയിമാണ്. ജയിലിൽ വെച്ചാണ് ഞാനും ജിന്റോയും അടുത്തത്.'

'ഏകദേശം എന്റെ സ്വഭാവം തന്നെയാണ് ജാസ്മിന്റെയും. വഴക്ക് കൂടിയാലും പിന്നീട് മറക്കും. ​ഗബ്രിയും ജാസ്മിനും നല്ല സ്ട്രോങ് കണ്ടസ്റ്റേഴ്സാണ്. ജിന്റോ, സിജോ, ജാസ്മിൻ, ​ഗബ്രി, റോക്കി എന്നിവർ ടോപ്പ് ഫൈവിൽ വന്നേക്കും', എന്നാണ് രതീഷ് പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X