'ചേട്ടൻ ഇങ്ങനൊരാളല്ല... പെട്ടന്നുള്ള പുറത്താകൽ പ്രതീക്ഷിച്ചില്ല വിഷമമായി, ജിന്റോയാണ് ഇഷ്ടമുള്ള കണ്ടസ്റ്റന്റ്'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയിട്ട് ഒരു വാരം പിന്നിട്ട് കഴിഞ്ഞു. ഇത്രയും ദിവസത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് പ്രേക്ഷക ശ്രദ്ധനേടാൻ സാധിച്ചിട്ടുള്ളത്. അതിന് പ്രധാന കാരണം ഷോയുടെ ആദ്യദിനം മുതൽ തുടങ്ങിയ അനാവശ്യ പ്രശ്നങ്ങളാണ്. അക്കാര്യം കഴിഞ്ഞ ദിവസം വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ പറയുകയും ചെയ്തിരുന്നു. പ്രേക്ഷക ശ്രദ്ധനേടിയവരിൽ പ്രധാനിയാണ് രതീഷ് കുമാർ.

ഉദ്ഘാടന ദിവസം മുതൽ ശ്രദ്ധിക്കപ്പെട്ട രതീഷ് പക്ഷെ മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്താണ് കണ്ടന്റ് ഉണ്ടാക്കിയിരുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് പ്രശ്നം ഉണ്ടാക്കി. അതുകൊണ്ട് തന്നെ മറ്റ് മത്സരാർത്ഥികളെ പോലെ പ്രേക്ഷകരിലും രതീഷിന് നെ​ഗറ്റീവ് ഇമേജ് വീണു.

Ratheesh Kumar

ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കി സ്വന്തം കുഴി രതീഷ് തോണ്ടിയെന്നും ഇതിനെയാണ് അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതെന്നുമാണ് രതീഷിന്റെ എലിമിനേഷൻ വാർത്ത വന്നപ്പോൾ പ്രേക്ഷകർ പറഞ്ഞത്. രതീഷ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല താനായിരിക്കും ആദ്യം വീട്ടിൽ നിന്നും പുറത്താകാൻ പോകുന്നതെന്ന്. അക്കാര്യം രതീഷ് ഹൗസിൽ നിന്നും എവിക്ടായശേഷം സംസാരിക്കവെ പറഞ്ഞിരുന്നു.

ഒരാഴ്ച നീണ്ട ബി​ഗ് ബോസ് ഹൗസ് വാസത്തിനുശേഷം രതീഷ് ചെന്നൈയിൽ നിന്നും കൊച്ചിയിൽ തിരികെ എത്തി. ഭാര്യയും മകളും എല്ലാം രതീഷിനെ സ്വീകാരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഭർത്താവിന്റെ ഹൗസിലെ പ്രകടനത്തെ കുറിച്ച് രതീഷിന്റെ ഭാര്യ വെറ്റൈറ്റി മീഡിയയോട് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ചേട്ടൻ ഇങ്ങനൊരാളല്ലെന്നും പെട്ടന്നുള്ള പുറത്താകൽ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ട് വിഷമമായിയെന്നുമാണ് രതീഷിന്റെ ഭാര്യ പ്രതികരിച്ചത്. നൂറ് ദിവസം നിന്ന് കപ്പുമായെ വരൂവെന്ന് ഭാര്യയ്ക്ക് രതീഷ് ഉറപ്പ് നൽകുന്ന വീഡിയോ പ്രേക്ഷകരും കണ്ടതാണ്. 'പെർഫോമൻസ് നന്നായിരുന്നു. പെട്ടന്നുള്ള പുറത്താകൽ പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ കണ്ണേട്ടൻ തന്നെ പറഞ്ഞല്ലോ കളിച്ചത് ശരിയായില്ലെന്ന്.'

'ബി​ഗ് ബോസ് എന്ന് പറയുന്നത് മാറ്റി പിടിക്കലാണല്ലോ. കണ്ണേട്ടൻ(രതീഷ്) കരയുന്നത് കണ്ടപ്പോൾ വിഷമമായി. പിന്നെ ​ഗെയിമാണല്ലോ. ചേട്ടൻ ഇങ്ങനൊരാളല്ല. എല്ലാവരോടും നന്നായി സംസാരിക്കുകയൊക്കെ ചെയ്യുന്നയാളാണ്. പിന്നെ അവിടെ ചെന്നപ്പോൾ ​ഗെയിം കളിക്കേണ്ട രീതി ഇങ്ങനെയാണ് തോന്നി ചെയ്തതാകും. തിരിച്ച് വരാനായപ്പോൾ ആൾക്ക് മനസിലായി ഇങ്ങനെയല്ല ​ഗെയിം കളിക്കേണ്ടതെന്ന്.'

Ratheesh Kumar

'ആരെയും അനുകരിക്കുന്നതായി തോന്നിയില്ല. ബി​ഗ് ബോസ് ഫാൻസാണ്. സീസൺ അഞ്ച് വരെ കണ്ടിരുന്നു. കുറച്ച് കൂടി കഴിഞ്ഞാലെ ഇപ്പോൾ ഹൗസിലുള്ളവരുടെ ​ഗെയിം മനസിലാകൂ. പെട്ടന്ന് പുറത്തായത് കണ്ടപ്പോൾ വിഷമമായി. ചില പ്രസ്താവനകൾ നടത്തിയതുകൊണ്ടാണ് പുറത്തായതെന്ന് തോന്നിയില്ല. പിന്നെ ജാൻമണി വിഷയത്തിൽ പ്രതികരിക്കാനില്ല.'

'ജിന്റോയാണ് ഏറ്റവും ഇഷ്ടമുള്ള കണ്ടസ്റ്റന്റ്', എന്നാണ് രതീഷിന്റെ ഭാര്യ പറഞ്ഞത്. അതേസമയം രതീഷ് പുറത്തായശേഷം അത് നീതിയല്ലെന്ന് വാദിച്ചും ഒരു വിഭാ​ഗം ആളുകൾ രം​ഗത്ത് എത്തിയിരുന്നു. രതീഷിന് ഒരു അവസരം കൂടി നൽകണമെന്നാണ് താരത്തെ അനുകൂലിക്കുന്നവർ പറഞ്ഞത്. പക്ഷെ ഇനി രതീഷിന് ഹൗസിലേക്ക് മത്സരിക്കാൻ ഒരു റീ എൻട്രി സാധ്യമായേക്കില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X