തിരിച്ച് വന്ന് അവളുടെ ജീവിതമെന്താകുമെന്ന ആശങ്കയുണ്ട്; ഞങ്ങൾ തമ്മിലും വഴക്കുണ്ടായിട്ടുണ്ട്; രഞ്ജു രഞ്ജിമാർ
ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ് ജാന്മണി ദാസ്. പരിധി വിട്ട് ദേഷ്യപ്പെട്ടതിന്റെ പേരിൽ പ്രേക്ഷകരിൽ നിന്നും വിമർശനം കേട്ടതിന് പിന്നാലെയാണ് ജാന്മണിയുടെ മടക്കം. ജാന്മണിക്ക് ബിഗ് ബോസ് പോകുമ്പോൾ വലിയ പിന്തുണ കൊടുത്ത സുഹൃത്താണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ജാന്മണിയുടെ ബിഗ് ബോസ് വീട്ടിലെ ഗെയിമിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ രഞ്ജു രഞ്ജിമാർ. ജാന്മണി സഹമത്സരാർത്ഥികളോട് ദേഷ്യപ്പെട്ടത് സാഹചര്യം കൊണ്ടായിരിക്കാമെന്ന് രഞ്ജു പറയുന്നു.
ജാംഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജാനു വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്. സഹായമനസ്തകയുള്ള ആളാണ്. നന്നായിട്ട് ഗെയിം കളിക്കുമെന്ന പ്രതീക്ഷ ജാനുവിനുണ്ടായിരുന്നു. പക്ഷെ അവിടെയുള്ള കുറേ ആൾക്കാർ നാട് വികസിച്ചെന്ന് പറഞ്ഞാലും ഇടങ്ങിയ ചിന്താഗതിയുള്ളവരാണ്. ആ ഷോ വെൽ എഡിറ്റഡാണ്. നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുന്നത് മാത്രമേ പുറത്തേക്ക് വരുന്നുള്ളൂ. അകത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇവർ പുറത്ത് വരണം.

24 മണിക്കൂർ ഇത്രയും ആൾക്കാർ ഒരുമിച്ചിരിക്കുമ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ ഒരിക്കലും പുറത്തേക്ക് കൊണ്ട് വരാൻ പറ്റില്ല. ഇനി നൂറ് ക്യാമറ വെച്ചെന്ന് പറഞ്ഞാലും നടക്കില്ല. ജാനുവിനെ മാനസികമായി വേദനിപ്പിച്ച ഒരുപാട് സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ആ തരത്തിൽ ജാനു പെരുമാറിയത്. ഭാഷ കൈകാര്യം ചെയ്യാൻ ജാനു ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ചില വാക്കുകൾ ജാനുവിന് മനസിലാകുന്നില്ല. അതിൽ നിന്നാെക്കെയുള്ള ഫ്രസ്ട്രേഷനിൽ വന്ന വാക്കുകളാണ് നിന്നെ ഞാൻ നശിപ്പിക്കും എന്നൊക്കെ.
അതൊക്കെ ഒരു നിമിഷം കൊണ്ട് തീരും. ജാനു ഒരിക്കലും വ്യക്തി വൈരാഗ്യം ജീവിത കാലം മുഴുവൻ വെക്കില്ലെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. ജാനുവിന്റെ റെപ്യൂട്ടേഷനെ ബിഗ് ബോസ് ബാധിച്ചിട്ടുണ്ട്. തിരിച്ച് വരുമ്പോൾ അവളുടെ ലൈഫ് എങ്ങനെയായിരിക്കും എന്ന ടെൻഷൻ എനിക്കുണ്ട്. ഒരു സഹോദരി, സുഹൃത്ത്, കമ്മ്യൂണിറ്റിയിൽ നിന്നുള്ള വ്യക്തിഎന്ന നിലയിൽ എനിക്ക് അവളുടെ കാര്യത്തിൽ ആശങ്കയുണ്ട്. കാരണം അവൾ അത്യാവശ്യം നന്നായി ജീവിച്ച് പോയിക്കൊണ്ടിരുന്ന ആളാണ്. ഈ ഷോയിൽ പോയത് കൊണ്ട് മാത്രം അവൾക്ക് കുറേ കാര്യങ്ങൾ എക്സ്പ്രസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതാണ് ജാന്മണിയെന്ന് ജനങ്ങൾ മനസിൽ കൊത്തിവെച്ച് കഴിഞ്ഞു.

ജാന്മണി ബിഗ് ബോസിൽ പോകേണ്ടായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ടെന്നും രഞ്ജു രഞ്ജിമാർ തുറന്ന് പറഞ്ഞു. ജീവിതം നശിപ്പിക്കുമെന്ന് ജാന്മണി നോറയെ ശപിച്ചതിനെക്കുറിച്ചും രഞ്ജു സംസാരിച്ചു. ആർക്കും ഒരാളെ ശാപം കൊടുത്ത് നശിപ്പിക്കാനാവില്ലെന്ന് രഞ്ജു ചൂണ്ടിക്കാട്ടി. ജാനുവും ഞാനും തമ്മിൽ വലിയ അടി നടക്കാറുണ്ട്. നിന്നെ ഞാൻ കാണിച്ച് തരാമെടി എന്നൊക്കെ പറയും. കുറച്ച് കഴിഞ്ഞ് ബേബി, എവിടെയാ എന്ന് ജാന്മണി ചോദിക്കുനമെന്നും രഞ്ജു വ്യക്തമാക്കി.
ബിഗ് ബോസിൽ പോകാൻ തനിക്ക് താൽപര്യമില്ലെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. ബിഗ് ബോസ് എന്ന ഷോയ്ക്ക് എതിരല്ല. പക്ഷെ ആ ഷോയിൽ പോയാൽ നമ്മളായി ഉണ്ടാക്കി വെച്ചിരിക്കുന്ന കൂടാരം വേണമെങ്കിൽ ഉയരാം, അല്ലെങ്കിൽ നിലം പതിക്കാം. എത്ര കൺട്രോൾ ചെയ്താലും ചിറിക്ക് കുത്തിയാൽ മാന്തുകയെങ്കിലും ചെയ്യാത്തവരില്ല. അത് ഒരു കാര്യം. രണ്ടാമത് തനിക്ക് രണ്ട് അക്കാദമിയുണ്ട്. സലൂൺ ഉണ്ട്. അതെല്ലാം കൊണ്ട് അത്തരം സ്ഥലങ്ങളിലേക്ക് പോയി നിൽക്കാൻ പറ്റില്ലെന്ന് രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.


Click it and Unblock the Notifications